പ്രതിസന്ധികൾക്ക് ഇടയിലും ഐപിഒയ്ക്ക് ഒരുങ്ങി ഗോഎയർ, സെബിക്ക് അപേക്ഷ സമർപ്പിച്ചു

Home
editorial
goair seeks sebi nod for ipo more turbulence ahead
undefined

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് സൊമാറ്റോ പ്രാരംഭ ഓഹരി വിൽപ്പനയ്ക്കുള്ള അപേക്ഷയുമായി സെബിയെ സമീപിച്ചിരുന്നത്. ഇതിന് പിന്നാലെ ഇപ്പോൾ ഐ.പി.ഒ നടത്തണം എന്ന ആവശ്യവുമായി സെബിയെ സമീപിച്ചിരിക്കുകയാണ് ഏവിയേഷൻ കമ്പനിയായ ഗോഎയർ. സൊമാറ്റോ ഐ.പി.ഒയെ പറ്റി അറിയാൻ ലിങ്ക് സന്ദർശിക്കുക.

കമ്പനി സമർപ്പിച്ച ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസിൽ പറയുന്നത് പ്രകാരം  ഫ്രെഷ് ഇഷ്യുവിലൂടെ 3600 കോടി രുപ സമാഹരിക്കാനാണ്  എയർലെെൻ കമ്പനി ലക്ഷ്യമിടുന്നത്. ഐപിഒക്ക് മുമ്പായി  മുൻഗണനാ ഓഹരികൾ വിതരണം ചെയ്തു കൊണ്ട് 1500 കോടി രൂപ സമാഹരിക്കാനും കമ്പനി പദ്ധതിയിടുന്നു. ഐ.സി.ഐസി.ഐ സെക്യൂരിറ്റീസ്, സിറ്റി, മോർഗൻ സ്റ്റാൻലി എന്നിവരെ ആഗോള കോർഡിനേറ്റർമാരായും ഐപിഒയുടെ  ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാരായും നിയമിച്ചു.

കമ്പനി സമർപ്പിച്ച ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് പരിശോധിച്ചു കൊണ്ട് കൂടുതൽ സാധ്യതകൾ വിലയിരുത്തുകയാണ് മാർക്കറ്റ്ഫീഡ് ഇന്ന്. 

ഗോഎയർ

ഇന്ത്യയിലെ വാഡിയ ഗ്രൂപ്പ് രാജ്യത്തെ ഏറ്റവും അറിയപ്പെടുന്ന കൂട്ടായ്മയിൽ ഒന്നാണ്. കമ്പനി അനേകം ബിസിനസുകളിൽ ഏർപ്പെട്ടു വരുന്നു. അതിൽ ഒന്നാണ് ഇന്ത്യൻ ഏവിയേഷൻ മേഖലയിലുള്ള ഗോഎയർ. 2005 നവംബറിലാണ്  കമ്പനി ആദ്യമായി എവിയേഷൻ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. നിയമപരമായ ചില പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി കഴിഞ്ഞ ആഴ്ച കമ്പനി ഗോഎയർ എന്നുള്ള പേര് ഗോ ഫസ്റ്റ് എന്ന് പുനർനാമകരണം ചെയ്തിരുന്നു.

2021 ഫെബ്രുവരി 10 വരെയുള്ള കണക്കുകൾ പ്രകാരം 56 വിമാനങ്ങളാണ്  ഗോ എയറിനുള്ളത്. ഇതിൽ 46 വിമാനങ്ങൾ എ 320 വിമാനങ്ങളും 10 വിമാനങ്ങൾ എ 320 സിഇഒ മോഡലുകളുമാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ പോലും കമ്പനി ഭാവിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

നിലവിൽ ഗോഎയറിന് 98 വിമാന ഓർഡറുകളുടെ ബുക്കിംഗ് ഉണ്ട്. 2022 സാമ്പത്തിക വർഷത്തിൽ എട്ട് A320 NEO വിമാനങ്ങളും, 2023ൽ 14 വിമാനങ്ങളും, 2024ൽ 14 വിമാനങ്ങളും കൂടി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2020 ജനുവരിയിലെ കണക്കനുസരിച്ച് 37 സ്ഥലങ്ങളിലായി  28 ആഭ്യന്തരവും, 9 അന്താരാഷ്ട്രവുമായ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കമ്പനി  സർവീസ് നടത്തുന്നു. 2020 വരെ ഇന്ത്യൻ എയർലെെൻ മേഖലയിൽ കമ്പനിക്ക് 10 ശതമാനം വിപണി വിഹിതമാണുള്ളത്.

