ഇന്ത്യയിൽ പണപ്പെരുപ്പം കുറഞ്ഞു, യുഎസ് സിപിഐ ഇന്ന് പുറത്ത് വരും - പ്രീമാർക്കറ്റ് റിപ്പോർട്ട് 

Home
market
india inflation drops us cpi tonight pre market analysis
undefined

പ്രധാനതലക്കെട്ടുകൾ

Tata Motors: സബ്‌സിഡിയറി കമ്പനിയായ ടാറ്റ ടെക്‌നോളജീസ് ലിമിറ്റഡിന്റെ ഭാഗിക ഓഹരി വിറ്റഴിക്കലിന്റെ സാധ്യതകൾ പ്രാഥമിക പബ്ലിക് ഓഫറിംഗ് വഴി പരിശോധിക്കുമെന്ന് കമ്പനി അറിയിച്ചു.

ICICI Bank:
ബിസിനസ് വളർച്ചയ്ക്കായി ബോണ്ടുകൾ വഴി 5,000 കോടി രൂപ സമാഹരിച്ചതായി ബാങ്ക് അറിയിച്ചു. 7 വർഷത്തിന് ശേഷം ബോണ്ടുകൾ റിഡീം ചെയ്യാവുന്നതാണ്.

V-Guard Industries:
സൺഫ്ലെയിം എന്റർപ്രൈസസിന്റെ (SEPL) 100 ശതമാനം ഓഹരികൾ 660 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു.

Godrej Agrovet: തമിഴ്‌നാട്ടിലെ 3.92 ഏക്കർ ഭൂമി 71.36 കോടി രൂപയ്ക്ക് കമ്പനി വിറ്റു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് ഡൌണിൽ 18415 എന്ന  നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യം താഴേക്ക് വീണതിന് പിന്നാലെ വളരെ പെട്ടെന്ന് തന്നെ തിരികെ കയറി. 18500ന് അടുത്തായി സമ്മർദ്ദം രേഖപ്പെടുത്തിയതിന് പിന്നാലെ നേരിയ തിരുത്തൽ അനുഭവപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ ഫ്ലാറ്റായി 18497 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.

43525 എന്ന നിലയിൽ നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി
ശക്തമായ മുന്നേറ്റം നടത്തിയതിന് പിന്നാലെ മുകളിൽ അസ്ഥിരമായി നിന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 75 പോയിന്റുകൾക്ക് മുകളിലായി 43525 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 4  ശതമാനം നഷ്ടത്തിൽ അടച്ചു.

യുഎസ് വിപണി നേട്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണി നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ലാഭത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.

യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് ഫ്ലാറ്റായി കാണപ്പെടുന്നു.

SGX NIFTY 18,640-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

18,430, 18,350, 18,300 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 18,520, 18,570, 18,630, 18,665 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 43,600, 43,330, 43,000, 42,880 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 43,770, 43,850, 44,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ഫിൻ നിഫ്റ്റിയിൽ 19,270, 19,170, 19,090 എന്നിവിടെ സപ്പോർട്ട് പ്രതീക്ഷിക്കാം. 19,320, 19,370, 19,480 എന്നിവിടെ പ്രതിബന്ധം അനുഭവപ്പെട്ടേക്കാം.

നിഫ്റ്റിയിൽ 18600ൽ ഉയർന്ന കോൾ  ഒഐ കാണപ്പെടുന്നു. 18600ൽ തന്നെ ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു. 18400ലും ശക്തമായ പുട്ട് ഒഐയുണ്ട്.

ബാങ്ക് നിഫ്റ്റിയിൽ 43700ൽ ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 43500ൽ ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 150 രൂപയുടെ നെറ്റ് ഓഹരികൾ വിറ്റപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 700 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

ഇന്ത്യ വിക്സ് 13.3 ആയി കാണപ്പെടുന്നു.

പണപ്പെരുപ്പ കണക്കുകൾ പുറത്തുവരുന്നതിന് മുമ്പായി യുഎസ് വിപണി ഇന്നലെ ശക്തമായ മുന്നേറ്റം നടത്തി. ഡൌ ജോൺസ് 34000ന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചു. ഇത് വിപണിയെ സഹായിച്ചേക്കും.

ഫിൻ നിഫ്റ്റിയിൽ വിലയ നീക്കം ഉണ്ടാകുമോ എന്ന ആശങ്കയിൽ ആകാം ഓപ്ഷൻ സെല്ലേഴ്സ്. 19200ൽ ശക്തമായ പുട്ട് ബിൾഡ് അപ്പ് ഉണ്ട്. 19500ൽ കോൾ ഒഐയും ഉണ്ട്. സൂചികയിൽ 19170- 19370 എന്നി ശ്രദ്ധിക്കുക.

ഇന്ത്യയുടെ സിപിഐ കണക്കുകൾ ഏവരെയും ഞെട്ടിച്ചു. 5.9 ശതമാനം ആയി ഇത് രേഖപ്പെടുത്തി. ഇത് പ്രതീക്ഷിച്ചതിനേക്കാൾ മികച്ചതാണ്. പണപ്പെരുപ്പവും ഇപ്പോൾ 6 ശതമാനത്തിന് താഴെയാണ്. അതേസമയം നികുതി വരുമാനം 24 ശതമാനം ആയി ഉയർന്നു.
എന്നിരുന്നാലും വ്യാവസായിക കണക്കുകൾ 4 ശതമാനമായി കുറഞ്ഞു. ഇത് പ്രതീക്ഷിച്ചിരുന്നതല്ല. കഴിഞ്ഞ രണ്ട് വർഷത്തിലെ മോശം പ്രകടനമാണിത്.

യുഎസിലെ പണപ്പെരുപ്പ കണക്കുകൾ ഇന്ന് രാത്രി പുറത്തുവരും. 7.3 ശതമാനം ആണ് പ്രതീക്ഷിക്കുന്നത്. നാളെ ഫെഡ് പലിശ നിരക്ക് പ്രഖ്യാപനവും നടത്തിയേക്കും.

നിഫ്റ്റിയിൽ മുകളിലേക്ക് 18570 താഴേക്ക് 18,410  എന്നിവ ശ്രദ്ധിക്കുക. 

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023