കാലവർഷം ഇന്ത്യൻ ഓഹരി വിപണിയെ ബാധിക്കുന്നത് എങ്ങനെ?
അനേകം കാര്യങ്ങൾ ഒന്നിച്ച് ചേർന്നാണ് ഓഹരി വിപണിയെ മുന്നിലേക്ക് നയിക്കുന്നത്. പാദങ്ങളിൽ പുറത്ത് വരുന്ന ഫങ്ങളോ, അഭ്യുഹങ്ങളോ, വാർത്തകളോ മാത്രമല്ല, മറിച്ച് കാലാവസ്ഥയും ഓഹരി വിപണിയിൽ ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. യുഎസ് വിപണിയിൽ വരെ കാലാവസ്ഥയ്‌ക്കെതിരെ വാതുവെപ്പ് നടക്കുന്നുണ്ട്. ചിക്കാഗോ മെർക്കന്റൈൽ എക്സ്ചേഞ്ച് 1999 ൽ കാലാവസ്ഥാ ഫ്യൂച്ചറുകളും ഓപ്ഷനുകളും ലിസ്റ്റുചെയ്തിരുന്നു. കാലാവസ്ഥാ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ഒഴിവാക്കാൻ കമ്പനികളെ ഇത് സഹായിച്ചിരുന്നു.
കൃഷിയെ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. നിലവിൽ രാജ്യത്തെ 70 ശതമാനം ജനങ്ങളും ഗ്രമപ്രദേശങ്ങളിൽ ഉള്ളവരാണ്. ഇവരിൽ ഏറെ പേരും കൃഷിയെ ആശ്രയിക്കുന്നുണ്ട്. 2021 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ വാർഷിക ബജറ്റിന്റെ 84 ശതമാനവും കാർഷിക മേഖലയക്ക് മാത്രമായി നീക്കിവച്ചിരിക്കുകയാണ്.
രണ്ട് മൺസൂൺ സീസണുകളുള്ള ഒരു രാജ്യമാണ് ഇന്ത്യ. ഒന്ന് ഇന്ത്യയുടെ വടക്ക് ഭാഗത്ത് തെക്ക്-പടിഞ്ഞാറൻ മൺസൂൺ കാറ്റ് മൂലം ഉണ്ടാകുന്നു. മറ്റൊന്ന് ഇന്ത്യയുടെ തെക്ക് ഭാഗത്ത് വടക്ക്-കിഴക്കൻ മൺസൂൺ കാറ്റ് മൂലവും ഉണ്ടാകുന്നു. രൂക്ഷമായ പേരമാരി ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തന്നെ മോശമായി ബാധിച്ചേക്കാം.
പേമാരി മൂലം കൃഷി നശിച്ചാൽ സ്വാഭാവികമായും കർഷകർക്ക് തങ്ങളുടെ ലോൺ തിരികെ അടയ്ക്കാൻ സാധിക്കില്ല. ഇത് ചെറുകിട ധനകാര്യ സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കും. ഭക്ഷ്യ വസ്തുക്കളുടെ ലഭ്യത കുറവ് മൂലം സാധനങ്ങളുടെ വില വർദ്ധിക്കും. ഇത് പണപ്പെരുപ്പത്തിന് കാരണമാകും.
മൺസൂൺ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിക്കും?
ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് കാലവർഷത്തിനെ എൽപിഎ എന്ന് അടിസ്ഥാനമാക്കിയിരിക്കുന്നു. 50 വർഷത്തിലധികമായി തെക്കുപടിഞ്ഞാറൻ കാലവർഷത്തിലൂടെ രാജ്യത്ത് മൊത്തത്തിൽ ലഭിച്ച ശരാശരി മഴയാണ് എൽപിഎയായി നിർവചിച്ചിരിക്കുന്നത്. നിലവിലെ എൽപിഎ എന്നത് 88 സിഎം ആണ്. ഓരോ വർഷവും മഴക്കാലത്തിന് മുമ്പുള്ള കാലാവസ്ഥയെക്കുറിച്ച് ഐഎംഡി പ്രവചിക്കും. എന്നിരുന്നാലും, പ്രവചനങ്ങൾ എപ്പോഴും ശരിയാകണമെന്നില്ല. എൽപിഎയുടെ ഏകദേശം 98% ഇന്ത്യയിൽ സാധാരണ മഴ ലഭിക്കുമെന്നാണ് ഐഎംഡിയുടെ നിലവിലെ പ്രവചനം. ഇതിൽ വലുതായി മാറ്റം സംഭവിച്ചാൽ അത് നിങ്ങളുടെ പോർട്ട്ഫോളിയോയെ ഉൾപ്പെടെ ബാധിച്ചേക്കാം.
