Indigo Paints IPO; അറിയേണ്ടതെല്ലാം
നിക്ഷേപകർ എന്നും ഐ.പി.ഒകൾക്കായി കാത്തിരിക്കാറുണ്ട് . ഓരോ കമ്പനിയും പബ്ലിക്ക് ആയി ലിസ്റ്റ് ചെയ്യുമ്പോൾ ഓരോ നിക്ഷേപകനും അതേപറ്റി കൂടുതൽ പഠിക്കാനും അറിയാനും ശ്രമിക്കും. ശരിയായ പഠനത്തിലൂടെ മികച്ച ഐ.പി.ഒകൾ കണ്ടെത്തി നേട്ടം കെെവരിക്കുന്നവരും നമ്മുക്കിടയിലുണ്ട്. 2021ലെ ആദ്യ ഐ.പി.ഒ IRFC നടത്തി കഴിഞ്ഞു. ഇതിന് പിന്നാലെ രണ്ടാം സ്ഥാനം കരസ്ഥമാക്കാൻ എത്തുകയാണ് Indigo Paints. ജനുവരി 20ന് ആരംഭിക്കുന്ന ഐ.പി.ഒ 22 വരെ തുടരും. ഐ.പി.ഒയ്ക്കായി അപേക്ഷിക്കും മുമ്പ് ഇൻഡിഗോ പെയിന്റ്സിനെ കൂടുതൽ അടുത്തറിയാം.
കമ്പനിയെ പറ്റി കൂടുതൽ അറിയാം
ഐ.പി.ഒയ്ക്കായി അപേക്ഷിക്കുന്നതിന് മുമ്പ് തന്നെ കമ്പനി എന്താണെന്നും അതിന്റെ ബിസിനസ് എന്താണെന്നും മനസിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്.
ഇൻഡിഗോ പെയിന്റ്സ് വിവിധ തരം അലങ്കാര പെയിന്റുകൾ നിർമ്മിക്കുന്ന കമ്പനിയാണ്. എമൽഷനുകൾ, വുഡ് കോട്ടിംഗുകൾ, ഡിസ്റ്റെംപറുകൾ, ഇനാമലുകൾ, പുട്ടികൾ, സിമൻറ് പെയിന്റുകൾ എന്നിവ ഇതിന്റെ ഉത്പ്പന്ന ശ്രേണിയിൽ ഉൾപ്പെടും. ഇത്തരത്തിൽ വ്യത്യസ്ഥമായ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന രാജ്യത്തെ ആദ്യത്തെ കമ്പനി കൂടിയാണ് ഇൻഡിഗോ പെയിന്റ്സ്. ഗ്ലോബൽ കോട്ട് എമൽഷനുകൾ, ഡേർട്ട് പ്രൂഫ്, വാട്ടർപ്രൂഫ് എക്സ്റ്റീരിയർ ലാമിനേറ്റ്, പി യു സൂപ്പർ ഗ്ലോസ് ഇനാമൽ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
രാജസ്ഥാനിലെ ജോധ്പൂർ തമിഴ്നാട്ടിലെ പുതുക്കോട്ടെെ, കേരളത്തിൽ കൊച്ചി എന്നിവിടങ്ങളിലായി ഇൻഡിഗോ പെയിന്റ്സിന് മൂന്ന് നിർമ്മാണ ശാലകളുണ്ട്. ഇവിടങ്ങളിൽ നിന്ന് കമ്പനിക്ക് നിർമാണത്തിന് ആവശ്യമായ സാധനങ്ങൾ വളരെ വേഗത്തിൽ ലഭ്യമാകുന്നതിനാൽ കമ്പനിയുടെ ചെലവ് കുറവാണ്.
FY20ലെ വരുമാന കണക്കുകൾ പ്രകാരം ഇൻഡിഗോ പെയിന്റ്സ് അഞ്ചാം സ്ഥാനത്താണുള്ളത്. ഒരു പെയിന്റ് കമ്പനിയെന്ന നിലയിൽ ശക്തമായ വിതരണ ശൃംഖലയാണ് ഇൻഡിഗോ പെയിന്റ്സിനുള്ളത്.
