ജീവിതത്തിന്റേയും മരണത്തിന്റേയും ഇടയിലുള്ള റെംഡെസിവിറിന്റെ സ്ഥാനമെന്ത്? കൂടുതൽ അറിയാം

Home
editorial
how remdesivir became a matter of life and death
undefined

കുത്തിവയ്പ്പിനുള്ള റെംഡെസിവിർ  മരുന്ന് തീർന്നതായി അറിയിച്ചതിന് പിന്നാലെ പൂനെയിലെ ആശുപത്രിയിലുള്ള   രസതന്ത്രജ്ഞനെതിരെ ഒരു കൂട്ടം ആളുകൾ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതേ പൂനയിൽ നിന്ന് തന്നെ റെംഡെസിവിർ ഇഞ്ചെക്ഷൻ അനധികൃതമായി വിൽപന നടത്തിയ രണ്ട്  പേരെ പോലീസ് പിടികൂടി. ചണ്ഡീഗഢിൽ നിന്നും 6 പോരെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറിലധികം പേരെയുമാണ് റെംഡെസിവിർ  അനധികൃതമായി വിറ്റതിന് പോലീസ് പിടികൂടിയത്. പത്തിരട്ടി വിലയ്ക്കാണ് ഇത് ബ്ലാക്ക് മാർക്കറ്റിൽ വിൽക്കപെടുന്നത്. എന്താണ് റെംഡെസിവിർ ? എന്ത് കൊണ്ടാണ് ഇതിന് ക്ഷാമം സംഭവിക്കുന്നത്? ഇത് ബ്ലാക്ക് മാർക്കറ്റിൽ വിൽക്കപെടുന്നത് എങ്ങനെ? ക്ഷാമം നികത്താൻ സർക്കാർ സ്വീകരിച്ച നടപടികൾ എന്തെല്ലാം? ഈ ചോദ്യങ്ങൾക്ക് എല്ലാമുള്ള ഉത്തരമാണ് മാർക്കറ്റ്ഫീഡ് ഇന്ന് പങ്കുവയ്ക്കുന്നത്.

റെംഡെസിവിർ

കൊവിഡ് ചികിത്സക്കായി ഇന്ത്യയിൽ ഉപയോഗിക്കുന്ന ആന്റി വെെറൽ മരുന്നുകളിൽ  ഒന്നാണ് റെംഡെസിവിർ. ഗിലെയാദ് സയൻസസാണ് ഇത് നിർമിച്ചെടുത്തത്. ഹെപ്പറ്റൈറ്റിസ് സി, റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് എന്നിവ ചികിത്സിക്കുന്നതിനായി 2009 ൽ വികസിപ്പിച്ചെടുത്ത മരുന്നാണ് റെംഡെസിവിർ. എന്നാൽ ഈ രോഗങ്ങളെ ചികിത്സിക്കുന്നതിൽ ഇത് പരാജയപ്പെട്ടു. ശേഷം 2015ൽ   എബോള, മാർബർഗ് വൈറസുകൾക്കെതിരെ ഇത് ഫലപ്രദമാണെന്ന് കണ്ടെത്തി. നിലവിൽ ഈ മരുന്ന് അടിയന്തര ആവശ്യത്തിന് ഉപയോഗിക്കാൻ യുഎസ് ഡ്രഗ് അഡ്മിനിസ്ട്രേഷനും  ഇന്ത്യയിലെ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനെെസേഷനും അനുമതി നൽകിയിട്ടുണ്ട്.

റെംഡെസിവിർ വളരെ ചെലവേറിയതാണ്. നിലവിൽ രാജ്യത്ത് റെംഡെസിവിർ മരുന്നിന്റെ ക്ഷാമം വർദ്ധിച്ചുവരികയാണ്. അമിത വാങ്ങികൂട്ടൽ, പൂഴ്ത്തിവയ്പ്പ്, പത്ത് ഇരട്ടി വിലയ്ക്ക് ഉള്ള അനധികൃത വിൽപ്പന എന്നിവയാണ് മരുന്ന് ക്ഷാമം വർദ്ധിക്കാൻ കാരണമായത്. ഇന്ത്യയിലെ കൊവിഡിന്റെ  ഒന്നാം തരംഗം കുറഞ്ഞതോടെ ഫാർമ കമ്പനികൾ ഉത്പാദനം വെട്ടിക്കുറച്ചിരുന്നു. ഇതോടെ റെംഡെസിവിറിന്റെ ആവശ്യവും കുറഞ്ഞു. അധികം വന്ന സ്റ്റോക്കുകൾ നശിപ്പിച്ചു കളയാനും കമ്പനികൾ നിർബന്ധിതരായി. കൊവിഡിന്റെ രണ്ടാം തരംഗം വർദ്ധിച്ചതോടെ മരുന്നിന്റെ ആവശ്യകതയും വർദ്ധിച്ചു. ഇതോടെ റെംഡെസിവിർ പൂഴ്ത്തിവയ്ക്കുകയും ആളുകൾക്ക് ഇത് വാങ്ങാൻ കരിഞ്ചന്തയെ ആശ്രയിക്കേണ്ടിയും വന്നു. 