കൃഷി, സാമ്പത്തികം, പണപ്പെരുപ്പം, വെെദ്യുതി എന്നിവയെ മഴ പ്രതികൂലമായി ബാധിച്ചേക്കാം. മൺസൂൺ മൂലം ഇന്ത്യൻ ഓഹരി വിപണിയെ ബാധിക്കാൻ ഇടയുള്ള പ്രശ്നങ്ങളെ പറ്റിയും അതുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഓഹരികളെ പറ്റിയുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.
രാസവളങ്ങളും വിത്തുകളും
നല്ല മഴ ലഭിച്ചാൽ കൃഷി തഴച്ചുവളരും. രാസവളങ്ങൾ, രാസവസ്തുക്കൾ, വിത്തുകൾ എന്നിവ വിൽക്കുന്ന കമ്പനികൾ ഇതിലൂടെ ലാഭത്തിലാകുന്നു.
എന്നാൽ അധിക മഴ ഉണ്ടായാൽ, കർഷകർക്ക് നഷ്ടം നേരിടേണ്ടിവരും ഇത് രാസവള കമ്പനികളെയും സാരമായി ബാധിക്കും.
Monsoon Watch For Fertilizers Chemicals and Seed Stocks | |
Kaveri Seeds(KSCL) | Rashtriya Chemicals & Fertilizers(RCFL) |
United Phosphorus Ltd(UPL) | Mangalam Seeds Ltd(MSL.) |
Coromandel Int(COROMANDEL) | Rallis India Ltd |
PI Industries(PIIND) | Chambal Fertilisers & Chemicals Ltd (CHAMBLFERT) |
മൈക്രോ ഫിനാൻസ്
കാർഷിക ധനസഹായവും ഗ്രാമീണ ധനസഹായവും ഇന്ത്യയിലെ ഒരു വലിയ വിപണിയാണ്. ഇവ സുരക്ഷിതമല്ലെങ്കിലും ബാങ്കുകൾക്ക് ഇതിൽ നിന്നും ഉയർന്ന പലിശ വരുമാനമാണ് ലഭിക്കുന്നത്. ആർബിഐ അത്തരം ഗ്രാമീണ, കാർഷിക ധനസഹായങ്ങളെ ‘മുൻഗണനാ മേഖല വായ്പ (പിഎസ്‌എൽ) എന്ന് തരംതിരിക്കുന്നു.
ക്രമീകരിച്ച നെറ്റ് ബാങ്ക് ക്രെഡിറ്റിന്റെ 75 ശതമാനമെങ്കിലും മുൻഗണനാ മേഖല വായ്പയായി ചെറുകിട ധനകാര്യ ബാങ്കുകൾ നൽകേണ്ടതുണ്ട്. ചെറുകിട ധനകാര്യ ബാങ്കുകളും മൈക്രോ ഫിനാൻസ് ഇൻസ്റ്റിറ്റ്യൂഷനുകളും ഗ്രാമീണ, കാർഷിക പ്രവർത്തനങ്ങൾക്കായി പണം കടം കൊടുക്കുന്ന സ്ഥാപനങ്ങളുടെ ഭാഗമാണ്.
നല്ല മഴ ലഭിച്ചാൽ കർഷകർക്ക് ഇതിൽ നിന്നും ലഭിക്കുന്ന പണം വായ്പ അടച്ചു തീർക്കാനായി ഉപയോഗിക്കാം. മറിച്ച് മഴ കെടുതി ഉണ്ടായാൽ കർഷകർക്ക് തങ്ങളുടെ ലോൺ തുക അടച്ച് തീർക്കാൻ സാധിക്കില്ല. സർക്കാർ മോറട്ടോറിയം പ്രഖ്യാപിക്കുകയും ഇത് ബാങ്കുകളുടെ ബാലൻസ് ഷീറ്റിൽ പ്രതിഫലിക്കുകയും ചെയ്യും.
Monsoon Watch For Small Finance Banks and Micro Finance Institutions. | |
Equitas Small Finance Bank(EQUITASBNK) | Au Small Finance Bank Ltd(AUBANK) |
Ujjivan Small Finance Bank(UJJIVANSFB) | M&M Financial Services (MMFS |
Bajaj Finserv(BAJAJFINSV) | CreditAccess Grameen Ltd(CREDITACC) |
Manappuram Finance(MANAPPURAM) |
പവർ
മൺസൂൺ സീസണിന് മുമ്പും ശേഷവും പവർ കമ്പനികളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും. കാരണം വൈദ്യുതി മുടക്കം, കനത്ത മഴ മൂലമുണ്ടായ നാശനഷ്ടങ്ങൾ എന്നിവ കാരണം പവർ കമ്പനികൾക്ക് നഷ്ടം സംഭവിച്ചേക്കാം. 2018 ൽ കനത്ത മഴയെത്തുടർന്ന് മുംബൈയുടെ സാമ്പത്തിക തലസ്ഥാനത്ത് വൈദ്യുതി ഉപഭോഗം 30 ശതമാനം കുറഞ്ഞിരുന്നു.
