മുന്നേറ്റം തുടരാൻ ബാങ്ക് നിഫ്റ്റി? എച്ച്.ഡി.എഫ്.സി ഓഹരിയിൽ ശ്രദ്ധിക്കുക - പ്രീമാർക്കറ്റ് റിപ്പോർട്ട്
പ്രധാനതലക്കെട്ടുകൾ
HDFC:രണ്ടാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 18 ശതമാനം ഉയർന്ന് 4454 കോടി രൂപയായി.
Hero MotoCorp: രണ്ടാം പാദത്തിൽ അറ്റാദായം 9 ശതമാനം ഇടിഞ്ഞ് 748 കോടി രൂപയായി.
Adani Enterprises: രണ്ടാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 460 കോടി രൂപയായി കമ്പനി രേഖപ്പെടുത്തി.
Vodafone Idea: രണ്ടാം പാദത്തിൽ കമ്പനി 7595 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. പോയവർഷം 7132 കോടി രൂപയായിരുന്നു നഷ്ടം.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് ഡൌണിൽ 17973 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റമാണ് കാഴ്ചവെച്ചത്. മുകളിലേക്ക് കയറിയ സൂചിക 18100ൽ സമ്മർദ്ദം രേഖപ്പെടുത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 30 പോയിന്റുകൾക്ക് താഴെയായി 18053 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
40883 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ശക്തമായ നീക്കം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 152 പോയിന്റുകൾ മുകളിലായി 41298 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി 12 ശതമാനം ഇടിഞ്ഞു.
യുഎസ് വിപണി താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യൂറോപ്യൻ വിപണി കയറിയിറങ്ങി കാണപ്പെടുന്നു.
ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.
യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ ലാഭത്തിൽ ഫ്ലാറ്റായി കാണപ്പെടുന്നു.
SGX NIFTY 18,127-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
18,000, 17,955, 17,900 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18,050, 18,100, 18,175 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 41,250, 41,000, 40,850 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 41,500, 41,700, 41,840 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ഇന്ത്യ വിക്സ് 16.7 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 677 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 732 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.
ആർബിഐയുടെ ധനനയപ്രഖ്യാപരനം സംബന്ധിച്ച യോഗം കഴിഞ്ഞ ദിവസം വിപണിയിൽ ആശങ്ക ഉയർത്തി. എന്നാൽ പിന്നീട് ഇവ ശ്രദ്ധേയമാകാതെ കഴിഞ്ഞു.
ഫെഡ് നിർണയം യുഎസ് വിപണിയെ താഴേക്ക് വലിച്ചു. എന്നാൽ ഇന്ത്യൻ വിപണി ശക്തമായി തന്നെ നിന്നു. ഡൌ ഇന്നലെയും കുത്തനെ താഴേക്ക് വീണു.
ആഗോള വിപണികളിൽ മൊത്തമായി നെഗറ്റീവ് സൂചനകൾ നിറഞ്ഞു നിൽക്കുന്നു. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ശക്തമായി ഓഹരികൾ വാങ്ങികൂട്ടാൻ തുടങ്ങിയതായി കാണാം.
ദിവസത്തെ ചാർട്ടിലേക്ക് നോക്കിയാൽ ബാങ്ക് നിഫ്റ്റിയിൽ ശക്തമായ മുന്നേറ്റത്തിനുള്ള സാധ്യത കാണുന്നു. ഇരു സൂചികയിലും ഗ്യാപ്പ് പെട്ടന്ന് ഫിൽ ആയതായി കാണാം. എക്കാലത്തെയും ഉയർന്ന നിലമറികടന്നാൽ മാത്രമെ സൂചിക പുതിയ ഉയരങ്ങൾ കീഴടക്കുകയുള്ളു.
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് 75 ബേസിസ് പോയിന്റായി ഉയർത്തി. വരുന്ന ആഴ്ച യുഎസിലെ തൊഴിൽ കണക്കുകൾ പുറത്തുവരും.
നിഫ്റ്റിയിൽ മുകളിലേക്ക് 17900 താഴേക്ക് 18100 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Post your comment
No comments to display