ഫെഡ് യോഗത്തിന് മുന്നോടിയായി കയറിയിറങ്ങി ആഗോള വിപണികൾ- പ്രീമാർക്കറ്റ് റിപ്പോർട്ട്

Home
market
global markets mixed ahead of fed rate hike share market today
undefined

പ്രധാനതലക്കെട്ടുകൾ

Tech Mahindra: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 16.4 ശതമാനം കുറഞ്ഞ് 1132 കോടി രൂപയായി.

Tata Steel: കമ്പനിയുടെ ഏകീകൃത അറ്റാദായം ജൂണിൽ 21 ശതമാനം ഇടിഞ്ഞ് 7714 കോടി രൂപയായി.

Axis Bank: ജൂണിലെ ബാങ്കിന്റെ പ്രതിവർഷ ഏകീകൃത അറ്റാദായം
86 ശതമാനം ഉയർന്ന് 4380 കോടി രൂപയായി.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് ഡൌണിൽ 16671 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണു. 15560ൽ സപ്പോർട്ട് രേഖപ്പെടുത്തിയ സൂചിക
തിരികെ കയറിയെങ്കിലും അവസാന നിമിഷം വിൽപ്പന സമ്മർദ്ദത്തിൽ അകപ്പെട്ടു. തുടർന്ന് 88 പോയിന്റുകൾക്ക് താഴെയായി 16631 എന്ന നിലയിൽ  നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഫ്ലാറ്റായി 36739 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ മുകളിലേക്ക് നീങ്ങിയെങ്കിലും പെട്ടെന്ന് തന്നെ താഴേക്ക് വീണു. തുടർന്ന് 36726 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി മെറ്റൽസ് 1.5 ശതമാനം നേട്ടത്തിൽ അടച്ചു.

യൂഎസ് വിപണി നേരിയ ലാഭത്തിൽ അടച്ചു. യൂറോപ്പ്യൻ വിപണികൾ കയറിയിറങ്ങി കാണപ്പെടുന്നു.

ഏഷ്യൻ വിപണികൾ ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 16,600- ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിഗിനുള്ള സൂചന നൽകുന്നു.

16,600, 16,560, 16,520, 16,350 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 16,680, 16,730, 16,800  എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 36,560, 36,440, 36,250 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 36,870, 37,000, 37,200 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 17000ലാണ് ഏറ്റവും കൂടുതൽ കോൾ ഒഐയുള്ളത്. 16500ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും ഉള്ളതായി കാണാം.

ബാങ്ക് നിഫ്റ്റിയിൽ 37000 എന്നിവിടെയാണ് ഏറ്റവും കൂടുതൽ കോൾ ഒഐയുള്ളത്. 36000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും ഉള്ളതായി കാണാം.

ഇന്ത്യ വിക്സ് 17.68 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 840 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 70 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.

ഫലങ്ങൾ പുറത്തുവന്നതിന് ശേഷം റിലയൻസ് നിഫ്റ്റിയെ ഇന്നലെ താഴേക്ക് വലിച്ചു. ബാങ്കിംഗ് ഓഹരികൾ ശക്തമായ മുന്നേറ്റം നടത്താൻ
ശ്രമിച്ചെങ്കിലും വലിയ രീതിയിലുള്ള വിൽപ്പന അരങ്ങേറി. വെള്ളിയാഴ്ച 16670 മറികടക്കാൻ സൂചികയ്ക്ക് സാധിച്ചില്ല.

ഫെഡ് യോഗം ഇന്ന് രാത്രി ആരംഭിക്കും. ബ്ലൂംബെർഗ് നടത്തിയ സാമ്പത്തിക വിദഗ്ധരുടെ ഒരു സർവേ പ്രകാരം, സാമ്പത്യമാന്ദ്യത്തിന് 50 ശതമാനം സാധ്യതയുണ്ട്. കുടുതൽ പേരും സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.

ആക്സിസ് ബാങ്കിന്റെ ഫലങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ മികച്ചതാണ്.
പ്രതിവർഷ അറ്റാദായം 91 ശതമാനം വർദ്ധിച്ചു. ഇത് ബാങ്കിംഗ് മേഖലക്ക് പോസിറ്റീവ് ആയേക്കാം.

നിഫ്റ്റിയിൽ താഴേക്ക് 16560, മുകളിലേക്ക് 16680 എന്നിവ ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023