പണപ്പെരുപ്പം, ഐടി ഫലങ്ങൾ; ചോദ്യങ്ങളിലേക്ക് ഉറ്റുനോക്കി വിപണി  - പ്രീമാർക്കറ്റ് റിപ്പോർട്ട് 

Home
market
inflation data wipro results and more share market today
undefined

പ്രധാനതലക്കെട്ടുകൾ

Infosys: പ്രസിഡന്റ് രവികുമാർ എസ് രാജിവച്ചതായി കമ്പനി അറിയിച്ചു. രണ്ടാം പാദ വരുമാന പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഈ നീക്കം. എന്നാൽ ഇതിനുള്ള  കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല.

Power Grid Corporation:
കിഴക്കൻ, വടക്കുകിഴക്കൻ മേഖലകൾക്കായി ഒരു അന്തർ-സംസ്ഥാന ട്രാൻസ്മിഷൻ പ്രോജക്റ്റ് നിർമ്മിക്കുന്നതിനായി പ്രത്യേക പർപ്പസ് വെഹിക്കിളിന്റെ (എസ്പിവി) 100 ശതമാനം ഇക്വിറ്റി ഏറ്റെടുത്തതായി കമ്പനി പറഞ്ഞു.

Adani Enteprises: രാജ്യത്തെ എല്ലാ ടെലികോം സേവനങ്ങളും നൽകാൻ പ്രാപ്തമാക്കുന്ന ആക്സസ് സേവനങ്ങൾക്കായി ഏകീകൃത ലൈസൻസ് കമ്പനിക്ക് ലഭിച്ചു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഫ്ലാറ്റായി 17262 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി വശങ്ങളിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അവസാന നിമിഷം സൂചിക കുത്തനെ താഴേക്ക് വീണു.  തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 257 പോയിന്റുകൾക്ക് താഴെയായി 16984 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

39130 നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടു. അവസാന നിമിഷം ഉണ്ടയ പതനത്തെ തുടർന്ന് താഴേക്ക് വീണ സൂചിക 39000 തകർത്തു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 381 പോയിന്റുകൾക്ക് താഴെയായി 38712 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 1.99 ശതമാനം ഇടിഞ്ഞു.

യുഎസ്
വിപണി നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യൻ വിപണികളും
താഴ്ന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. നിക്കി ഫ്ലാറ്റായി അടച്ചു.

യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ ലാഭത്തിൽ കാണപ്പെടുന്നു. യൂറോപ്യൻ ഫ്യൂച്ചേഴ്സ് താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 16990-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിഗിനുള്ള സൂചന നൽകുന്നു.

നിഫ്റ്റിയിൽ 17200ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ, 17000ലാണ് ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നത്.

ബാങ്ക് നിഫ്റ്റിയിൽ 39,000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 
38,000 ലാണ് ഏറ്റവും ഉയർന്ന പുട്ട് ഒഐയുള്ളത്.

16,890, 16,800, 16,740 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 17,080, 17,160, 17,250 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ  38,650, 38,500, 38,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 38,800, 39,000, 39,200 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ഇന്ത്യ വിക്സ് 20.5 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 4,600 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 2400 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു. 

ഡൌ നേരിയ ലാഭത്തിൽ മാത്രം അടച്ചപ്പോൾ നാസ്ഡാക് 1 ശതമാനം താഴേക്ക് വീണു. സൂചികയുടെ പ്രധാന നില തകർന്നതിനാൽ തന്നെ 10000ലേക്ക് ശ്രദ്ധിക്കാവുന്നതാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായുള്ള മോശം പ്രകടനത്തിന് ശേഷം ഐടി ഓഹരികൾ ഇന്ത്യൻ വിപണിയുടെ മുന്നേറ്റത്തിന് കാരണമാകുമെന്ന് കരുതിയപ്പോഴാണ്
നാസ്ഡാകിലെ ഈ ഇടിവ് സംഭവിച്ചത്.

ഇന്ത്യൻ വിപണിയിൽ ശക്തമായ വിൽപ്പന സമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത അവസാന നിമിഷത്തെ കൂപ്പുകുത്തൽ സൂചിപ്പിക്കുന്നു.

അന്താരാഷ്ട്ര നാണയനിധി ഇന്ത്യയുടെ ജിഡിപി വളർച്ച 6.8 ശതമാനം ആകുമെന്ന് പ്രവചിച്ചു. ഇത് ആബിഐയുടെ പ്രവചനത്തേക്കാൾ താഴെയായണ്.

വിപണിയിൽ അനേകം ഷോർട്ട് പോസിഷനുകൾ ഉള്ളതായി കാണാം.
ഈ ലെവലുകൾ മറികടന്നാൽ വിപണിയിൽ ശക്തമായ ഷോർട്ട് കവറിംഗിനുള്ള സാധ്യതയുമുണ്ട്.

ആഴ്ചയിൽ അനേകം ഇവന്റുകൾ ഉള്ളതായി കാണാം. അത് ഏതെല്ലാമാണെന്ന് നോക്കാം.

യുകെ ജിഡിപി ഡാറ്റാ: യുകെ വൻ സാമ്പത്തിക പ്രതിസന്ധിയിലാണ്.

ഇന്ത്യ സിപിഐ:  ഇന്ത്യയുടെ പണപ്പെരുപ്പം കുറച്ചുകാലമായി സഹിഷ്ണുത മേഖലയ്ക്ക് മുകളിലായിരുന്നു, കഴിഞ്ഞ രണ്ട് മാസമായി 7% എന്ന നിലയിലാണ് വന്നത്. സെപ്റ്റംബറിലെ പണപ്പെരുപ്പം എന്നത് 7.35 ശതമാനത്തിന് അടുത്താകുമെന്ന് പ്രതീക്ഷിക്കാം. ഭക്ഷ്യ വിലക്കയറ്റം 5 മാസത്തെ ഉയർന്ന നില രേഖപ്പെടുത്തിയേക്കും.

വിപ്രോയുടെ ഫലങ്ങൾ ഇന്ന് പുറത്തുവരും.

യുകെ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ വ്യവസായിക ഔട്ട്പുട്ട് ഡാറ്റ ഇന്ന് പുറത്ത് വരും.

സെപ്തംബർ മീറ്റിനുള്ള FOMC മീറ്റിംഗ് മിനിറ്റ് നിർണായകമാകും. ഇവന്റ് നടക്കുന്നതിനാൽ തന്നെ ഓവർ നൈറ്റ് പോസിഷനുകൾ ഒഴിവാക്കേണ്ടതാണ്. ഈ മിനുറ്റ്സ് പലിശ നിരക്ക് വർദ്ധനവ് എങ്ങനെ ആകുമെന്ന കാഴ്ചപ്പാട് നൽകും.

നിഫ്റ്റിയിൽ മുകളിലേക്ക് 17080 ശ്രദ്ധിക്കുക. താഴേക്ക് 16,890 എന്നിവ ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023