27 സംസ്ഥാനങ്ങളിലും 7 കേന്ദ്ര ഭരണ പ്രദേശങ്ങളിലും നീണ്ടു നിവർന്ന് കിടക്കുകയാണ് ഇൻഡിഗോ പെയിന്റ്സിന്റെ വിതരണം ശൃംഖലയെന്നത് ഏറെ ശ്രദ്ധേയമാണ്. ഇക്കാരണത്താൽ തന്നെ കമ്പനിക്ക് ശക്തമായ ഒരു വിതരണ ശൃംഖല രാജ്യത്തുണ്ടെന്ന് കണാനാകും.
ഐ.പി.ഒ വിശദാംശങ്ങൾ
ഇൻഡിഗോ പെയിന്റ്സിന്റെ ഐ.പി.ഒ 2021 ജനുവരി 20ന് ആരംഭിച്ച്
ജനുവരി 22ന് അവസാനിക്കും. ഐ.പി.ഒയുടെ മുഴുവൻ വിതരണ സംഖ്യ 1176 കോടി രൂപയാണ്. ഐപിഒയുടെ പ്രൈസ് ബാൻഡ് ഇക്വിറ്റി ഷെയർ ഒന്നിന് 1488 മുതൽ 1490 രൂപ വരെയാകും. അതിനാൽ നിങ്ങൾക്ക് കുറഞ്ഞത് 10 ഷെയർ( ഒരു ലോട്ട്) എങ്കിലും വാങ്ങേണ്ടി വരും. 13 ലോട്ട് അഥവ 130 ഷെയറിൽ കൂടുതൽ നിങ്ങൾക്ക് വാങ്ങാനുമാകില്ല. ഇതിനാൽ തന്നെ മിനിമം 14900 രൂപയെങ്കിലും ഈ ഐ.പി.ഒ വാങ്ങാൻ നിങ്ങൾക്ക് ചെലവാക്കേണ്ടി വരും. ഏറ്റവും കൂടുതൽ വാങ്ങാൻ 193,700 രൂപ വരെ ചെലവു വരും.
നിലവിൽ 60.5 ശതമാനം ഓഹരികളാണ് കമ്പനിയുടെ പ്രൊമോട്ടർമാർ കെെവശം വച്ചിരിക്കുന്നത്. ഐ.പി.ഒ കഴിയുമ്പോൾ ഇത് 54 ശതമാനമായി കുറയും. ജനുവരി 28ന് ഐ.പി.ഒ ആർക്കൊക്കേ ലഭ്യമായെന്ന് അറിയാനാകും. ഫെബ്രുവരി 2 ഓടെ ഇൻഡിഗോ പെയിന്റ്സ് വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്യും.
സെക്വോയ ക്യാപിറ്റൽ ഇന്ത്യ ഇൻവെസ്റ്റ്‌മെന്റ്സ് IV, എസ്.സി.ഐ ഇൻവെസ്റ്റ്‌മെന്റ് വി എന്നീ നിക്ഷേപ സ്ഥാപനങ്ങൾ യഥാക്രമം 20.05 ലക്ഷം ഇക്വിറ്റി ഷെയറുകളും 21.65 ലക്ഷം ഷെയറുകളും വിൽക്കും.
ഐ.പി.ഒയുടെ ഭാഗമായി കമ്പനി പ്രൊമോട്ടർ Hemant Jalan 16.70 ലക്ഷ്യം ഇക്യൂറ്റി ഷെയറുകൾ വിൽക്കും.