സാമ്പത്തിക നില

കൊവിഡ് പ്രതിസന്ധി തുടരുന്നതിനിടെയാണ് ഐ.പി.ഒക്കായി കമ്പനി ഒരുങ്ങുന്നത്. കൊവിഡിന്റെ ആദ്യ തരംഗം തന്നെ വിമാന കമ്പനികളുടെ ബിസിനസുകളെ വളരെ വലിയ രീതിയിൽ ബാധിച്ചിരുന്നു. ഇത് കമ്പനിയുടെ സാമ്പത്തിക സ്ഥിതിയിൽ വിള്ളലുണ്ടാക്കി. കൊവിഡിന്റെ രണ്ടാം തരംഗവും സമാനമായ സ്ഥിതിയാണ് വിമാന കമ്പനികൾക്ക് നൽകിയിരിക്കുന്നത്.

നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും വിമാന കമ്പനിയുടെ പ്രവർത്തനങ്ങൾ നിലയ്ക്കുകയും ചെയ്തതോടെ കമ്പനിയുടെ വരുമാനത്തെയും ലാഭത്തെയും അത് സാരമായി തന്നെ ബാധിച്ചു.
മുകളിൽ നൽകിയിട്ടുള്ള ചാർട്ടിൽ നിന്നും ഗോഎയറിന്റെ വരുമാനം, ലാഭം എന്നിവയുടെ കഴിഞ്ഞ മൂന്ന് വർഷത്തെ നീക്കം മനസിലാക്കാം. 2019 മുതൽ 2020 വരെ കമ്പനിയുടെ വരുമാനം 21 ശതമാനത്തിന്റെ വളർച്ചയാണ് നേടിയത്. എന്നാൽ കമ്പനിയുടെ ലാഭം കുറയുന്നതാണ് കാണാനായത്.

വരുമാന പ്രസ്താവനയിൽ പരാമർശിച്ചിരിക്കുന്ന ധനകാര്യ ചെലവ് എന്നത് പണം കടം വാങ്ങുന്നതിനുള്ള ചെലവ്, പലിശ, മറ്റ് നിരക്കുകൾ എന്നിവയെ സൂചിപ്പിക്കുന്നു. 2018ൽ ഇത് 434.96 കോടി രൂപയായിരുന്നു. രണ്ട് വർഷത്തിൽ ഇത് ഇരട്ടിയായി വർദ്ധിച്ചു. 855.15 കോടി രൂപയാണ് കമ്പനിയുടെ മൊത്തം സാമ്പത്തിക ചെലവ്.

കമ്പനിയുടെ കടം കുറയ്ക്കുന്നതിനായി ഗോഎയർ പദ്ധതിയിടുന്നു. ഇതിലൂടെ  പലിശ നൽകുന്ന ചെലവ് കുറയുമെന്നും പാട്ടനിരക്ക് ഘടകങ്ങൾ മെച്ചപ്പെടുത്താനാകുമെന്നും അവർ വിശ്വസിക്കുന്നു. ഏകദേശം 1,000 കോടി രൂപ മാത്രമാകും വിപുലീകരണ ആവശ്യങ്ങൾക്കായി ഉപയോഗിക്കൂക. 

ഏത് ഒരു കമ്പനിയുടെയും പ്രധാനപെട്ട അളവ് കോൽ എന്നത് പണമൊഴുക്കാണ്. ഇതിലൂടെയാണ് കമ്പനി അടിസ്ഥാനപരമായി ശക്തമാണോ അല്ലയോ എന്ന് നിക്ഷേപകർ മനസിലാക്കുന്നത്. 2019 സാമ്പത്തിക വർഷം ഗോഎയറിന്റെ പണമൊഴുക്ക് എന്ന് 167.83 കോടി രൂപയായിരുന്നു. എന്നാൽ 2020ൽ ഇത് 69.17 കോടി രൂപയായി കുറഞ്ഞു.

