കാളകൾക്ക് വഴികാട്ടി എച്ച്.ഡി.എഫ്.സി, വിപണി മുന്നേറ്റത്തിന് മുമ്പുള്ള തയ്യാറെടുപ്പിൽ? - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
hdfc to lead the market consolidation before next breakout post market analysis
undefined

ഇന്നത്തെ വിപണി വിശകലനം 

ഇന്ന് ഫ്ലാറ്റായി 18398 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 90 പോയിന്റുകൾക്ക് ഉള്ളിൽ മാത്രമാണ് വ്യാപാരം നടത്തിയത്.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 6 പോയിന്റുകൾ/0.03 ശതമാനം മുകളിലായി 18409 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

42371 നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറാൻ ശ്രമം നടത്തി. എന്നാൽ 42550, 42600 മറികടക്കാൻ സാധിക്കാതെ ഇരുന്ന സൂചിക കുത്തനെ താഴേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 162 പോയിന്റുകൾ/ 0.38 ശതമാനം മുകളിലായി 42535 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

ഗ്യാപ്പ് ഡൌണിൽ 19054 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ഫിൻ നിഫ്റ്റി 19000ൽ സപ്പോർട്ട് എടുത്തതിന് പിന്നാലെ 175 പോയിന്റുകളുടെ മുന്നേറ്റം നടത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 64 പോയിന്റുകൾ/ 0.34 ശതമാനം മുകളിലായി 19148  എന്ന നിലയിൽ ഫിൻ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.


Nifty Media (-1.4%), Nifty Metal (-1.9%),
Nifty Realty (-1%) എന്നിവ ഒരു ശതമാനത്തിൽ ഏറെ വീണു.

ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും ഫ്ലാറ്റായി നഷ്ടത്തിൽ കാണപ്പെടുന്നു.

നിർണായക നീക്കങ്ങൾ

ഉദയ് കൊട്ടക്കിന്റെ മകൻ അടുത്ത സിഇഒ ആകില്ലെന്നും ആറ് മാസത്തിനുള്ളിൽ ബോർഡ് പുതിയ സിഇഒയെ നിയമിക്കുമെന്നും ബാങ്ക് അറിയിച്ചതിന് പിന്നാലെ Kotak Bank (+2.8%) ഓഹരി നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

Apollo Hospital (-2.8%) ഓഹരി നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

രണ്ട് മണിയോടെ അദാനി ഓഹരികളിൽ ശക്തമായ വിൽപന ഉണ്ടായി. Adani Ports (-2.1%), Adani Ent (-2.5%), Adani Power (-3.3%), Adani Wilmar (-2.2%), Adani Green (3.9%) എന്നിവ നഷ്ടത്തിൽ അടച്ചു.

HDFC Bank (+0.86%), HDFC (0.81%) എന്നിവ നേട്ടത്തിൽ അടച്ചു.

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നിന്നും 9 ഹെലികോപ്ടറിനുള്ള ഓർഡർ ലഭിച്ചതിന് പിന്നാലെ HAL (+6.2%) ഓഹരി നേട്ടത്തിൽ അടച്ചു.

അറ്റാദായം 7 ശതമാനം ഉയർന്ന് 396 കോടി രൂപയായതിന് പിന്നാലെ

Hudco (+13.5%) ഓഹരി നേട്ടത്തിൽ അടച്ചു.

ആദായ നികുതി വകുപ്പിന്റെ പരിശോധന നടന്നതിന് പിന്നാലെMetropolis (-7.7%) ഓഹരി നഷ്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക്

എച്ച്.ഡി.എഫ്സി ബാങ്ക്, എച്ച്.ഡി.എഫ്സി എന്നിവ ഇന്ന് വിപണിക്ക് ശക്തി നൽകി.

നിഫ്റ്റി 18400ന് മുകളിലായി തുടർച്ചയായി രണ്ട് ദിവസം വ്യാപാരം അവസാനിപ്പിച്ചു. സൂചിക എക്സ്പെയറിയിൽ 18500-280 എന്ന റേഞ്ചിനുള്ളിൽ വ്യാപാരം അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.

ഇന്നലെ പറഞ്ഞത് പോലെ 42550 എന്നത് സുപ്രധാന നിലയാണ്. നാളെയും ഇത് ശ്രദ്ധിക്കാവുന്നതാണ്.

ബാങ്ക് നിഫ്റ്റി ഓരോ ദിവസവും പുതിയ ഉയരങ്ങൾ കീഴടക്കുകയാണ്. എന്നാൽ എച്ച്.ഡി.എഫ്സി ഒഴികെയുള്ള മറ്റു ബാങ്കുകൾ പിന്തുണ നൽകാത്തതിനാൽ ബ്രേക്ക് ഔട്ട് ലഭിക്കുന്നില്ലെന്ന് കാണാം.

എച്ച്.ഡി.എഫ്സിയിൽ മികച്ച വോള്യം ഉണ്ടാകുന്നത് കാണാം. ഇത് വരും ദിവസങ്ങളിൽ ഫിൻ നിഫ്റ്റിയിൽ നിയന്ത്രണം നൽകിയേക്കും.

എച്ച്.ഡി.എഫ്.സിയിൽ ശക്തമായ ബൈയിംഗ് നടന്നതായി കാണാം. എച്ച്.ഡി.എഫ്.സി ബാങ്ക് അടുത്ത റാലിക്ക് മുമ്പായി റിട്രേഴ്സ്മെന്റ് നടത്തിയേക്കും. ഐസിഐസിഐ ബാങ്ക് നിശ്ചിത റേഞ്ചിനുള്ളിലാണ് വ്യാപാരം നടത്തുന്നത്. കൊട്ടക് 1936 എന്ന പ്രതിബന്ധം മറികടക്കാൻ ശ്രമിക്കുന്നു.

ഓക്ടോബറിലെ യുകെ സിപിഐ 11.1 ശതമാനം ആയി രേഖപ്പെടുത്തി. നേരത്തെ ഇത് 10 ആയിരുന്നു. 11 ശതമാനം ആണ് പ്രതീക്ഷിച്ചിരുന്നത്.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023