ഫെഡ് തീരുമാനത്തിന് മുന്നോടിയായി ആടിയുലഞ്ഞ് വിപണി, കച്ചകെട്ടി ബാങ്ക് നിഫ്റ്റി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
ഇന്നത്തെ വിപണി വിശകലനം
ഇന്ന് ഗ്യാപ്പ് ഡൌണിൽ 17766 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യ രണ്ട് മണിക്കൂറിൽ രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. പുടിന്റെ പ്രസംഗത്തിന് പിന്നാലെ വിപണി കുത്തനെ താഴേക്ക് വീണു. എന്നാൽ പ്രതിബന്ധ രേഖയിൽ സപ്പോർട്ട് എടുത്ത സൂചിക തിരികെ കയറി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 97 പോയിന്റുകൾ/0.55 ശതമാനം മുകളിലായി 17718 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
41282 നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 41160ന് അടുത്തായി സപ്പോർട്ട് രേഖപ്പെടുത്തി തിരികെ കയറി. എന്നാൽ സൂചികയ്ക്ക് തിരികെ കയറാൻ സാധിച്ചില്ല. 41160 തകർത്ത സൂചിക പിന്നീട് താഴേക്ക് വീണ് ദിവസത്തെ താഴ്ന്ന നില രേഖപ്പെടുത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 264 പോയിന്റുകൾ/ 0.64 ശതമാനം താഴെയായി 41203 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
Nifty FMCG (+1.1%) ഒഴികെയുള്ള എല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിൽ അടച്ചു. Nifty Metal (-2%), Nifty Pharma (-1.3%), Nifty realty (-1.2%) എന്നിവയും നഷ്ടത്തിൽ കാണപ്പെട്ടു.
പ്രധാന ഏഷ്യൻ വിപണികൾ എല്ലാം തന്നെ നഷ്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഫ്രാൻസ്, ജർമൻ സൂചികകൾ ഫ്ലാറ്റായി അടച്ചു. യുകെ വിപണി 1 ശതമാനം നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
നിർണായക നീക്കങ്ങൾ
Britannia (+3.1%), HUL (+1.5%), ITC (+1.4%) എന്നീ ഡിഫൻസീവ് ഓഹരികൾ ഇന്ന് നേട്ടത്തിൽ അടച്ചു.
Shree Cements (-5.2%), Ultra Cements (-2.6%) എന്നീ സിമന്റ് ഓഹരികൾ നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
Ambuja Cements (-5.7%), Adani Ent (-5%), ACC (-7.1%), Ramco Cements (-3.3%), Grasim (-1.2%), India Cements (-3.2%), JK Lakshmi (-7.4%), JK Cement (-4.8%) എന്നിവയും നഷ്ടത്തിൽ അടച്ചു.
IndusInd Bank (-3%), Kotak Bank (-1.1%) തുടങ്ങിയ എല്ലാ ബാങ്ക് നിഫ്റ്റി ഓഹരികളും ഇന്ന് നഷ്ടത്തിൽ അടച്ചു.
19500 കോടി രൂപയുടെ പിഎൽഐ പദ്ധതി മന്ത്രിസഭ അംഗീകരിച്ചതിന് പിന്നാലെ Borosil Renewables (+2.4%) ഓഹരി നേട്ടത്തിൽ അടച്ചു.
1123 കോടി രൂപയുടെ ഓർഡർ ലഭിച്ചതിന് പിന്നാലെ KEC International (+3.5%) ഓഹരി നഷ്ടത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
രൂക്ഷമായ ചാഞ്ചാട്ടത്തിനാണ് വിപണി ഇന്ന് സാക്ഷ്യംവഹിച്ചത്. യുഎസ് വിപണി നഷ്ടത്തിൽ അടച്ചതിനെ തുടർന്ന് ഇന്ത്യൻ വിപണി രാവിലെ നഷ്ടത്തിലാണ് കാണപ്പെട്ടിരുന്നത്.
എല്ലാവരും ഫെഡ് തീരുമാനം എന്താകുമെന്നാണ് ഉറ്റുനോക്കുന്നത്. ഇന്ത്യൻ സമയം രാത്രി 11:30 ഓടെ പ്രഖ്യാപനം ഉണ്ടായേക്കും. പലിശ നിരക്ക് 100 ബോസിസ് പോയിന്റായി ഉയർത്തിയാൽ വിപണിയെ അത് നെഗറ്റീവ് ആയി ബാധിച്ചേക്കും. എന്നാൽ 75 ബേസിസ് പോയിന്റ് ആകാനാണ് സാധ്യത.
നാളെ എക്സ്പെയറി ആയതിനാൽ തന്നെ ചാഞ്ചാട്ടം പ്രതീക്ഷിക്കാവുന്നതാണ്. ഇന്നത്തെ താഴ്ന്ന നിലയിലേക്കും ഉയർന്ന നിലയിലേക്കും ശ്രദ്ധിക്കുക.
പാശ്ചാത്യ വിപണികളിൽ നിന്നും മികച്ച വാർത്ത വരികയാണെങ്കിൽ നാളെ ബാങ്കിംഗ് ഓഹരികളിലേക്ക് ശ്രദ്ധിക്കാവുന്നതാണ്. സൂചിക എക്കാലത്തെയും ഉയർന്ന നില മറികടന്നാൽ ഷോർട്ട് കവറിംഗ് റാലി നടന്നേക്കാം. അങ്ങനെ എങ്കിൽ സൂചിക പുതിയ ഉയരങ്ങൾ കീഴടക്കിയേക്കും.
HDFC Bank ഓഹരി 1516ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു. ഓഹരിയിൽ ബ്രേക്ക് ഔട്ടിനുള്ള സാധ്യത കാണുന്നു.
ഉക്രൈന് എതിരെ യുദ്ധത്തിന് തയ്യാറായിരിക്കണമെന്ന് സൈന്യത്തിന് നിർദേശം നൽകി പുടിൻ. ഇതിന് പിന്നാലെയാണ് വിപണിയിൽ ശക്തമായ വിൽപ്പന അരങ്ങേറിയത്.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Post your comment
No comments to display