ഓഹരി വിപണിയിൽ ഒളിഞ്ഞിരിക്കുന്ന നികുതി നിരക്കുകൾ, നിക്ഷേപകരും വ്യാപാരികളും അറിഞ്ഞിരിക്കണം
ഓഹരി വിപണിയിൽ നിക്ഷേപിക്കുകയോ വ്യാപാരം നടത്തുകയോ ചെയ്യുന്നതിന് മുമ്പായി തന്നെ അതിലെ അപകട സാധ്യതകളെ പറ്റിയും മറഞ്ഞിരിക്കുന്ന നിരക്കുകളെ പറ്റിയും നിങ്ങൾ വ്യക്തമായി അറിഞ്ഞിരിക്കണം. ഓഹരികളിലൂടെ ലഭിക്കുന്ന ലാഭത്തിന് പുറത്ത് എത്രതോളം നികുതി ചുമത്തുമെന്ന കാര്യം പോലും ഒരു പക്ഷേ നിങ്ങൾക്ക് ഇപോഴും അറിയില്ലായിരിക്കും. ഇന്ത്യയിൻ ഓഹരി വിപണിയിലെ നിക്ഷേപകർക്കും വ്യാപാരികൾക്കും ബാധകമായ ആദായനികുതി ഘടനയെക്കുറിച്ച് ആഴത്തിൽ പരിശോധിക്കുകയാണ് മാർക്കറ്റ്ഫീഡ് ഇന്ന്.
പ്രാധാന ടേമുകൾ
നിങ്ങൾ ഒരു കമ്പനിയുടെ ഓഹരി വാങ്ങുകയും അത് കെെവശം വയ്ക്കുകയും ചെയ്താൽ നിങ്ങൾക്കും ആ കമ്പനിയുടെ ഒരു ചെറിയ ഉടമസ്ഥാവകാശം ലഭിക്കും. ഈ ഓഹരികൾ നിങ്ങളുടെ മൂലധന ആസ്തി എന്ന് പറയപ്പെടും. ഈ ഓഹരികൾ നിങ്ങൾ ഒരു വർഷത്തിലേറെ സൂക്ഷിച്ചാൽ ഇതിനെ ദീർഘകാല മൂലധന ആസ്തിയായി കരുതപ്പെടും. നിങ്ങൾ വാങ്ങിയ ഓഹരി 12 മാസങ്ങൾക്ക് ഉള്ളിൽ തന്നെ വിറ്റാൽ അതിനെ ഒരു ഹ്രസ്വകാല മൂലധന ആസ്തിയായി പരിഗണിക്കും.
ഓഹരി 12 മാസങ്ങൾക്ക് ഉള്ളിൽ തന്നെ വിറ്റഴിച്ചാൽ നിങ്ങൾക്ക് ചെറിയ കാലത്തിനുള്ളിൽ തന്നെ ലാഭമോ നഷ്ടമോ ഉണ്ടായേക്കാം. അതേപോലെ തന്നെ ഒരു വർഷത്തിന് ശേഷം നിഷേപകൻ ഓഹരി വിറ്റാൽ ദീർഘകാല നഷ്ടമോ ലാഭമോ സംഭവിച്ചേക്കാം.
ഇക്യൂറ്റി ഓഹരികളിൽ നിന്നും ലഭിക്കുന്ന നേട്ടങ്ങൾക്ക് മേലുള്ള നികുതി നിരക്കുകൾ
- ഇക്വിറ്റി ഷെയറുകളുടെ വിൽപ്പനയിലൂടെയുള്ള ദീർഘകാല മൂലധന നേട്ടം ഒരു ലക്ഷം രൂപവരെയാണെങ്കിൽ നികുതി നൽകേണ്ടതില്ല. മ്യൂച്ചൽ ഫണ്ടുകളിലൂടെയോ അല്ലാതെയോ ഈ നേട്ടം ഒരു ലക്ഷം രൂപയിൽ കവിഞ്ഞാൽ അതിന് മേൽ 10 ശതമാനം ഫ്ലാറ്റ് നികുതി ചുമത്തപ്പെടും.