റെംഡെസിവിറിന് പിന്നിലെ സാമ്പത്തികശാസ്ത്രം

  • നിലവിൽ 7 പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനികളാണ് റെംഡെസിവിർ നിർമിക്കുന്നത്. മൈലാൻ, ഹെറ്റെറോ, ജൂബിലന്റ് ലൈഫ് സയൻസസ്, സിപ്ല, ഡോ. റെഡ്ഡീസ്, സിഡസ് കാഡില, സൺ ഫാർമ എന്നീ കമ്പനികളാണ് മരുന്ന് നിർമിക്കുന്നത്.  ഹെറ്റെറോയാണ് ഏറ്റവും കൂടുതൽ മരുന്ന് ഉത്പാദിപ്പിക്കുന്നത്. പ്രതിവർഷം 38 മുതൽ 40 ലക്ഷം വരെ മരുന്നുകൾക്കുള്ള നിർമാണ ശേഷിയാണ് ഇന്ത്യക്കുള്ളത്.

  • കേന്ദ്ര രാസവള സഹമന്ത്രി മൻസുഖ് മനദാവിയ പുറത്തിറക്കിയ പ്രസ്താവന പ്രകാരം ഹെറ്റെറോ പ്രതിമാസം 10.50 ലക്ഷവും സിപ്ല 6.20 ലക്ഷവും സിഡസ് കാഡില 5 ലക്ഷവും മൈലാൻ 4 ലക്ഷവും മരുന്നുകൾ നിർമിക്കുന്നുണ്ട്. മറ്റു ചെറുകിട ഫാർമ കമ്പനികൾ 1 മുതൽ 2.5 ലക്ഷം വരെ റെംഡെസിവിർ മരുന്നുകളാണ് നിർമിക്കുക. വെെകാതെ റെംഡെസിവിറിന്റെ പ്രതിമാസ ഉത്പാദനം 78 ലക്ഷത്തിലേക്ക് ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
  • സർക്കാർ മരുന്നിന്റെ വിൽപ്പന ആശുപത്രികളിൽ മാത്രമായി പരിമിതപ്പെടുത്തി. പത്ത് ഇരട്ടി വില നൽകി ആളുകൾ കരിഞ്ചന്തയിൽ നിന്ന് മരുന്ന്  വാങ്ങുന്നത് തടയുന്നതിനാണ് സർക്കാർ നടപടി. ഇതിനൊപ്പം സർക്കാർ റെംഡെസിവിറിന്റെ കയറ്റുമതി നിരോധിക്കുകയും ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കുകയും ചെയ്തു.

  • മരുന്നുമായി ബന്ധപ്പെട്ട സംഭവങ്ങൾ തീർച്ചയായും ഫാർമ കമ്പനികൾക്ക് ഗുണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരു മാസം കൊണ്ട് കാഡില ഓഹരി 28 ശതമാനവും സിപ്ല 24 ശതമാനവും ഡോ റെഡ്ഡി 19 ശതമാനവുമാണ് നേട്ടം കെെവരിച്ചത്.

  • ടോസിലിസുമാബ് എന്ന മരുന്നിനും ക്ഷാമം നേരിടുന്നുണ്ട്. സ്വിസ് ഫാർമ കമ്പനിയായ റോച്ചെ ഹോൾഡിംഗ്സ് എജിയുമായി സഹകരിച്ച് കൊണ്ട് സിപ്ല മാത്രമാണ് ഈ മരുന്ന് നിർമിക്കുന്നത്.

  • ഇൻഹെയിലർ പോലെ വായിലൂടെ നൽകാവുന്ന റെംഡെസിവിർ വികസിപ്പിച്ചതായി ജൂബിലന്റ് ഫാർമ അറിയിച്ചതിന് പിന്നാലെ കമ്പനിയുടെ ഓഹരി വില 8 ശതമാനം നേട്ടം കെെവരിച്ചു. പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാലയും ഭാര്യ രേഖ ജുൻജുൻവാലയും ഓഹരിയിലുള്ള നിക്ഷേപം വർദ്ധിപ്പിച്ചു.