ഇൻഡിഗോ പെയിന്റ്സ് ഐ.പി.ഒയിലൂടെ ലഭിക്കുന്ന പണം നാല് തരത്തിൽ ചിലവഴിക്കും
കമ്പനിയുടെ ആവശ്യങ്ങൾക്കായും മറ്റുവിപുലീകരണങ്ങൾക്കായും ആകും ആദ്യം തുക വിലയിരുത്തുക. പുതുക്കോട്ടയിലെ തങ്ങളുടെ നിർമ്മാണ ശാല വിപുലീകരിക്കാൻ കമ്പനി പദ്ധതിയിടുന്നു. കുറഞ്ഞ ചെലവിൽ കൂടുതൽ ഉത്പദനം നടത്താൻ കമ്പനിക്ക് ഇത് സഹായകരമാകും. കൂടുതൽ ടിൻറിംഗ് മെഷിനുകളും ഗൈറോ ഷേക്കറുകളും വാങ്ങാനാണ് കമ്പനി രണ്ടാം ഘട്ടത്തിൽ തുക മാറ്റിവയ്ക്കുക. മൂന്നാമതായി കമ്പനിയുടെ മുഴുവൻ കടങ്ങൾ വീട്ടുക, അധികമുളള തുക കമ്പനിയുടെ കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി വകമാറ്റും.
സാമ്പത്തിക അവലോകനം
30 September 2020 | 31 March 2020 | 31 March 2019 | 31 March 2018 | |
Total Assets | 411.29 | 421.95 | 373.18 | 297.39 |
Total Income | 260.24 | 626.43 | 537.26 | 403.10 |
Profit after Tax | 27.20 | 47.81 | 26.87 | 12.86 |
കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിലുള്ള കമ്പനിയുടെ വരുമാനവും ലാഭവും അടങ്ങുന്ന കണക്കുകളാണ് മുകളിലത്തെ ടേബിളിൽ കാണാനാവുക.
FY19 നെ അപേക്ഷിച്ച് FY20ൽ കമ്പനിയുടെ വരുമാനം 16 ശതമാനം വർദ്ധിച്ചു. ഇതേ കാലയളവിൽ കമ്പനിയുടെ ലാഭം 80 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി 26.7ൽ നിന്ന് 47.81 കോടിയോളം ഉയർന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കമ്പനിയുടെ കടം 26.91ൽ നിന്നും 24.71 ആയി കുറഞ്ഞു. ഇത് ഇൻഡിഗോ പെയിന്റ്സിനെ സംബന്ധിച്ചിടത്തോളം വളരെ നല്ല സൂചനയാണ് നൽകുന്നത്. 2020-21 ന്റെ ആദ്യ പകുതിയിൽ കമ്പനി 260 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തി. എന്നാൽ FY20ൽ കമ്പനിയ്ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. ഇത് കൊവിഡ് പ്രതിസ്ഥിമൂലം മാത്രമാണ്.
അപകടസാധ്യത
ഇന്ത്യൻ പെയിന്റ് നിർമാണ മേഖലയിൽ ഏഷ്യൻ പെയിന്റ്സ് ,ബർഗർ പെയിന്റ്സ്, കൻസായി നെറോലാക്ക്, അക്സോനോബൽ
തുടങ്ങി നിരവധി ബ്രാൻഡഡ് കമ്പനികളുണ്ട്. സെയിൽസിന്റെ കണക്കെടുത്താൽ ഇൻഡിഗോ പെയിന്റ്സിന്റെ സ്ഥാനം ഈ കമ്പനികൾക്കും വളരെ പിന്നിലാണ്.
കമ്പനിയുടെ ബ്രാൻഡ് പേര് പെരുമ എല്ലാം തന്നെ ബിസിനസിൽ വളരെ പ്രാധാന്യം അഹിക്കുന്ന ഒന്നാണ്. ഇതിനാൽ തന്നെ കമ്പനിയുടെ ബ്രാൻഡിനോട് ഉള്ള വിശ്വാസമോ മൂലം നേരത്തെ ഉപയോഗിച്ചിരുന്ന ബ്രാൻഡോ മാത്രമെ ഏറയും ഉപഭോക്താക്കൾ തിരിഞ്ഞെടുക്കുകയുള്ളു. ഇക്കാരണത്താൽ തന്നെ പുതിയ കമ്പനികൾ ഉപഭോക്താക്കളുടെ മനസിൽ സ്ഥാനം പിടിക്കാൻ ഏറെ സമയമെടുക്കും.
