ഇന്ത്യൻ റെയിൽ‌വേ ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് IPO; ഇത് അറിയാതെ വാങ്ങാരുതെ

Home
editorial
indian railway finance corporation limited ipo all you need to know
undefined

ഇന്ത്യൻ വിപണിയുടെ ഭാഗമായ ഓരോ നിക്ഷേപകനും മാറക്കാനാകാത്ത അനുഭവമാണ് 2020 സമ്മാനിച്ചത്. ഇതിന് നിരവധി കാരണങ്ങളുണ്ടെങ്കിലും ഏറ്റവും ശ്രദ്ധേയമായത്  IPOകളാണ്.  2020 വിപണിയിൽ ലഭ്യമായ 16 ഐ.പി.ഒകളിൽ 12 എണ്ണവും നിക്ഷേപകർക്ക് നേടിക്കൊടുത്തത് പ്രതീക്ഷിച്ചതിൽ അധികം ലാഭമാണ്.

ഇതിന് പിന്നാലെയാണ് 2021ലെ ആദ്യ ഐ.പി.ഒയുമായി ഇന്ത്യൻ റെയിൽ‌വേ ഫിനാൻസ് കോർപ്പറേഷൻ (IRFC) നിക്ഷേപകർക്ക് മുന്നിലേക്കെത്തുന്നത്. ഐ.പി.ഒ വിപണിയിൽ ഇന്ന് (ജനുവരി 18) മുതൽ ലഭ്യമായി തുടങ്ങി.നിലവിലെ സാഹചര്യത്തിൽ ഈ ഐ.പി.ഒ വാങ്ങിയാൽ ഗുണകരമാകുമോയെന്ന് നമുക്ക് പരിശോധിക്കാം.

കമ്പനിയെ പറ്റി കൂടുതൽ അറിയാം

പൂർണമായും കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യൻ റെയിൽ‌വേ ഫിനാൻസ് കോർപ്പറേഷൻ (IRFC) 1986 ഡിസംബർ 12നാണ്  സ്ഥാപിക്കപ്പെട്ടത്. വായ്പ വിഭാഗമായി റെയിൽ‌വേ മന്ത്രാലയത്തിന്റെ  ധനസമാഹരണമാണ് കമ്പനിയുടെ പ്രധാന ദൗത്യം.

റോളിംഗ് സ്റ്റോക്ക് ആസ്തികൾ ഏറ്റെടുക്കുന്നതിന് ധനസഹായം നൽകുക എന്നതാണ് ഐ.ആർ‌.എഫ്‌.സിയുടെ പ്രധാന  ബിസിനസ്സ്. ഈ  ആസ്തികളിൽ വണ്ടികൾ, ട്രക്കുകൾ, ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റുകൾ, കണ്ടെയ്നറുകൾ, ക്രെയിനുകൾ എന്നിവ  ഉൾപ്പെടും.

പ്രതിദിനം ഏകദേശം 13,452  ട്രെയിൻ സർവീസുകൾ നടത്താനാകുന്ന  ഒരു വലിയ റെയിൽ‌വേ  ശൃംഖല ഇന്ത്യയിലുണ്ട്. ദിവസേന 22.70 ദശലക്ഷത്തിലേറെ യാത്രക്കാരെ കയറ്റുന്നതിനാൽ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ  റെയിൽ ശൃംഖല ഇന്ത്യയിലാണെന്നും നിസംശയം പറയാം.  2020-21 വർഷം ഇന്ത്യൻ റെയിൽവേ ചെലവാക്കിയ പണത്തിന്റെ 40 ശതമാനവും ധനസഹായമായി നൽകിയത് (IRFC)യാണ്.

ഐ.പി.ഒ  വിശദാംശങ്ങൾ

ഇന്നു മുതൽ 21 വരെയാണ് ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപറേഷന്റെ  (ഐ.ആർ.എഫ്.സി) ഐ.പി.ഒ. 178.2 കോടി ഓഹരികൾ വിറ്റ്  4600 കോടി രൂപ സമാഹരിക്കുകയാണ് കമ്പനിയുടെ  ലക്ഷ്യം. ഓഹരി ഒന്നിന് 25 രൂപ മുതൽ 26 രൂപ വരെ നിരക്കിൽ ലഭ്യമാകുമെന്നാണ്  കരുതുന്നത്.