- ഹ്രസ്വകാല മൂലധന നേട്ടത്തിലൂടെ ലഭിക്കുന്ന ലാഭത്തിന് മേൽ 15 ശതമാനം ഫ്ലാറ്റ് നികുതിയാണ് ചുമത്തപെടുക. ഇത് നിങ്ങളുടെ ടാക്സ് സ്ലാബ് പരിഗണിക്കാതെ ഈടാക്കുന്ന ഒരു പ്രത്യേക തരം നികുതി നിരക്കാണ്.
ഇൻട്രാഡേ വ്യാപാരത്തിന് മേലുള്ള നികുതി നിരക്കുകൾ
ഇൻട്രാഡേ വ്യാപാരത്തിലൂടെ ലഭിക്കുന്ന ലാഭമായാലും നഷ്ടമായാലും അദായ നികുതി വകുപ്പ് അതിനെ ഊഹകച്ചവട വരുമാനമായിട്ടാണ് കണക്കാക്കുന്നത്. ഐടിആർ ഫയൽ ചെയ്യുമ്പോൾ ഇൻട്രാഡേ വ്യാപാരികൾ അത് ബിസിനസ് ഇൻകം എന്ന നിലയിലാണ് രേഖപ്പെടുത്തുന്നത്.
നിങ്ങൾക്ക് ഒരു ബിസിനസ് ഉണ്ടെന്ന് സങ്കൽപ്പിക്കുക. ഒരു സാമ്പത്തിക വർഷത്തിന്റെ അവസാനം നിങ്ങൾക്ക് ബിസിനസിൽ നിന്നും ലഭിച്ച മൊത്തം ആദായം 15 ലക്ഷം രൂപയും ഇൻട്രാഡേ വ്യാപാരത്തിൽ നിന്നും ലഭിച്ച ലാഭം 5 ലക്ഷം രൂപയാണെന്നും കരുതുക. അപ്പോൾ ആ സാമ്പത്തിക വർഷം നിങ്ങളുടെ മൊത്തം ബിസിനസ് ഇൻകം എന്നത് 20 ലക്ഷം രൂപയാകും. അപ്പോൾ നിങ്ങളുടെ സ്ലാബ് അടിസ്ഥാനമാക്കി ആദായ നികുതി ചുമത്തപെടും. ഇൻട്രാഡേ ലാഭം ഒരു ബിസിനസ് വരുമാനമായി കണക്കാക്കപ്പെടുന്നതിനാൽ, ആദായനികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ നിങ്ങൾക്ക് ചെലവുകൾ ക്ലെയിം ചെയ്യാൻ കഴിയും. ബ്രോക്കറേജ് ചാർജുകൾ, ബ്രോഡ്ബാൻഡ് ചാർജുകൾ, ട്രേയിഡിംഗിനായി വാങ്ങിയ കംപ്യൂട്ടർ അഥവ ലാപ്ടോപ്പ് എന്നിവ എല്ലാം തന്നെ ഇതിൽ ഉൾപെടുത്താവുന്നതാണ്. ഇതിലൂടെ നിങ്ങൾക്ക് നൽകേണ്ടുന്ന നികുതി കുറയ്ക്കാൻ സാധിക്കും.
ഡെറിവേറ്റീവ് വ്യാപാരത്തിന് മേലുള്ള നികുതി നിരക്കുകൾ
ഫ്യൂച്ചർ, ഓപ്ഷൻസ് എന്നീ ഡെറിവേറ്റീവ് വ്യാപാരങ്ങളിലൂടെ ലഭിക്കുന്ന ലാഭത്തിനേയും ബിസിനസ് ഇൻകം ആയിട്ടാണ് പരിഗണിക്കുക. ഇതിനെ ഊഹകച്ചവട വരുമാനമെന്ന് പറയാറില്ല. എന്നാൽ നികുതി ഈടാക്കുന്നത് ഇൻട്രാഡേയ്ക്ക് എന്ന പോലെ തന്നെയാണ്. നിങ്ങളുടെ സ്ലാബ് അടിസ്ഥാനമാക്കി ആദായ നികുതി നൽകണം.
ഇക്യൂറ്റി ഓഹരികൾ നഷ്ടത്തിൽ വിൽക്കേണ്ടി വന്നാൽ?
