2023ൽ സാമ്പത്തിക മാന്ദ്യം ഉണ്ടായാൽ എങ്ങനെ നേരിടാം?
ആഗോള സമ്പദ് വ്യവസ്ഥയിലേക്ക് നോക്കിയാൽ 2022 എന്നത് വളരെ സുപ്രധാന വർഷങ്ങളിൽ ഒന്നായിരുന്നു എന്ന കാണാം. കൊവിഡ്, റഷ്യ ഉക്രൈൻ ആക്രമണം, പണപ്പെരുപ്പ ഭീഷണി എന്നീ പ്രതിസന്ധികൾക്ക് ശേഷം പല മേഖലകളും ശക്തമായ വീണ്ടെടുക്കലിന്റെ സൂചനകൾ നൽകുന്നതായി കാണാം. 2023ലേക്ക് കടക്കാൻ ഒരുങ്ങുമ്പോൾ സാമ്പത്തിക മാന്ദ്യത്തെ പറ്റിയുള്ള പല വാർത്തകളും നമ്മൾ കേൾക്കുന്നുണ്ട്.
ഇന്നത്തെ ലേഖനത്തിലൂടെ എന്താണ് സാമ്പത്തിക മാന്ദ്യമെന്നും, ലോകം ഇപ്പോൾ മാന്ദ്യത്തിന്റെ പിടിയിൽ ആണോ എന്നും, അങ്ങനെയെങ്കിൽ എങ്ങനെ ഇതിൽ നിന്നും രക്ഷനേടാമെന്നുമാണ് ചർച്ചചെയ്യുന്നത്.
എന്താണ് മാന്ദ്യം?
ഒരു രാജ്യം സാമ്പത്തികപരമായി പിന്നീട്ട് പോകുന്നതിനെയാണ് പൊതുവെ സാമ്പത്തിക മാന്ദ്യമെന്ന് പറയുന്നത്. മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ (ജിഡിപി) ഇടിവ് സംഭവിക്കുക, തൊഴിലില്ലായ്മ വർദ്ധിക്കുക, ഉപഭോക്തൃ ചെലവിലെ ഇടിവ് എന്നിവ മാന്ദ്യത്തിന്റെ സൂചനയാണ്. (ഒരു നിശ്ചിത കാലയളവിൽ ഒരു രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ ഉൽപ്പാദിപ്പിക്കുന്ന എല്ലാ ഫിനിഷ്ഡ് ചരക്കുകളുടെയും സേവനങ്ങളുടെയും മൊത്തം വിപണി മൂല്യത്തെയാണ് ജിഡിപി).
തുടർച്ചയായി രണ്ട് പാദത്തിൽ ജിഡിപി കുറഞ്ഞാൽ സാമ്പത്തിക വിദഗ്ധർ അതിനെ സാമ്പത്തിക മാന്ദ്യമെന്ന് പറയും. ഉപഭോക്താക്കൾക്ക് പണം ചെലവാക്കാനുള്ള മടി. നിക്ഷേപത്തിൽ ഉണ്ടാകുന്ന ഇടിവ്, പലിശ നിരക്കിലെ വർദ്ധനവ് എല്ലാം തന്നെ ഇത് സൂചിപ്പിക്കുന്നു. (പലിശ നിരക്ക് ഉയർന്നാൽ കടം എടുക്കുന്നതിനുള്ള ചെലവ് വർദ്ധിക്കും, ഇത് കടത്തിന് മേൽ കൂടുതൽ പലിശ നൽകാൻ കാരണം ആകും. ഇതോടെ ആളുകൾ സാനങ്ങൾ വാങ്ങുന്നത് കുറയ്ക്കും, ചെലവാക്കാൻ ആളുകളുടെ കൈയിൽ പണം ഇല്ലാതെ വരും, ബിസിനസുകൾക്ക് വരുമാനവും കുറയും)
ഈ കാരണത്താൽ തന്നെ സാമ്പത്തിക മാന്ദ്യം നടക്കുമ്പോൾ പല ബിസിനസുകളും നിലനിൽക്കാൻ പാട് പെടും. ആളുകൾക്ക് അവരുടെ ജോലി നഷ്ടമായേക്കാം. പുതിയ ജോലി ലഭിക്കുക കഠിനമാകും. സമാശ്വാസ പാക്കേജുകൾ നൽകി സർക്കാരിന് ജനങ്ങളെ പിന്തുണയ്ക്കേണ്ടി വരും. മറ്റു എല്ലാ രാജ്യങ്ങളെ പോലെ ഇന്ത്യയുടെ 2021ൽ കൊവിഡിനെ തുടർന്ന് സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയിരുന്നു.
2023ൽ വീണ്ടും മാന്ദ്യം ഉണ്ടാകുമോ?
2023ൽ വീണ്ടും സാമ്പത്തിക മാന്ദ്യം വരുമെന്നാണ് നിരവധി സാമ്പത്തി വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പണപ്പെരുപ്പം നടയാൻ പലിശ നിരക്ക് ഉയർത്തുന്നത്, വ്യാപാരത്തിലെ പ്രശ്നങ്ങൾ, ആഗോള രാഷ്ട്രീയ പ്രശ്നങ്ങൾ എന്നിവ മാന്ദ്യത്തിന് കാരണമായേക്കാം.
