ആറ് മാസത്തിനുള്ളിൽ യൂണിക്കോൺ സ്റ്റാർട്ടപ്പായി മെൻസ; കൂടുതൽ അറിയാം
ഒരു യൂണികോൺ പദവി നേടുന്നത് ഏതൊരു സ്റ്റാർട്ട് അപ്പിന്റെയും പ്രധാന സവിശേഷധകളിൽ ഒന്നാണ്. എന്നാൽ ഒരു ഉൽപ്പന്നമോ സേവനമോ വികസിപ്പിക്കുക, ലക്ഷ്യബോധമുള്ള ഒരു ടീം നിർമ്മിക്കുക, സാമ്പത്തിക സഹായം നേടുക, ഉപഭോക്താക്കളെ ആകർഷിക്കുക, ഏറ്റവും പ്രധാനമായി, സ്കെയിലിംഗ് വർദ്ധിപ്പിക്കുക എന്നിവ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ ഇതെല്ലാം വളരെ എളുപ്പത്തിൽ നേടിയ ചില ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ഉണ്ട്.
ആദ്യത്തെ ആറ് മാസത്തിൽ തന്നെ ബെംഗളൂരു ആസ്ഥാനമായ മെൻസാ ബ്രാൻഡ്സ് ഇന്ത്യയിലെ തന്നെ ശക്തമായി വളർരുന്ന യൂണികോൺ ആയി മാറി. ഇന്നത്തെ ലേഖനത്തിലൂടെ കമ്പനി എങ്ങനെയാണ് ഇത്ര അധികം നേട്ടം കൈവരിച്ചതെന്നാണ് മാർക്കറ്റ്ഫീഡ് പരിശോധിക്കുന്നത്.
കമ്പനിയുടെ തുടക്കം
2021 മെയിൽ മിന്ത്രയുടെ മുൻ സിഇഒയും മെഡ്‌ലൈഫിന്റെ സഹസ്ഥാപകനുമായ അനന്ത് നാരായണൻ ഒരു പുതിയ സംരംഭം സ്ഥാപിക്കാൻ തുടങ്ങി- ' ഹൌസ് ഓഫ് ബ്രാൻഡ്സ്'. ഇന്ത്യയിലെ സ്റ്റാർട്ട് അപ്പുകളും ബ്യൂട്ടിമേഖലയിലെ ബിസിനസുകളും അവരുടെ ബിസിനസുകൾ സ്കെയിൽ ചെയ്യുന്നതിന് ആവശ്യമായ ശരിയായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം മനസിലാക്കി. തങ്ങളുടെ ഉത്പന്നങ്ങൾ പ്രോമോട്ട് ചെയ്യാൻ പല കമ്പനികളും പരാജയപ്പെടുന്നു.
സ്കെയിൽ ബ്രാൻഡുകൾ, ഘടന ലയനം & ഏറ്റെടുക്കൽ, ഡീലുകൾ എന്നിവയിൽ തനിക്ക് ശരിയായ വൈദഗ്ധ്യവും ബന്ധവും ഉണ്ടെന്ന് നാരായണൻ വിശ്വസിച്ചിരുന്നു.
ഫാഷൻ, സൗന്ദര്യം, എഫ്എംസിജി ഉൽപ്പന്നങ്ങൾ എന്നിവയിൽ ഡിജിറ്റൽ-ഫസ്റ്റ് ബ്രാൻഡുകളുമായി പങ്കാളിത്തത്തിനും നിക്ഷേപത്തിനും ഒരു ബിസിനസ്സ് കാഴ്ചപ്പാട് സൃഷ്ടിക്കാൻ മിന്ത്രയിലെ അദ്ദേഹത്തിന്റെ നാല് വർഷത്തെ സേവനം സഹായിച്ചു. അങ്ങനെ സുഹൃത്തുക്കളുമായി ചേർന്ന് കൊണ്ട് ഒരു ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ അദ്ദേഹം തീരുമാനിച്ചു. മെൻസാ എന്ന ബ്രാൻഡ് പിറന്നു.
കമ്പനിയുടെ ബിസിന്സ് എന്ത്?
