വീണ്ടെടുക്കൽ വളരെ അകലെയോ? നിർണായക നിലയിൽ ബാങ്ക് നിഫ്റ്റി  - പ്രീമാർക്കറ്റ് റിപ്പോർട്ട്

Home
market
how far away is recovery share market today
undefined

പ്രധാനതലക്കെട്ടുകൾ

State Bank of India: എസ്ബിഐ ഗ്ലോബൽ ഫാക്‌ടേഴ്‌സ് തങ്ങളുടെ അനുബന്ധ സ്ഥാപനമായി മാറിയതായി ബാങ്ക് പറഞ്ഞു.

Hero MotoCorp: ആഭ്യന്തര വിപണിയിൽ തങ്ങളുടെ ആദ്യ മോഡൽ അവതരിപ്പിച്ച് കൊണ്ട് അടുത്ത മാസം ഇലക്ട്രിക് വെഹിക്കിൾ സെഗ്‌മെന്റിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ് കമ്പനി.

Adani Power: സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളുടെ അംഗീകാരം ലഭിക്കാത്തതിനാൽ കമ്പനിയെ ഡിലിസ്റ്റ് ചെയ്യാനുള്ള നിർദ്ദേശം പ്രമോട്ടർ സ്ഥാപനമായ അദാനി പ്രോപ്പർട്ടീസ് പിൻവലിച്ചതായി കമ്പനി അറിയിച്ചു.

ഇന്നത്തെ വിപണി സാധ്യത

വെള്ളിയാഴ്ച ഗ്യാപ്പ്  അപ്പിൽ 17818 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആഗോള വിപണികളെ പിന്തുടർന്ന് താഴേക്ക് വീണിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 347 പോയിന്റുകൾ താഴെയായി 17530 എന്ന  നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

41079 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. നിഫ്റ്റിക്ക് സമാനമായ വീഴ്ച സൂചികയിൽ ഉണ്ടായില്ല. എങ്കിലും കഴിഞ്ഞ ദിവസത്തേക്കാൾ 1 ശതമാനം താഴെയായി 40777 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 3.7 ശതാനം  ഇടിഞ്ഞു.

യുഎസ് , യൂറോപ്യൻ വിപണികൾ എന്നിവ താഴ്ന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാര ചടങ്ങുകളെ തുടർന്ന് യുകെ വിപണി ഇന്ന് തുറക്കില്ല.

ഏഷ്യൻ വിപണികൾ
കയറിയിറങ്ങിയാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ  നേരിയ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 17573-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിഗിനുള്ള സൂചന നൽകുന്നു.

17,500, 17,310, 17,170 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 17,600, 17,730, 17,870 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 40,280, 40,000, 39,780 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 41,150, 41,390, 41,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 18000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 17000, 17500 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 41500ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 40000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ഇന്ത്യ വിക്സ് 18.4 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1300 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1000 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.

നിഫ്റ്റിയിൽ 18000ന് അടുത്തായി ടബിൾ ടോപ്പ് രൂപപ്പെട്ടതായി കാണാം. കഴിഞ്ഞ ആഴ്ച സൂചികയിൽ കരടികളാണ് അധിപത്യം സ്ഥാപിച്ചിരുന്നത്. ദിവസത്തെ കാൻഡിൽ സൂചികയിൽ അപ്പ് ട്രെൻഡ് ഉണ്ടാകുമെന്ന സൂചന നൽകുന്നില്ല. ആഴ്ചയിൽ 17190 താഴെ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചാൽ കൂടുതൽ താഴേക്ക് നീങ്ങാനുള്ള സാധ്യതയുണ്ട്.

ബാങ്ക് നിഫ്റ്റിയിലേക്ക് നോക്കിയാൽ സൂചിക ശക്തമാണെന്ന് കാണാം. ഇതിനായി സൂചിക 40000 നിലനിർത്തേണ്ടതുണ്ട്. ഐടി സൂചിക ഓവർ സോൾഡ് ആണെന്ന് തോന്നുന്നു. എന്നാൽ നാസ്ഡാകിലെ നോക്കിയാൽ പതനം ആവശ്യമാണെന്ന് കാണാം. ബാങ്ക് നിഫറ്റി 40000 നിലനിർത്തുകയും ഐടി സൂചിക തിരികെ കയറുകയും ചെയ്താൽ
നിഫ്റ്റി വീണ്ടും 18000 സ്വന്തമാക്കിയേക്കും.

അതേസമയം 17,310, 17,170 എന്നിവ നിഫ്റ്റിക്ക് സുപ്രധാന നിലയാണ്. ഇത് തകർന്നാൽ സൂചിക വീണ്ടും താഴേക്ക് വീണേക്കാം. ഇതിനായി ആഗോള വിപണികളിൽ നിന്നും എതെങ്കിലും തരത്തിലുള്ള നെഗറ്റീവ് വാർത്തകൾ വരേണ്ടതുണ്ട്. അത് ഒരുപക്ഷേ 100 ബേസിസ് പോയിന്റിന്റെ പലിശ നിരക്ക് വർദ്ധനവ് ആകാം.

വിൻഡ് ഫാൾ നികുതി കുറക്കും. ക്രൂഡ് ഓയിൽ വില കുറയുന്നതിനാൽ തന്നെ നാളെ ഇത് പ്രാബല്യത്തിൽ വരും. ചൈനയിലെ ലോക്ക്ഡൌൺ മാറ്റിയതിന് പിന്നാലെ ക്രൂഡ് ഓയിൽ വില നേരിയ തോതിൽ ഉയർന്നു.

ബുധനാഴ്ച ഫെഡ് കണക്കുകൾ പുറത്തുവരുന്നത് വരെ വിപണി ചാഞ്ചാട്ടതോടെ വശങ്ങളിലേക്ക് നീങ്ങുമെന്ന് കരുതാം.

നിഫ്റ്റിയിൽ മുകളിലേക്ക് 17780 ശ്രദ്ധിക്കുക. താഴേക്ക് 17665 ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023