ദുർബലമായി തുടർന്ന് ആഗോള വിപണികൾ, നിക്കിക്ക് ഒപ്പം നേട്ടത്തിൽ തുറക്കാൻ നിഫ്റ്റി - പ്രീമാർക്കറ്റ് റിപ്പോർട്ട്
പ്രധാനതലക്കെട്ടുകൾ
Vodafone Idea: ഉപഭോക്താക്കളുടെ ആവശ്യകത അനുസരിച്ച് ആകും കമ്പനി 5ജി സേവനം ലഭ്യമാക്കുക. ഇതിനായി കമ്പനിയുടെ പ്രൊമോട്ടർമാർ 4,940 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും ഫണ്ട് സമാഹരണത്തിനായി നിക്ഷേപകരുമായി കമ്പനി സജീവ ചർച്ചയിലാണെന്നും സിഇഒ രവീന്ദർ ടാക്കർ പറഞ്ഞു.
Macrotech Developers: നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 250 കോടി രൂപ വരെ സമാഹരിക്കുന്നതിന് ബോർഡ് അംഗീകാരം നൽകിയതായി കമ്പനി അറിയിച്ചു.
L&T Technology Services: യൂറോപ്യൻ പ്രീമിയർ കാർ നിർമ്മാതാക്കളുടെ ഹൈബ്രിഡ് വാഹനങ്ങൾക്കായി ബിഎംഡബ്ല്യു ഗ്രൂപ്പിൽ നിന്ന് കമ്പനി മൾട്ടി മില്യൺ ഡോളറിന്റെ കരാർ സ്വന്തമാക്കി.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ 17204 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിയെ കാളകൾ കൈപിടിച്ച് ഉയർത്തി. 17330ന് മുകളിലായി സൂചിക വ്യാപാരം അവസാനിപ്പിക്കേണ്ടത് ബുള്ളുകൾക്ക് ആവശ്യമായിരുന്നു. എന്നാൽ വിൽപ്പന സമ്മർദ്ദത്തെ തുടർന്ന് സൂചിക താഴേക്ക് നീങ്ങി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 246 പോയിന്റുകൾക്ക് താഴെയായി 17313 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
38200 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറിയെങ്കിലും 38350ന് അടുത്തായി സൂചികയിൽ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടു. 38277 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി 3.5 ശതമാനം നഷ്ടത്തിൽ അടച്ചു.
യുഎസ് വിപണി വീണ്ടും നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യൻ വിപണികൾ കയറിയിറങ്ങി കാണപ്പെടുന്നു. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ നേരിയ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 17,450-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു വലിയ ഗ്യാപ്പ് അപ്പ് ഓപ്പണിഗിനുള്ള സൂചന നൽകുന്നു.
17,280, 17,200, 17,165 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,370, 17,430, 17,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 38,200, 38,000, 37,850 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 38,400, 38,500, 38,620 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
18000, 17500 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ കോൾ ഒഐയുള്ളത്. 17000, 17300 എന്നിവിടെ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.
39500ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്. 38000ലാണ് ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നത്.
ഇന്ത്യ വിക്സ് 19.8 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 560 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 140 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.
ആഗോള വിപണികളിലേക്ക് നോക്കിയാൽ വീണ്ടെടുക്കലുകൾ ഒന്നും തന്നെ കാണുന്നില്ല. എന്നാൽ ജപ്പനീസ് വിപണി ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. നമ്മുടെ വിപണിയും മുകളിലേക്ക് കയറുമോ എന്ന് നോക്കി കാണേണ്ടതുണ്ട്. എങ്കിലും വിൽപ്പന സമ്മർദ്ദം കാളകൾക്ക് താങ്ങാവുന്നതിലും അധികമാണ്.
ഇന്നലെ നടന്ന റിലയൻസിന്റെ വാർഷിക പൊതുയോഗത്തിൽ നടന്ന പ്രഖ്യാപനങ്ങൾ.
5ജി സേവനം ദീപാവലിയോടെ രാജ്യത്തെ പ്രധാന നഗരങ്ങളിൽ ലഭ്യമാക്കും.എയർജിയോ ഫൈബർ എന്ന ഹോട്ട് സ്പോർട്ട് ഡിവൈസ് കമ്പനി അവതരിപ്പിക്കും.ഗൂഗുളുമായി ചേർന്ന് കൊണ്ട് കുറഞ്ഞ വിലയിൽ 5ജി സ്മാർട്ട്ഫോണുകൾ കമ്പനി അവതരിപ്പിക്കും. കമ്പനി എഫ്.എം.സി.ജി ബിസിനസിലേക്ക് ചുവടുവയ്ക്കും. ജിയോ ഐപിഒയെ പറ്റി ഒന്നും തന്നെ പറഞ്ഞില്ല.
റിലയൻസ് ഓഹരി ഇന്ന് എങ്ങനെ വ്യാപാരം നടത്തുമെന്ന് ശ്രദ്ധിക്കുക.
ജർമനിയിലെ വൈദ്യുതി വില റെക്കോർഡ് ഉയരത്തിലാണുള്ളത്. അത് കൊണ്ട് തന്നെ വിന്റർ സീസർ വരുന്നതിനാൽ ജർമൻ വിപണിക്ക് ഉടനെ എങ്ങും ഉയർന്ന നില മറികടക്കാൻ സാധിച്ചേക്കില്ല. മറ്റു വിപണികൾ മുകളിലേക്ക് കയറിയപ്പോൾ പോലും ഡാക്സിന് അതിന് സാധിച്ചില്ല.
നാളെ വിപണി അവധി ആയതിനാൽ തന്നെ ഉയർന്ന പ്രീമിയ ഡീക്കെ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ഐടി സൂചിക 28500 എന്ന സപ്പോർട്ട് നഷ്ടപ്പെടുത്തിയതിനാൽ 27400 ശ്രദ്ധിക്കുക. ആഗോള വിപണികൾ ദുർബലമായി കാണുന്നതിനാൽ നിഫ്റ്റിക്ക് മുകളിലേക്ക് കയറാൻ സാധിച്ചേക്കില്ല.
നിഫ്റ്റിയിൽ താഴേക്ക് 17,280 മുകളിലേക്ക് 17,500 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Post your comment
No comments to display