എന്നാൽ കേരളത്തിൽ കാര്യങ്ങൾ വിപരീതമാണ്. കേരളത്തിന്റെ ഊർജം ഹൈഡലിൽ നിന്നോ ഹൈഡ്രോ പവറിൽ നിന്നോവാണ് ലഭിക്കുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ സംസ്ഥാനത്തിന് നല്ല മഴ ആവശ്യമാണ്. ഇവിടെ കൂടുതൽ മഴ ലഭിച്ചാൽ കൂടുതൽ വെെദ്യുതി ഉത്പാദിപ്പിക്കപ്പെടും. എന്നിരുന്നാലും, കനത്ത മഴയെത്തുടർന്ന് ഉണ്ടാകുന്ന നഷനഷ്ടങ്ങൾക്ക് ഇത് പരിഹാരമായേക്കില്ല.
Monsoon Watch For Power Companies | |
Power Grid(POWERGRID) | Adani Transmission Ltd(ADANITRANS) |
Tata Power(TATAPOWER) | National Hydroelectric Power Corporation (NHPC) |
എഫ്.എം.സി.ജി
നല്ല മഴ ലഭിച്ചാൽ നല്ല വിളവെടുപ്പ് ഉണ്ടാകും. ഇത് എഫ്.എം.സി.ജി ഓഹരികൾക്ക് നേട്ടമുണ്ടാക്കി നൽകും. Dabur, Godrej Consumer, Emami, Britannia, Nestle India, and Marico എന്നീ കമ്പനികൾ നേട്ടം കെെവരിക്കും.
ഓട്ടോമൊബൈൽ
ഗ്രാമപ്രദേശങ്ങളിൽ ഇരുചക്രവാഹനങ്ങൾ, ട്രാക്ടറുകൾ, മറ്റ് കാർഷിക സാങ്കേതിക വാഹനങ്ങൾ എന്നിവ കർഷകർ ഉപയോഗിക്കുന്നു . നല്ല മഴയെ തുടർന്ന് കർഷകർക്ക് ലാഭം ഉണ്ടായാൽ വാഹനങ്ങളുടെ വിൽപ്പനയും വർദ്ധിക്കും. ഓട്ടോ അനുബന്ധ സ്ഥാപനങ്ങളും ഇതിലൂടെ നേട്ടം കെെവരിച്ചേക്കാം.
Hero, TVS എന്നീ ഇരുചക്ര വാഹന കമ്പനികൾക്ക് രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ വലിയ സ്വാധീനമുണ്ട്. Apollo Tyres, MRF, Balkirshna Industries എന്നീ ടയർ ഓഹരികളിൽ ശ്രദ്ധിക്കുക. അപകടങ്ങൾ ഒഴിവാക്കാൻ മൺസൂണിന് മുമ്പോ ശേഷമോ വാഹനങ്ങളുടെ ടയർ മാറ്റാൻ പലരും ആഗ്രഹിക്കും. ഇതിനാൽ ഇത്തരം കമ്പനികളും നേട്ടം കെെവരിച്ചേക്കാം.
Monsoon Watch For Automobiles | |
Mahindra & Mahindra Ltd(M&M) | VST Tillers(VSTTILLERS) |
Escorts Ltd(ESCORTS) | TVS Motors(TVSMOTOR) |
Balkrishna Industries (BALKRISIND) | MRF |
മുന്നിലേക്ക് എന്ത്?
കൊവിഡ് ലോക്ക് ഡൗണ് രാജ്യത്തിന്റെ ഉൾപ്രദേശങ്ങളെ സാരമായി ബാധിച്ചിരുന്നു. എന്നാൽ രണ്ടാം കൊവിഡ് തരംഗം മൺസൂണിനെ ബാധിക്കുമോ എന്നാണ് ഏവരും ഇപ്പോൾ ഉറ്റുനോക്കുന്നത്.
കാലങ്ങളായി മൺസൂണുകൾ ഇന്ത്യൻ വിപണിയെ ബാധിക്കുന്നുണ്ട്. രാജ്യം കാർഷികമേഖലയെ ആശ്രയിക്കുന്നത് കുറച്ചതാണ് ഇതിന് കാരണം. സാങ്കേതികവിദ്യയിലെ മാറ്റങ്ങളും മികച്ച കാലാവസ്ഥാ പ്രവചനവും ഇതിന് സഹായകരമായി.
നിലവിലെ കാലാവസ്ഥാ പ്രവചനം സാധാരണമാണ്. കൊവിഡിന്റെ രണ്ടാം തരംഗവും വാക്സിനേഷൻ ക്ഷാമവുമാണ് നമ്മൾ നേരിടുന്ന വെല്ലുവിളി. പകർച്ചവ്യാധിയുടെ ആഘാതം അകറ്റാൻ കാലവർഷത്തിന് സാധിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? കമന്റ് ചെയ്ത് അറിയിക്കുക.
Post your comment
No comments to display