ഇൻഡിഗോ പെയിന്റ്സ് അവരുടെ ഡീലർമാരുമായി ഹ്രസ്വകാല കരാറുകൾ ഉണ്ടാക്കുന്ന രീതിയാണ് പിന്തുടരുന്നത്. കരാറുകൾ നിരന്തരം പുതുക്കുകയും ചെയ്യുന്നു. എന്നാൽ ഇതിൽ വീഴ്ച സംഭവിച്ചാൽ അത് കമ്പനിയുടെ ബിസിനസിനെ തന്നെ ബാധിച്ചേക്കാം. ഇൻഡിഗോ പെയിന്റ്സ് അവരുടെ നിർമാണത്തിന് ആവശ്യമായ ചില വസ്തുക്കൾ വിദേശ രാജ്യങ്ങളിൽ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്. ഇറക്കുമതിയിൽ ഏതെങ്കിലും തരം നിയന്ത്രണം ഏർപ്പെടുത്തിയാൽ ഇത് കമ്പനിയുടെ നിർമാണ ചെലവ് വർദ്ധിപ്പിക്കും.
ഐ.പി.ഒ വിവരങ്ങൾ ചുരുക്കത്തിൽ
IPO Date | Jan 20, 2021 – Jan 22, 2021 |
Issue Type | Book Built Issue IPO |
Face Value | Rs 10 per equity share |
IPO Price | Rs 1488 to Rs 1490 per equity share |
Lot Size | 10 Shares |
Offer for Sale (goes to promoters) | 58,40,000 Equity Shares |
Fresh Issue (goes to the company) | Rs 300 crore |
Issue Size | Rs 1,176 Crore |
Listing At | BSE, NSE |
നിഗമനം
ബിസിനസ് സാധ്യതകൾ പരിശോധിച്ചാൽ കമ്പനി മികച്ച പ്രകടനമാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി കാഴ്ചവയ്ക്കുന്നത്. മികച്ച രീതിയിലുള്ള വളർച്ചയും രേഖപ്പെടുത്തിയിട്ടുണ്ട്. അടിസ്ഥാനപരമായി വളരെ ശക്തമായി നിലക്കൊള്ളുന്ന ഈ കമ്പനിയുടെ ROE 24 ശതമാനമാണുള്ളത്. ROCE 27.5 ശതമാനവും കാണാനാകും. വളരെ വലിയ രീതിയിൽ ഉപഭോക്താക്കൾക്ക് ആവശ്യമായ ഉത്പങ്ങൾ കമ്പനി നിർമ്മിക്കുന്നു. ഇത് എല്ലാത്തരം കസ്റ്റമേയ്സിനും ആവശ്യമായ ഉത്പനങ്ങൾ ലഭ്യമാക്കാൻ സഹായിക്കും. ഇത് കമ്പനിയുടെ കച്ചവട സാധ്യത വർദ്ധിപ്പിക്കും.
പെയിന്റ് നിർമാണ മേഖലയിൽ വളരെ വലിയ മത്സരം നടക്കുന്നതിനാൽ ശക്തരായ മറ്റു കമ്പനികൾ ഇൻഡിഗോ പെയിന്റ്സിന് ഭീഷണിയായേക്കാം. ഇതിനാൽ തന്നെ ഈ കമ്പനികളോട് മത്സരിക്കാൻ ഇൻഡിഗോ പെയിന്റ്സ് പുതിയ തന്ത്രങ്ങൾ പയറ്റേണ്ടി വരും.
Post your comment
No comments to display