ഫാഷൻ, ബ്യൂട്ടി, പേഴ്‌സണൽ കെയർ സെഗ്‌മെന്റുകളിലുടനീളമുള്ള വാഗ്ദാന ബ്രാൻഡുകളെയും സംരംഭകരെയും മെൻസ നോക്കികാണുന്നു. ശക്തമായ വരുമാന സ്ട്രീമുകളും സാമാന്യം വളരുന്ന ഉപഭോക്തൃ അടിത്തറയുമുള്ള ബ്രാൻഡുകൾ അവർ തിരഞ്ഞെടുക്കും.
- ഇത്തരം മികച്ച കമ്പനികളുടെ 51 ശതമാനത്തിൽ ഏറെ ഓഹരി വിഹിതം ഏറ്റെടുത്തതിന് പിന്നാലെ ബിസിനസ് പ്ലാൻ അനുസരിച്ച് ഇരുവരും പ്രവർത്തിക്കും.
- തുടർന്ന്, ഈ ബ്രാൻഡുകളുടെ സ്ഥാപക ടീം മെൻസ ബ്രാൻഡുകളുമായി ചേർന്ന് വലിയ തോതിൽ പ്രവർത്തനങ്ങൾ ആരംഭിക്കും. ബ്രാൻഡുകളെ അവരുടെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും എല്ലാ പ്രധാന മാർക്കറ്റുകളിലും ഉടനീളം അവരുടെ ഉൽപ്പന്ന ഓഫറുകൾ നിയന്ത്രിക്കാനും വിപുലീകരിക്കാനും മെൻസ സഹായിക്കും.
- ഇൻവെന്ററി മാനേജ്‌മെന്റ്, ടെക്‌നോളജി, ഇ-കൊമേഴ്‌സ്, സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, മാർക്കറ്റിംഗ് എന്നിവയിൽ തങ്ങളുടെ വൈദഗ്ധ്യം പങ്കുവെച്ചുകൊണ്ട് മെൻസ ബ്രാൻഡുകളെ പിന്തുണയ്ക്കും.
- വരാനിരിക്കുന്ന ഉപഭോക്താക്കൾ തിരയുന്ന ഒരു ഉൽപ്പന്നം തിരിച്ചറിയുന്നതിലൂടെ സാങ്കേതികവിദ്യയുടെ നേതൃത്വത്തിലുള്ള ഉൽപ്പന്ന വികസനത്തിൽ ഏർപ്പെട്ടിരിക്കുന്ന സ്റ്റാർട്ടപ്പുകളെ മെൻസ സഹായിക്കും. ഇത്തരം സ്റ്റാർട്ടപ്പുകളെ അവരുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പുതിയ ഉൽപ്പന്ന നിര പുറത്തിറക്കാനും മെൻസ സഹായിക്കും.
ഫണ്ടിംഗും നിക്ഷേപവും
2021 സാമ്പത്തിക വർഷം 135 മില്യൺ ഡോളറാണ് കമ്പനി സമാഹരിച്ചിരുന്നത്. ഇതോടെ കമ്പനിയുടെ മൊത്തം മൂല്യം 1.2 ബില്യൺ ഡോളറായി. മെൻസ അങ്ങനെ ഒരു യൂണിക്കോൺ സ്റ്റാർട്ടപ്പ് ആയി മാറി. ടൈഗർ ഗ്ലോബൽ മാനേജ്‌മെന്റ്, ഫാൽക്കൺ എഡ്ജ് ക്യാപിറ്റൽ, ആക്‌സൽ, നോർവെസ്റ്റ് വെഞ്ച്വർ പാർട്‌ണേഴ്‌സ് തുടങ്ങിയ പ്രമുഖ നിക്ഷേപകർ മെൻസയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.
ആറ് ഘട്ടങ്ങളിലായി മൊത്തം 187 മില്യൺ ഡോളറാണ് കമ്പനി സമാഹരിച്ചത്. 2021 ഡിസംബറിലാണ് കമ്പനി അവസാനമായി
1.21 മില്യൺ ഡോള സമാഹരിച്ചത്.
കമ്പനിയുടെ വളർച്ച
- ആദ്യകാലങ്ങളിൽ, മെൻസ ബ്രാൻഡുകൾക്ക് അപരിചിതമായ ആശയവുമായി ബ്രാൻഡുകളെ സമീപിക്കാനും അവർക്കിടയിൽ വിശ്വാസം വളർത്താനും ബുദ്ധിമുട്ടായിരുന്നു. ഒന്ന് ആലോചിച്ചു നോക്കുക. പുതിയ സംരംഭകർക്ക് മുമ്പ് കേട്ടിട്ടില്ലാത്ത ഒരാളിൽ നിന്ന് കോളുകൾ ലഭിക്കുന്നു. മെൻസയിൽ നിന്നുള്ള എക്സിക്യൂട്ടീവുകൾ അടിസ്ഥാനപരമായി സ്ഥാപകരോട് വളരെ വേദനയോടെ അവർ നിർമ്മിച്ച ബ്രാൻഡ്/ബിസിനസ് ഏറ്റെടുക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു.
