അപ്രതീക്ഷിത നീക്കവുമായി യുഎസ് വിപണി, ഗ്യാപ്പ് അപ്പിൽ തുറക്കാൻ ഒരുങ്ങി നിഫ്റ്റി - പ്രീമാർക്കറ്റ് റിപ്പോർട്ട് 
പ്രധാനതലക്കെട്ടുകൾ
Infosys: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം 11 ശതമാനം ഉയർന്ന് 6021 കോടി രൂപയായി. ഇതിനൊപ്പം തന്നെ കമ്പനി 9300 കോടി രൂപയുടെ ഷെയർ ബൈബാക്കും പ്രഖ്യാപിച്ചു.
MindTree: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം 27.5
ശതമാനം ഉയർന്ന് 508.7 കോടി രൂപയായി.
Bandhan Bank: 2025-ഓടെ സുരക്ഷിത വായ്പകളിലേക്കുള്ള എക്സ്പോഷർ 70 ശതമാനമായി വർധിപ്പിച്ച് ആസ്തി അടിസ്ഥാനം വൈവിധ്യവത്കരിക്കുമെന്ന് ബാങ്ക് പറഞ്ഞു.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് അപ്പിൽ 17104 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യ പകുതിയിൽ താഴേക്ക് നീങ്ങി. ഉച്ചയോടെ തിരികെ കയറാൻ ശ്രമം നടന്നെങ്കിലും സൂചിക പിന്നെയും വിൽപ്പനയ്ക്ക് വിധേയമായി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 495 പോയിന്റുകൾക്ക് താഴെയായി 17014 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
39018 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി കുത്തനെ താഴേക്ക് വീണു. 38500 തകർത്ത് താഴേക്ക് വീണ സൂചിക 38624ന് താഴെയായി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി .07 ശതമാനം നഷ്ടത്തിൽ അടച്ചു.
യുഎസ് വിപണി ഇന്നലെ 2.8 ശതമാനം നേട്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യൻ വിപണികളും ഉയർന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. നിക്കി 3 ശതമാനം ലാഭത്തിലാണുള്ളത്.
യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ ലാഭത്തിൽ കാണപ്പെടുന്നു.
SGX NIFTY 17310-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു വലിയ ഗ്യാപ്പ് അപ്പ് ഓപ്പണിഗിനുള്ള സൂചന നൽകുന്നു.
17,000, 16,960, 16,890 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,085, 17,140, 17,215 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 38,500, 38,150, 38,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 38,800, 39,000, 39,200 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ഇന്ത്യ വിക്സ് 20.3 ആയി കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1660 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 750 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.
യുഎസ് സിപിഐ പ്രതീക്ഷിച്ചതിലും നേരിയ കൂടുതലായി 8.2 ശതമാനമായി ആണ് പുറത്ത് വന്നിട്ടുള്ളത്. നേരത്തെ ഇത് 8.3 ശതമാനം ആയിരുന്നു. പ്രതീക്ഷിച്ചിരുന്നത് 8.1 ശതമാനം ആയിരുന്നു. കോർ സിപിഐ 6.6 ശതമാനം ഉയർന്ന് 40 വർഷത്തെ ഉയർന്ന നിലയിലാണുള്ളത്. അത് കൊണ്ട് തന്നെ നവംബറിൽ 75 ബേസിസ് പോയിന്റ് പലിശ നിരക്ക് വർദ്ധനവ് പ്രതീക്ഷിക്കാം.
ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും യുഎസ് വിപണി ഇന്നലെ 5 ശതമാനത്തിന്റെ മുന്നേറ്റമാണ് കാഴ്ചവെച്ചത്. 28700 ന് അടുത്തായി ഡൌ സൂചികയെ പറ്റി ഞങ്ങൾ സൂചിപ്പിച്ചിരുന്നു. സെപ്റ്റംബർ 30ന് ഉള്ള ക്ലോസിംഗ് നിലയാണിത്. ഒരിക്കൽ ഈ സപ്പോർട്ട് തകർത്താൽ
വലിയ വീഴച ഉണ്ടാകാം. അതിനാൽ തന്നെ ഇത് നിലനിർത്തേണ്ടത് ബുള്ളുകളുടെ ആവശ്യമാണ്.
വിപണി ഏറെ ദിവസങ്ങളായി ബെയറിഷായി കാണപ്പെടുകയാണ്. അതിനാൽ തന്നെ പലരും ഇപ്പോൾ അനേകം ഷോർട്ട് കവറിംഗുകൾ
എടുത്തിട്ടുണ്ടാകും. ഇവർക്ക് എല്ലാം തന്നെ ഇപ്പോൾ പുറത്ത് കടക്കേണ്ടി വരും. ഇത് ഷോർട്ട് കവറിംഗിന് കാരണമായേക്കും. എന്നാൽ വിപണി തിരികെ കയറാനായി ഇപ്പോൾ വാർത്തകൾ ഒന്നും തന്നെ ഇല്ല.
ജർമനിയുടെ പ്രതിവർഷ സിപിഐ 10 ശതമാനം ആയി രേഖപ്പെടുത്തി. ഇത് പ്രതീക്ഷിച്ചതാണ്.
മൊത്തം വില സൂചികയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് വിപണിയെ അധികം ബാധിച്ചേക്കില്ല.
ഇൻഫോസിസിന്റെ ഫലം പ്രതീക്ഷിച്ചത് പോലെ 11 ശതമാനം ഉയർന്നു. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഫലങ്ങൾ നാളെ പുറത്തുവരും.
യുഎസ് വിപണിയുടെ മുന്നേറ്റം നിഫ്റ്റിക്ക് പിന്തുണ നൽകുമോ എന്ന് നോക്കി കാണാം. ഇന്ന് രാത്രിയിലെ യുഎസ് വിപണിയുടെ നീക്കം നിർണായകമാകും.
നിഫ്റ്റിയിൽ മുകളിലേക്ക് 17435 ശ്രദ്ധിക്കുക. താഴേക്ക് 17140 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Post your comment
No comments to display