ഗോഎയറിന്റെ പ്രതിസന്ധി ഘട്ടം

കൊവിഡ് -19  നിരവധി  കമ്പനികളെ പാപ്പരാക്കി മാറ്റി. സമാനമായി ഗോഎയറിനെയും ഇത് പ്രതികൂലമായി ബാധിച്ചു. ഇപ്പോഴും കമ്പനിക്ക് അതിൽ നിന്നും മുക്തി നേടാൻ കഴിഞ്ഞിട്ടില്ല. 2020 വരെ വിമാന യാത്രകളുടെ എണ്ണം നിരന്തരം  വർദ്ധിച്ച് വിന്നിരുന്നു. 2018ൽ 69136 യാത്രകളാണ് നടന്നത്. 2020ൽ  ഇത് 102944 ആയി വർദ്ധിച്ചിരുന്നു. എന്നാൽ നിലവിലെ കണക്കുപ്രകാരം 2021ൽ 19,913 വിമാനങ്ങൾ മാത്രമാണ് പുറപ്പെട്ടിട്ടുള്ളത്. കൊവിഡ് 19നെ തുടർന്നുള്ള നിയന്ത്രണങ്ങളാണ് ഇതിന് കാരണമായത്.

ഇനി അടുത്തിടെ എങ്ങും സാധാരണ നിലയിലേക്ക് മടങ്ങാൻ സാധ്യത ഇല്ലാത്തതിനാൽ തന്നെ വിമാന കമ്പനികളെ ഇനിയും കൊവിഡ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചേക്കാം. ഒരു പക്ഷേ കേന്ദ്ര സർക്കാർ ഈ മേഖലയെ സഹായിച്ചേക്കാം. എന്നാൽ മറ്റു യാത്രകളുമായി നോക്കുമ്പോൾ വിമാന യാത്രകൾ സുരക്ഷിതമാണെന്ന് തന്നെ പറയാം.

എയർപോർട്ട് അധികാരികളും കമ്പനികളും എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് സേവനങ്ങൾ നടത്താൻ  ശ്രമിച്ചെങ്കിലും ഇത് ഏറെ ചെലവേറിയതായി കാണപ്പെട്ടു. വ്യോമയാന വ്യവസായം എക്കാലത്തെയും ഉയർന്ന വെല്ലുവിളിയാണ് നേരിട്ടു വരുന്നത്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മൂന്ന് സി‌ഇ‌ഒമാരെയാണ് ഗോഎയർ മാറ്റിയത്. ഇത് അസ്ഥിരതയുടെയും അവ്യക്തതയുടെയും അടയാളമായി കരുതാവുന്നതാണ്. അതേസമയം കടം കുറയ്ക്കുന്നത് കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം കുറയ്ക്കും.



കടബാധ്യതകൾ തീർക്കുന്നതിനായി ഒരു കമ്പനി ഐപിഒ നടത്തുന്നതിനോട് വ്യക്തിപരമായി എനിക്ക് യോജിക്കാനാകില്ല. എന്നാൽ ഇതിന് ഒപ്പം തന്നെ കമ്പനി ഭാവിയെ മുന്നിൽ കണ്ടുള്ള വിപുലീകരണ പ്രവർത്തനം കാഴ്ചവച്ചാൽ വരുംകാലങ്ങളിൽ ഗോഎയർ ഉയരങ്ങൾ കീഴടക്കിയേക്കും. ലിസ്റ്റു ചെയ്തു കഴിഞ്ഞാൽ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് എന്നീ കമ്പനികൾ വിപണിയിലെ ഗോഎയറിന്റെ പ്രധാന എതിരാളികളാകും. ഐ.പി.ഒക്കായി ഏത് പ്രെെസ് ബാൻഡിലാകും ഗോഎയർ എത്തുക എന്ന് കാത്തിരിക്കുകയാണ് ഞാൻ.

ഗോഎയർ ഐപിഒയെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായമെന്താണ്? കമ്പനിയുടെ ഭാവിയിൽ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? കമന്റ് ചെയ്ത് അറിയിക്കുക.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023