അതേസമയം അന്താരാഷ്ട്ര നാണയ നിധിയുടെ വാർഷിക സാമ്പത്തിക പ്രവചനത്തിലേക്ക് നോക്കിയാൽ ആഗോള വളർച്ച മന്ദഗതിയിൽ ആകുമെന്ന് കാണാം. റഷ്യ- ഉക്രൈൻ സംഘർഷം, ഉയർന്ന് വരുന്ന പണപ്പെരുപ്പം, പുതിയ വ്യാപാര നയങ്ങൾ എന്നിവ കാരണം സാമ്പത്തിക സ്ഥിതി മോശമായേക്കാം.
ഓഹരി വിപണിയെ ബാധിക്കുന്നത് എങ്ങനെ?
മാന്ദ്യസമയത്ത് കമ്പനികൾ ലാഭകരമായി നിലനിൽക്കാൻ കഷ്ടപ്പെടുന്നതിനാൽ തന്നെ നിക്ഷേപകർ ഓഹരികൾ വിറ്റ് തങ്ങളുടെ പണം പിൻവലിക്കും. ഇക്കാരണത്താൽ തന്നെ ഓഹരി വില ഇടിയുക പതിവാണ്. ഇത്തരം സന്ദർഭങ്ങളിൽ നല്ല കമ്പനികളുടെ ഓഹരികൾ വളരെ കുറഞ്ഞ വിലയ്ക്ക് നിങ്ങൾക്ക് വാങ്ങാൻ അവസരം ലഭിക്കും.
നിങ്ങളുടെ പോർട്ട്ഫോളിയോയിലേക്ക് നോക്കി കൊണ്ട് ആവശ്യമായ മാറ്റങ്ങൾ വരുത്താവുന്നതാണ്.
മാന്ദ്യത്തെ എങ്ങനെ നേരിടാം:
മാന്ദ്യം വന്നാൽ തങ്ങളുടെ ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയിൽ ആകും പലരും ഉള്ളത്. എന്നാൽ മാന്ദ്യം വന്നാൽ അതിനെ എങ്ങനെ നേരിടാം എന്ന് നോക്കാം.
- emergency fund: അടുത്ത 6 മാസത്തേക്ക് നിങ്ങൾക്ക് വരുന്ന ചെലവ് എത്രതായാണോ അത് ബാങ്ക് അകൌണ്ടിൽ കരുതി വെയ്ക്കുന്നതിനെയാണ് എമർജൻസി ഫണ്ട് എന്ന് പറയുന്നത്. ഒരു എമർജർസി ഫണ്ട് ഉള്ളത് നിങ്ങളുടെ ജോലി നഷ്ടപ്പെട്ടാലും നിങ്ങളെ അതിൽ നിന്നും സാമ്പത്തികപരമായി സംരക്ഷിച്ചു നിർത്തും.
- debt: നിങ്ങളുടെ കടം കൃത്യമായി കൈകാര്യം ചെയ്യുക. വരുമാനം നിന്ന് പോയാൽ കടം വീട്ടുക പ്രയാസമാകും. ഇക്കാരണത്താൽ തന്നെ മാന്ദ്യം വരുന്നതിന് മുമ്പായി വായ്പ തിരിച്ച് അടയ്ക്കാൻ ശ്രമിക്കുക.
- Cut unnecessary expenses: അനാവശ്യ ചെലവുകൾ ഒഴിവാക്കുക.
അത്യാവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങികൂട്ടി ചെലവ് വർദ്ധിപ്പിക്കാതെ ഇരിക്കുക എന്ന് ചുരുക്കം. - explore alternative sources of income: മാന്ദ്യം ഉണ്ടായാൽ മറ്റു സ്രോതസുകളിൽ നിന്നുമായി വരുമാനം കണ്ടെത്തുക. പാർട്ട് ടൈം ഫ്രീലാൻസ് വർക്കിംഗ്, യൂടൂബ് ചാനൽ, ട്രേഡിംഗ് എന്നിവ പഠിച്ച് കാണ്ട് ഇവിടെ നിന്നും വരുമാനം ഉണ്ടാക്കാൻ ശ്രമിക്കുക.
- Seek financial assistance: മാന്ദ്യത്തെ തുടർന്ന് സാമ്പത്തിക പരമായി നിങ്ങൾക്ക് പിടിച്ച് നിൽക്കാൻ സാധിക്കാതെ വന്നാൽ സഹായം തേടാൻ മടിക്കരുത്. തൊഴിൽ രഹിതർക്കുള്ള ഭക്ഷണം പച്ചക്കറി എന്നി നൽകുന്ന അനേകം പദ്ധതികൾ മാന്ദ്യസമയത്ത് സർക്കാർ നടപ്പാക്കാറുണ്ട്.
- financial plan: സാമ്പത്തിക സ്ഥിതിയിലേക്ക് ശ്രദ്ധിക്കുക. ആഗോള സാമ്പത്തിക സ്ഥിതി മനസിലാക്കി കൊണ്ട് നിങ്ങളുടെ സാമ്പത്തിക പദ്ധതികൾ കൃത്യമായി ആസൂത്രണം ചെയ്യുക.
സാമ്പത്തിക മാന്ദ്യം ഉണ്ടായാൽ അവയെ എങ്ങനെ മറികടക്കണമെന്ന ചില മാർഗ നിർദ്ദേശങ്ങൾ മാത്രമാണ് ഞാങ്ങൾ മുന്നോട്ട് വെച്ചത്. മന്ദ്യം വരികയാണെങ്കിൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി ഏവരും തയ്യാറായി ഇരിക്കേണ്ടതുണ്ട്.
അഥവാ മാന്ദ്യം ഉണ്ടായാൽ അതിനെ നേരിടാൻ നിങ്ങൾ തയ്യാറാണോ?
Post your comment
No comments to display