qualified institutional buyerസിനായി മാറ്റിവച്ചിരുന്ന ഓഹരികളുടെ 60 ശതമാനം Anchor investorസിനായി അനുവദിച്ചു നൽകി. ഓഹരിയുടെ വില വളരെ കുറവായതിനാൽ ഒരു ലോട്ട് വാങ്ങണമെങ്കിൽ നിങ്ങൾ 575ഷെയറുകൾ വാങ്ങേണ്ടി വരും. ഈ ഐ.പി.ഓയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന ഒരു നിക്ഷേപകൻ (Rs 26 x 575) 14,950 രൂപ നൽകേണ്ടി വരും. ഒരു റീട്ടെയൽ നിക്ഷേപകന് വാങ്ങാൻ സാധിക്കുക 1,94,350 രൂപയുടെ ഓഹരികൾ മാത്രമാണ്. എന്നാൽ ഐ.പി.ഒ ഓവർ‌ സബ്‌സ്‌ക്രൈബാകാൻ സാധ്യതയുള്ളതിനാൽ ഒരു ലോട്ടിൽ കൂടുതൽ അപേക്ഷിക്കേണ്ട ആവശ്യമില്ല.

പ്രധാനമായും രണ്ട് ആവശ്യങ്ങൾക്കായാണ്  IRFC ഐ.പി.ഒയ്ക്ക് വിധേയമാകുന്നത്. ഒന്ന് കമ്പനിയുടെ ഇക്വിറ്റി ക്യാപിറ്റൽ ബേസ് വർദ്ധിപ്പിക്കാനും കൂടുതൽ കരുത്തുറ്റതാക്കാനും. ഇത് ഭാവിയിലെ ബിസിനസ് വളർച്ചയ്ക്ക് സഹായകരമാകുമെന്ന് കരുതപ്പെടുന്നു. രണ്ടാമതായി കമ്പനിയുമായി ബന്ധപ്പെട്ടെ കോർപ്പറേറ്റ് ആവശ്യങ്ങൾ നിറവേറ്റുന്നതിന്.

സാമ്പത്തിക അവലോകനം

ചാർട്ടിൽ കാണാനാകുന്നത് പോലെ തന്നെ കമ്പനിയുടെ ലാഭവിഹിതവും വരുമാനവും തുടർച്ചയായ മൂന്ന് വർഷമായി വർദ്ധിച്ചുവരികയാണ്.  FY19നെ അപേക്ഷിച്ച് FY20യിൽ  ഇരുപത് ശതമാനം വരുമാന വർദ്ധനവാണ് IRFC കെെവരിച്ചത്. ഒരു വർഷത്തിനുള്ളിൽ കമ്പനിയുടെ ലാഭം 50 ശതമാനം വർദ്ധിച്ച് 2139.93  കോടി രൂപയിൽ നിന്നും 3192.09  കോടി രൂപയിലെത്തി. സമീപകാലത്തായി കമ്പനി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു എന്നതിന്റെ തെളിവാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

7,384 കോടി രൂപയോളം കമ്പനി സമാഹരിച്ചതായും കാണാനായിട്ടുണ്ട്. ഈ ട്രന്റ് തുടർന്നാൽ കമ്പനി വരും വർഷങ്ങളിൽ വൻ നേട്ടം കെെവരിക്കുമെന്ന് പ്രതീക്ഷിക്കാം.

ഇന്ത്യൻ റെയിൽ‌വേയുടെ വളർച്ചയിൽ ഐ‌.ആർ‌.എഫ്‌.സി  പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യൻ ജനസംഖ്യയുടെ  ഭൂരിഭാഗം ആളുകളും പ്രത്യേകിച്ച സാധാരണക്കാർ ട്രെയിനുകളിലാണ് യാത്ര ചെയ്യുന്നത്. വിമാനമാർഗമുള്ള യാത്ര ഏറെ ചെലവേറിയതായി ഇവർ കണക്കാക്കുന്നു. ഇന്ത്യൻ റെയിൽവേ കൂടുതൽ വിപുലീകരണത്തിന് തയ്യാറെടുക്കുമ്പോൾ കൂടുതൽ സാമ്പത്തിക ഇടപാടുകൾ നടന്നേക്കാം. ഇത് കമ്പനിയുടെ ബിസിനസ് സാധ്യതകൾ വർദ്ധിപ്പിക്കും.