മറഞ്ഞിരിക്കുന്ന ചിത്രം

കൊവിഡിന് എതിരെ റെംഡെസിവിർ ഫലപ്രദമാണെന്ന ക്ലിനിക്കൽ റിപ്പോർട്ടുകൾ ഒന്നും തന്നെ ഇത് വരെ പുറത്തുവന്നിട്ടില്ല. മരുന്നിന്റെ പെട്ടെന്നുള്ള ആവശ്യകത വർദ്ധിച്ചതെങ്ങനെയെന്നും അജ്ഞാതമാണ്. ഉയർന്ന രോഗ ലക്ഷണങ്ങളുള്ള ആളുകളിൽ മാത്രമാണ് അടിയന്തര ഉപയോഗത്തിനായി റെംഡെസിവിർ ഉപയോഗിക്കാൻ  ലോകാരോഗ്യ സംഘടന  അനുമതി നൽകിയിട്ടുള്ളു. നേരിയ ലക്ഷണങ്ങളുള്ള രോഗികൾക്കായി മറ്റ് മരുന്നുകൾ നിർദ്ദേശിച്ചിട്ടുണ്ട്. റീട്ടെയിൽ വിപണിയിൽ  6 മുതൽ 12 രൂപ വരെ വില വരുന്ന മറ്റൊരു മരുന്നാണ് ഡെക്സമെതസോൺ. ഇത് റെംഡെസിവിറിന് പകരമായി ഉപയോഗിക്കാമെന്ന് പറയപ്പെടുന്നു.

2020 നവംബറിൽ കൊവിഡിന് എതിരെ  റെംഡെസിവിർ ഉപയോഗിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന രംഗത്ത് വന്നിരുന്നു. റെംഡെസിവിറിന്റെ അമിത ഉപയോഗം സൈറ്റോകൈൻ സ്ട്രോം എന്നറിയപ്പെടുന്ന കഠിനമായ രോഗ പ്രശ്നത്തിന് കാരണമാകുമെന്നും അവർ ചൂണ്ടിക്കാട്ടി. ഇതിലൂടെ ശരീരം വെെറസിന് പകരം കോശങ്ങളെ ആക്രമിക്കും. മയക്കുമരുന്ന് ശേഖരിച്ച ശേഷം റെംഡെസിവിറിനെ അംഗീകരിക്കുന്നില്ലെന്ന് യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ വ്യക്തമാക്കി. ആഗോള തലത്തിൽ മോശം ആഭിപ്രായം ഉയർന്നിട്ടും ഇന്ത്യയിലെ ഡോക്ടർമാർ റെംഡെസിവിർ  നിർദ്ദേശിക്കുന്നു.

റെംഡെസിവിർ ഒരു മാജിക് മരുന്നല്ലെന്നും ആവശ്യമില്ലാത്തപ്പോൾ ചികിത്സ നൽകുന്നത് നല്ലതിനേക്കാൾ കൂടുതൽ ദോഷം ഉണ്ടാക്കിയേക്കുമെന്നും എയിംസ് ഡൽഹി ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു. കടുത്ത ലക്ഷണങ്ങളുള്ള രോഗികൾക്ക് മാത്രമായി റെംഡെസിവിർ നിർദ്ദേശിക്കാൻ മയക്കുമരുന്ന് റെഗുലേറ്റർമാർ, ആരോഗ്യമന്ത്രി, മറ്റു ഏജൻസികൾ എന്നിവ ഡോക്ടർമാരെ ഉപദേശിച്ചു. അതേസയമം ആവശ്യം നിറവേറ്റാൻ ഫാർമാ കമ്പനികൾ അക്ഷീണപ്രയത്നം നടത്തി വരുമ്പോൾ രാഷ്ട്രീയ സമ്മർദ്ദം ഏറി വരികയാണ്.

ഫാർമ കമ്പനികൾ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനാൽ അമിത ഉത്പാദനത്തിന്റെ അപകടം നേരിടുന്നുണ്ട്. കൊവിഡിന്റെ രണ്ടാം തരംഗം വളരെ വലിയ ആഘാതമാണ് സൃഷ്ടിച്ചത്. സംസ്ഥാനങ്ങൾ ഓരോന്നായി ലോക്ക്ഡൗൺ ഏർപ്പെടുത്തി വരികയാണ്. ഇതിനാൽ റെംഡെസിവിറിന്റെ ഉത്പാദനം ഫാർമ കമ്പനികൾ ഇനിയും വർദ്ധിപ്പിച്ചേക്കാം. കൊവിഡ് രണ്ടാം തരംഗത്തിന്റെ വ്യക്തമായ ചിത്രം ലഭിച്ചിട്ട് ഒരു മാസം മാത്രമെ ആകുന്നുള്ളു. അതിനാൽ ഏവരും വീടുകളിൽ തന്നെ സുരക്ഷിതരായി കഴിയുക.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023