- എന്നാൽ പിന്നീട് പല ബ്രാൻഡുകൾക്കും ഇതിന്റെ സാധ്യതകൾ മനസിലായി.
- 2021 ഒക്ടോബറിൽ മെൻസ 10 പുതിയ ബ്രാൻഡുകളുടെ 51-75 ശതമാനം ഓഹരികൾ ഏറ്റെടുത്തിരുന്നു. ചില ലക്ഷ്യങ്ങൾ കൈവരിക്കുകയാണെങ്കിൽ, അഞ്ച് വർഷത്തിനുള്ളിൽ ഈ കമ്പനികളിൽ/ബ്രാൻഡുകളിൽ ശേഷിക്കുന്ന ഓഹരികൾ സ്വന്തമാക്കാനുള്ള ഓപ്ഷനും ഇതിന് ഉണ്ടായിരിക്കും.
കമ്പനിയും ലക്ഷ്യം
കൂടുതൽ ഡിജിറ്റൽ- ഫസ്റ്റ് ബ്രാൻഡുകളിൽ പങ്കാളികളാകുകയും നിക്ഷേപിക്കുകയും ചെയ്യുക എന്നതാണ് മെൻസ ബ്രാൻഡുകളുടെ ലക്ഷ്യം. മുന്നോട്ട് പോകുമ്പോൾ, വളർച്ച ത്വരിതപ്പെടുത്തുന്നതിനും ഏറ്റെടുക്കലുകൾ വർദ്ധിപ്പിക്കുന്നതിനും പ്രവർത്തനങ്ങൾ, മാർക്കറ്റിംഗ്, സാങ്കേതികവിദ്യ എന്നിവയിലുടനീളം അതിന്റെ ടീമിനെ സ്കെയിൽ ചെയ്യാനും സ്റ്റാർട്ടപ്പ് ഫണ്ടുകൾ വിന്യസിക്കും. നിലവിൽ കമ്പനിയിൽ 60 ജീവനക്കാരാണുള്ളത്. അടുത്ത വർഷത്തോടെ ഇത് 150 മുതൽ 200 ആയി ഉയർത്താനുള്ള പദ്ധതിയും കമ്പനിക്കുണ്ട്.
അടുത്ത 2-3 വർഷത്തിനുള്ളിൽ, വീട്, പൂന്തോട്ടം, വസ്ത്രങ്ങൾ, വ്യക്തിഗത പരിചരണം, സൗന്ദര്യം എന്നീ വിഭാഗങ്ങളിലായി 50-ലധികം ബ്രാൻഡുകൾ സ്വന്തമാക്കാൻ മെൻസ പദ്ധതിയിടുന്നു. സ്റ്റാർട്ടപ്പിന്റെ ബിസിനസ്സ് മോഡൽ ഇ-കൊമേഴ്‌സ് വളർച്ചയ്ക്ക് പുതിയ അവസരങ്ങൾ തുറന്ന് നൽകുന്നത് കാണാം.
ഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി കൂടുതൽ മത്സരാധിഷ്ഠിതമായി മാറുകയാണ്. നൂറുകണക്കിന് സാധ്യതയുള്ള ബ്രാൻഡുകൾ ഉണ്ടാകും, അവയുടെ വിജയം ഫലപ്രദമായ ധനസമാഹരണത്തെയും ഫലപ്രദമായി സ്കെയിൽ ചെയ്യാനുള്ള വൈദഗ്ധ്യത്തെയും ആശ്രയിച്ചിരിക്കുന്നു. മെൻസയുടെ സഹായത്തോടെ നൂറ് കണക്കിന് ബ്രാൻഡുകൾ മുന്നിലേക്ക് വരുമെന്ന് പ്രതീക്ഷിക്കാം. ഈ സ്റ്റാർട്ട് അപ്പിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്ത് അറിയിക്കുക.
Post your comment
No comments to display