ഓഹരി വിപണിയിൽ നിക്ഷേപകർക്കും വ്യാപാരികൾക്കും എല്ലാം തന്നെ പലപ്പോഴും നഷ്ടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. ഒരുപക്ഷേ നിങ്ങൾ നികുതിയുടെ പരിതിയിൽ വരുന്നില്ലെങ്കിൽ പോലും നിങ്ങൾക്ക് വ്യാപാരത്തിലൂടെയോ നിക്ഷേപത്തിലൂടെയോ നഷ്ടം സംഭവിച്ചാൽ തീർച്ചായും ഐടിആർ ഫയൽ ചെയ്യ്തിരിക്കുന്നത് നല്ലതാണ്. കാരണം വരുന്ന സാമ്പത്തിക വർഷങ്ങളിൽ ഈ നഷ്ടങ്ങൾ നിങ്ങൾക്ക് ക്യാരി ഫോർവേഡ് ചെയ്യാൻ സാധിക്കും.
ഉദാഹരണത്തിന് 2019-2020 സാമ്പത്തിക വർഷം നിങ്ങൾക്ക് ദീർഘകാല നിക്ഷേപത്തിലൂടെ ഉണ്ടായ നഷ്ടം 2 ലക്ഷം രൂപയാണെന്ന് കരുതുക. ശേഷം 2021 സാമ്പത്തിക വർഷം ദീർഘകാല നിക്ഷേപത്തിലൂടെ നിങ്ങൾക്ക് 5 ലക്ഷം രൂപ ലാഭം കിട്ടിയാൽ മുൻ വർഷമുണ്ടായ 2 ലക്ഷം രൂപയുടെ നഷ്ടം ഇതിനൊപ്പം നിങ്ങൾക്ക് കൂട്ടിചേർക്കാവുന്നതാണ്. ഇതിനാൽ നിങ്ങൾക്ക് മൂന്ന് ലക്ഷം രൂപയ്ക്ക് മേലുള്ള നികുതി മാത്രം നൽകിയാൽ മതിയാകും. നിങ്ങൾക്ക് നൽകേണ്ടി വരുന്ന നികുതി 3,00,000*10% = 30,000 രൂപ മാത്രമാണ്.
ദീർഘകാല, ഹ്രസ്വകാല നിക്ഷേപങ്ങളിലുടെ ഉണ്ടായ നഷ്ടം 8 വർഷം വരെ ക്യാരി ഫോർവേഡ് ചെയ്യാവുന്നതാണ്. ഇതിലൂടെ ഒരു ദീഘകാല നഷ്ടം മറ്റൊരു ദീർഘകാല നേട്ടത്തിലൂടെ മറികടക്കാൻ സാധിക്കും. ഹ്രസ്വകാല നഷ്ടവും ഇതേ രീതിയിൽ മറികടക്കാവുന്നതാണ്. എന്നാൽ ഇൻട്രാഡേയിലൂടെ സംഭവിച്ച നഷ്ടം നാല് വർഷം വരെ മാത്രമെ ക്യാരി ഫോർവേഡ് ചെയ്യാൻ സാധിക്കുകയുള്ളു. ഫ്യൂച്ചർ, ഓപ്ഷൻസ് എന്നീ ഡെറിവേറ്റീവുകളിലൂടെ ഉണ്ടാകുന്ന നഷ്ടവും 8 വർഷം വരെ ക്യാരി ഫോർവേഡ് ചെയ്യാനാകും.
ആദായ നികുതി നിരക്കുകൾ
Income Range | Rate of Tax |
Up to Rs 2.5 lakh per annum | Nil |
Rs 2.5 lakh to Rs 5 lakh per annum | 5% of the total income that is more than Rs.2.5 lakh + 4% cess |
Rs 5 lakh to Rs 7.5 lakh per annum | 10% of the total income that is more than Rs.5 lakh + 4% cess |
Rs 7.5 lakh to 10 lakh per annum | 15% of the total income that is more than Rs.7.5 lakh + 4% cess |
Rs 10 lakh to Rs 12.5 lakh per annum | 20% of the total income that is more than Rs.10 lakh + 4% cess |
Rs 12.5 lakh to Rs 15 lakh per annum | 25% of the total income that is more than Rs.12.5 lakh + 4% cess |
More than Rs 15 lakh per annum | 30% of the total income that is more than Rs.15 lakh + 4% cess |
Post your comment
No comments to display