അപകടസാധ്യത

ഇന്ത്യൻ റെയിൽ‌വേയുടെ വായ്പയെടുക്കുന്ന വിഭാഗമെന്ന നിലയിൽ റെയിൽവേയുടെ വരുമാനത്തിന്റെ വലിയൊരു ഭാഗം ഐ‌.ആർ‌.എഫ്‌.സിക്ക് ലഭിക്കുന്നു.റോളിംഗ് സ്റ്റോക്ക് അസറ്റുകൾ ഇന്ത്യൻ റെയിൽ‌വേയ്ക്ക് പാട്ടത്തിന് നൽകുന്നതിലൂടെയാണ് ഇത്. 2019 ൽ മൊത്തം പ്രവർത്തന വരുമാനത്തിന്റെ 99.81 ശതമാനവും പാട്ടതിന് നൽകിയ വരുമാനത്തിൽ നിന്നും, വായ്പകളുടെ പലിശ, പ്രീ-സ്റ്റാർട്ട്മെന്റ് ലീസ് പലിശ വരുമാനം എന്നിവയിൽ നിന്നാണ് ലഭിച്ചത്. ഫണ്ടിംഗ് ആവശ്യകതയിൽ എന്തെങ്കിലും മാറ്റം സംഭവിച്ചാലോ റോളിംഗ് സ്റ്റോക്ക് അസറ്റുകളുടെ ഡിമാൻഡ് ഇടിഞ്ഞാലോ ഇത് ഐ‌.ആർ‌.എഫ്‌.സിയുടെ ബിസിനസിനെ പ്രതികൂലമായി ബാധിച്ചേക്കും.

ഇന്ത്യൻ റെയിൽ‌വേയിൽ ഏതെങ്കിലും തരം മാന്ദ്യം സംഭവിക്കുകയോ അഥവാ പരമ്പരാഗത റെയിൽ‌വേ ഫോർ‌മാറ്റിൽ മാറ്റം വരുത്തുന്നതിന് സർക്കാർ നീക്കമുണ്ടായാലോ ഇത് കമ്പനിയുടെ ബിസിനസിനെ ബാധിച്ചേക്കാം.

ബോണ്ടുകൾ, നികുതി രഹിത ബോണ്ടുകൾ, ബാങ്കുകളിൽ നിന്നുള്ള ടേം ലോണുകൾ, ഇന്റേണൽ ആക്യുവലുകൾ, ലീസ് ഫിനാൻസിംഗ് എന്നിവയിൽ നിന്നുമാണ്  ഐ.ആർ.എഫ്.സി  അവരുടെ ഫണ്ടിംഗ് ആവശ്യകതകൾ നിറവേറ്റുന്നത്.  ഫണ്ടുകളുടെ വില വർദ്ധിക്കുകയാണെങ്കിൽ ഇത് കമ്പനിയുടെ വായ്പാ പദ്ധതികളെ സാരമായി ബാധിക്കും.

ഐ.പി.ഒ വിവരങ്ങൾ ചുരുക്കത്തിൽ

നിഗമനം

ഒരു NBFC സ്ഥാപനത്തിലുള്ള നിക്ഷേപം ഞങ്ങളുടെ അഭിപ്രായത്തിൽ സുരക്ഷിതമല്ല. എന്നാൽ ഐ.ആർ.എഫ്.സിയുടെ ബിസിനസ് രീതി തികച്ചും വ്യത്യസ്ഥമാണ്. കേന്ദ്ര സർക്കാർ ഏജൻസിയായ ഇന്ത്യൻ റെയിൽവേയ്ക്കാണ് ഐ.ആർ.എഫ്.സി വായ്പ്പനൽകുന്നത്.
അതിനാൽ തന്നെ വായ്പ തിരിച്ചടയ്ക്കാതെ വരാനുള്ള സാധ്യത വളരെ കുറവാണ്. 

ഐ‌.ആർ‌.എഫ്‌.സിയുടെ ശേഷിക്കുന്ന മാർ‌ജിൻ‌ സ്വന്തമാക്കി കഴിഞ്ഞു. മാർ‌ജിൻ‌ കൂടുന്നതിനനുസരിച്ച് കമ്പനിക്ക് ഇത്  ലാഭകരമാണ്. ഈ ഓഹരികളിലുണ്ടായേക്കാവുന്ന അപകട സാധ്യത മുകളിൽ വ്യക്തമാക്കിയിട്ടുണ്ട്. അത് കൂടി കണക്കിലെടുത്ത് കൊണ്ട് ഈ ഐ.പി.ഒയുടെ ഭാഗമാകണമൊയെന്ന് നിങ്ങൾ സ്വയം വലയിരുത്തി തീരുമാനമെടുക്കുക.



Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023