പോസിറ്റീവായി ഡബ്ല്യുപിഐ ഡാറ്റാ, സിപിഐ കണക്കുകൾ നിർണായകമായേക്കും- പോസ്റ്റ്മാർക്ക് റിപ്പോർട്ട്
ഇന്നത്തെ വിപണി വിശകലനം
ഇന്ന് ഗ്യാപ്പ് അപ്പിൽ 18376 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 18400ന് അടുത്തായി ശക്തമായ സമ്മർദ്ദം രേഖപ്പെടുത്തി. ശേഷം സൂചിക താഴേക്ക് വീണു. എന്നാൽ 18320ന് അടുത്തായി സൂചികയിൽ സപ്പോർട്ട് അനുഭവപ്പെട്ടു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 20 പോയിന്റുകൾ/0.11 ശതമാനം താഴെയായി 18329 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
42177 നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി കുത്തനെ താഴേക്ക് വീണു. 42000ന് അടുത്തായി സൂചിക അനേകം തവണ സപ്പോർട്ട് രേഖപ്പെടുത്തി. പിന്നീട് ഉച്ചയ്ക്ക് ശേഷം സൂചിക വീണ്ടെടുക്കൽ നടത്തി. എന്നിരുന്നാലും 42200 മുകളിലേക്ക് കയറാൻ സൂചികയ്ക്ക് സാധിച്ചില്ല.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 60 പോയിന്റുകൾ/ 0.14 ശതമാനം താഴെയായി 42076 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
ഗ്യാപ്പ് അപ്പിൽ 19028 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ഫിൻ നിഫ്റ്റി ബാങ്ക് നിഫ്റ്റിക്ക് സമാനമായ നീക്കം കാഴ്ചവെച്ചു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 37 പോയിന്റുകൾ/ 0.19 ശതമാനം താഴെയായി 18970 എന്ന നിലയിൽ ഫിൻ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
Nifty FMCG (-1.3%), Nifty Media (-2.4%), Nifty Metal (+1.7%), Nifty Realty (+1.1%) എന്നിവ ഇന്ന് 1 ശതമാനത്തിൽ ഏറെ നീക്കം കാഴ്ചവെച്ചു.
ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും ഫ്ലാറ്റായി ലാഭത്തിൽ കാണപ്പെടുന്നു.
നിർണായക നീക്കങ്ങൾ
രണ്ടാം പാദത്തിൽ അറ്റാദായം ഇടിഞ്ഞതിന് പിന്നലെയും Hindalco (+5.9%) ഓഹരി നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
Dr Reddy (-3.8%) ഓഹരി നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
നിഫ്റ്റി എഫ്.എം.സി.ജി ലാഭമെടുപ്പ് തുടർന്നു. Emami (-2.3%), HUL (-1.8%), ITC (-2.5%), Nestle (-1.2%) എന്നിവ നഷ്ടത്തിൽ അടച്ചു.
Strides Pharma (+8.1%), Grasim (+2.3%), Bharat Forge (-3.1%), Godrej Industries (-1.6%), AIA Engineering (+5.3%), Jyothy Lab (+1.8%) എന്നിവ ഇന്ന് തങ്ങളുടെ ഫലങ്ങൾ പുറത്തുവിട്ടു.
രണ്ടാം പാദഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ Manappuram Fin (+7.2%) ഓഹരി നേട്ടത്തിൽ അടച്ചു.
രണ്ടാം പാദത്തിൽ അറ്റാദായം ഉയർന്നതിന് പിന്നാലെ LIC (+5.8%) ഓഹരി നേട്ടത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
നിഫ്റ്റി, ബാങ്ക് നിഫ്റ്റി, ഫിൻ നിഫ്റ്റി എന്നിവ ഇന്ന് ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ചു. നാളെ ഫിൻ നിഫ്റ്റിയുടെ എക്സ്പെയറി പരിഗണിച്ച്
മൂന്ന് സൂചികയുടെയും ഉയർന്ന താഴ്ന്ന നിലകൾ ശ്രദ്ധിക്കാവുന്നതാണ്.
ഇന്ത്യയുടെ സിപഐ ഡാറ്റ ഇന്ന് വൈകിട്ട് 5:30 ഓടെ പുറത്തുവരും.
ഓക്ടോബറിലെ മൊത്തം വില സൂചിക 8.39 ശതമാനമായി രേഖപ്പെടുത്തി. നേരത്തെ ഇത് 10.7 ശതമാനം ആയിരുന്നു. പ്രതീക്ഷിച്ചിരുന്നത് 8.6 ശതമാനം ആയിരുന്നു.
HDFC Bank വിപണിയെ വീഴാതെ ഇന്ന് താങ്ങി നിർത്തിയെന്ന് പറയാം. നാളെ ഫിൻ നിഫ്റ്റി എക്സ്പെയറി ആയതിനാൽ തന്നെ വിപണിയിൽ രൂക്ഷമായ ചാഞ്ചാട്ടം ഉണ്ടായേക്കാം. Kotak bank, ICICI Bank എന്നിവയിലേക്കും ശ്രദ്ധിക്കുക.
സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപം തുടരാൻ പലരും കാപ്പിറ്റൽ ഇല്ലാതെ ബുദ്ധിമുട്ടുന്നത് കാണാം. നിങ്ങളുടെ അനുഭവം എന്താണ്? കമന്റ് ചെയ്ത് അറിയിക്കുക.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Post your comment
No comments to display