മികച്ച ഫലങ്ങൾ പുറത്തുവിട്ട് എച്ച്.ഡി.എഫ്.സി, കത്തിക്കയറി എസ്.ബി.ഐ - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
hdfc beats estimates sbi on pre result rally post market analysis
undefined

ഇന്നത്തെ വിപണി വിശകലനം 

ഇന്ന് ഗ്യാപ്പ്  ഗ്യാപ്പ് ഡൌണിൽ 17968 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കത്തിക്കയറി. എന്നാൽ 18100ൽ അനുഭവപ്പെട്ട സമ്മർദ്ദത്തെ തുടർന്ന് സൂചിക കുത്തനെ താഴേക്ക് വീണ് 18000 രേഖപ്പെടുത്തി.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 30 പോയിന്റുകൾ/0.17 ശതമാനം താഴെയായി 18052 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

40873 നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ശക്തമായ നീക്കം കാഴ്ചവെച്ചു. എന്നിരുന്നാലും കഴിഞ്ഞ ദിവസത്തെ ഉയർന്ന നിലമറികടക്കാൻ സൂചികയ്ക്ക് സാധിച്ചില്ല. സൂചിക 41300ന് അടുത്തായി അസ്ഥിരമായി നിന്നു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 151 പോയിന്റുകൾ/ 0.37 ശതമാനം മുകളിലായി 41298 നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ഗ്യാപ്പ് ഡൌണിൽ 18439 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ഫിൻ നിഫ്റ്റി സൂചിക ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു.  ശേഷം സൂചികയിൽ പ്രതിബന്ധം അനുഭവപ്പെട്ടു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 5 പോയിന്റുകൾ/ 0.03 ശതമാനം മുകളിലായി 18582 എന്ന നിലയിൽ ഫിൻ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

എല്ലാ മേഖലാ സൂചികകളും ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. Nifty IT (-1.1%), Nifty PSU Bank (+2.5%)
എന്നിവ ശ്രദ്ധേയമായ നീക്കം കാഴ്ചവെച്ചു.

ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഹോങ്കോഗ് 3 ശതമാനം വീണു. യൂറോപ്യൻ വിപണികൾ നഷ്ടത്തിൽ അടച്ചു.

നിർണായക നീക്കങ്ങൾ

SBIN (+1.9%) ഓഹരി എക്കാലത്തെയും ഉയർന്ന നില രേഖപ്പെടുത്തി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

നാസ്ഡാക് ഐടി ഓഹരികൾ വീണതിന് പിന്നാലെ Coforge (-1.1%), Infy (-1.4%), Mphasis (-2.2%), TCS (-1%), TechM (-2.6%), Wipro(-1.3%) എന്നിവ നഷ്ടത്തിൽ അടച്ചു.

രണ്ടാം പാദത്തിൽ പ്രതിവർഷ അറ്റാദായം 18 ശതമാനം ഉയർന്ന് 4454 കോടി രൂപ ആയതിന് പിന്നാലെ HDFC (-0.74%) ഓഹരി നേട്ടത്തിൽ അടച്ചു. 

Indigo Paints (+11.9%) UCO Bank (+5.4%), Coromandel (+1.7%), Bank of India (+4.8%), Indian Bank (+2.8%), Adani Wilmar (-2.3%), ATGL (+0.65%), HPCL (-1.7%) and Devyani International (-2%) എന്നീ കമ്പനികളും അവരുടെ ഫലങ്ങൾ ഇന്ന് പ്രഖ്യാപിച്ചു.

ഹ്രസ്വകാല വേദന ആശ്വാസത്തിന് ഉപയോഗിക്കുന്ന Ketorolac Tromethamine Injection-ന് അംഗീകാരം ലഭിച്ചതിന് പിന്നാലെ
Alembic Pharma (+7.5%)
ഓഹരി നേട്ടത്തിൽ അടച്ചു.

രണ്ടാം പാദത്തിൽ അറ്റാദായം 55 ശതമാനം ഇടിഞ്ഞിട്ടും M&M Fin  (+13.5%) ഓഹരി നേട്ടത്തിൽ അടച്ചു.


വിപണി മുന്നിലേക്ക് 

നിഫ്റ്റി ഇന്ന് 18000ന് താഴെയായി വ്യാപാരം ആരംഭിച്ചെങ്കിലും ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 18000ന് മുകളിലേക്ക് കയറിയ സൂചികയ്ക്ക് വരും ദിവസങ്ങളിൽ 17800 ശക്തമായ സപ്പോർട്ട് ആയി പരിഗണിക്കാവുന്നതാണ്.

ബാങ്ക് നിഫ്റ്റി ഇന്ന് മികച്ച രീതിയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 41200 പ്രധാന നിലയാണ്. എന്നിരുന്നാലും 41300- 500 എന്നിവ ശക്തമായ പ്രതിബന്ധമായി കാണപ്പെടുന്നു.

HDFC രണ്ടാം പാദത്തിൽ മികച്ച ഫലങ്ങളാണ് പുറത്തുവിട്ടത്. ഫിൻ നിഫ്റ്റിയിൽ വരും ദിവസങ്ങളിൽ നീക്കം സംഭവിച്ചേക്കാം.

റിലയൻസിന് ട്രെൻഡ് ലൈനിന് അടുത്തായി പ്രതിബന്ധം അനുഭവപ്പെടുന്നു. 2560ന് മുകളിൽ വ്യാപാരം അവസാനിപ്പിക്കാൻ സാധിച്ചാൽ ഓഹരി ശക്തമായ നീക്കം നടത്തിയേക്കും.

നിക്ഷേപകർ എസ്.ബി.ഐയിൽ നിന്നും മികച്ച ലാഭമാണ് പ്രതീക്ഷിക്കുന്നത്.

യുഎസ് ഫെഡ് 75 ബേസിസ് പോയിന്റിന്റെ പലിശ നിരക്ക് വർദ്ധനവാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നത്. വരും മാസങ്ങളിൽ കൂടുതൽ പലിശ ഉയർത്തുമെന്ന സൂചനയും നൽകിയിട്ടുണ്ട്.

ആർ‌ബി‌ഐ യോഗം ചേർന്നത് പലിശ നിരക്ക് സംബന്ധിച്ച് ആയിരുന്നില്ല. അതിനാൽ തന്നെ അത് വിപണിയെ ബാധിച്ചിരുന്നില്ല.

ഒക്ടോബറിൽ ഇന്ത്യയുടെ സേവന പിഎംഐ 55.1 ആയി രേഖപ്പെടുത്തി. നേരത്തെ ഇത് 54.3 ആയിരുന്നു.

ഇന്നത്തെ എക്സ്പെയറി ദിനം നിങ്ങൾക്ക് എങ്ങനെ ഉണ്ടായിരുന്നു? കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023