നെഗറ്റീവ് ആയി തുടർന്ന് ആഗോള വിപണികൾ - പ്രീമാർക്കറ്റ് റിപ്പോർട്ട്
പ്രധാനതലക്കെട്ടുകൾ
IndusInd Bank: മാനേജിംഗ് ഡയറക്ടറേറ്റായി സുമന്ത് കത്പാലിയയെ പുനർനിയമിക്കുന്നതിന് ബാങ്ക് അംഗീകാരം നൽകി.
SBI Cards and Payment Services: സ്വകാര്യ പ്ലെയിസ്മെന്റ്
അടിസ്ഥാനത്തിൽ 500 കോടി രൂപ സമാഹരിച്ച് കമ്പനി.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് അപ്പിൽ 18055 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കുറച്ചു സമയത്തിനുള്ളിൽ തന്നെ മുകളിലേക്ക് കയറി. പിന്നീട് ഉണ്ടായ വിൽപ്പന സമ്മർദ്ദത്തെ തുടർന്ന് സൂചിക താഴേക്ക് നീങ്ങി. 11 മണിയോടെ സൂചിക അസ്ഥിരമായി കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 196 പോയിന്റുകൾ താഴെയായി 17877 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
41549 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി പുതിയ ഉയർന്ന നില രേഖപ്പെടുത്തിയെങ്കിലും പിന്നീട് താഴേക്ക് വീണു. പിന്നീട് 41500 മറികടക്കാൻ സൂചിക ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. തുടർന്ന് 196 പോയിന്റുകൾക്ക് താഴെയായി 41209 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി 1.4 ശതാനം ഇടിഞ്ഞു.
യുഎസ് , യൂറോപ്യൻ വിപണികൾ താഴ്ന്ന നിലയിൽ നഷ്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
SGX NIFTY 17765-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിഗിനുള്ള സൂചന നൽകുന്നു.
17,800, 17,710, 17,665 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,880, 17,950, 18,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 41,000, 40,750, 40,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 41,500, 41,600, 41,830 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ഇന്ത്യ വിക്സ് 18.4 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1300 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1000 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.
ബാങ്ക് നിഫ്റ്റി എക്കാലത്തെയും ഉയർന്ന നില രേഖപ്പെടുത്തിയെങ്കിലും ലാഭത്തിൽ വ്യാപാരം അവസാനിപ്പിക്കാൻ സൂചികയ്ക്ക് സാധിച്ചില്ല. ലാഭമെടുപ്പ് മൂലമുണ്ടായ വിൽപ്പന സമ്മർദ്ദം സൂചിക താഴേക്ക് വലിച്ചു.
യുഎസിന്റെ വ്യവസായിക കണക്കുകൾ പ്രതീക്ഷിച്ചതിലും താഴെയാണ്. അതേസമയം ചൈനയുടെ വ്യവസായിക ഉത്പാദന കണക്കുകളും, റീട്ടെയിൽ വിൽപ്പനയും മികച്ചതാണെന്ന് കാണാം.
ദിവസത്തെ കാൻഡിലിലേക്ക് നോക്കിയാൽ ദുർബലമാണെന്ന് കാണാം. ഗ്യാപ്പ് ഡൌണിൽ തുറക്കുക കൂടി ചെയ്താൽ സുചികയ്ക്ക് 17960 മറികടക്കാൻ സാധിച്ചേക്കില്ല. 17800ന് താഴേക്ക് സൂചിക വീഴാൻ പാടുള്ളതല്ല.
ബാങ്ക് നിഫ്റ്റി ഇന്നലെ നഷ്ടത്തിലാണ് അടച്ചത്. എന്നാൽ ബുധനാഴ്ച സൂചിക ശക്തമായ ഗ്രീൻ കാൻഡിലാണ് രൂപപ്പെടുത്തിയിരുന്നത്. നിലവിൽ ആഴ്ചയിലെ ചാർട്ടിലേക്ക് നോക്കിയാൽ പ്രശ്നം ഉള്ളതായി കാണുന്നില്ല.
നിഫ്റ്റി ഐടി 3 ശതമാനത്തിൽ ഏറെയാണ് താഴേക്ക് വീണത്. നാസ്ഡാകിന്റെ പിന്തുണ ലാഭിച്ചാൽ മാത്രമെ സൂചിക മുകളിലേക്ക് കയറുകയുള്ളു.
അടുത്ത പാദത്തിൽ ആഗോള സമ്പത്തിക മാന്ദ്യത്തിന് സാധ്യതയുണ്ടെന്ന് ഐഎംഎഫ് വക്താവ് പറഞ്ഞു.
നിഫ്റ്റിയിൽ മുകളിലേക്ക് 17780 ശ്രദ്ധിക്കുക. താഴേക്ക് 17665 ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Post your comment
No comments to display