റിപ്പോ നിരക്ക് 35 ബേസിസ് പോയിന്റ് ഉയർത്തി ആർബിഐ, ചാഞ്ചാട്ടത്തിൽ മുങ്ങി വിപണി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
interest rate hike of 35 bps volatile eventful day post market analysis
undefined

ഇന്നത്തെ വിപണി വിശകലനം


ഇന്ന് ഗ്യാപ്പ് ഡൌണിൽ 18638 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആർബിഐ പ്രഖ്യാപാനത്തിന് പിന്നാലെ കുത്തനെ താഴേക്ക് വീണു. ശേഷം 18560ൽ സപ്പോർട്ട് എടുത്ത സൂചിക അവസാന നിമിഷം ഇത് നഷ്ടപ്പെടുത്തി.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 82 പോയിന്റുകൾ/0.44 ശതമാനം താഴെയായി 18560 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

43157 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആർബിഐ പ്രഖ്യാപനത്തിന് മുമ്പ് തന്നെ മുന്നേറ്റം തുടർന്നു. 43330ന് അടുത്തായി സമ്മർദ്ദം രേഖപ്പെടുത്തിയ സൂചിക പിന്നീട് കുത്തനെ താഴേക്ക് വീണു. പിന്നീട് 43000ൽ സപ്പോർട്ട് എടുത്ത സൂചിക മുകളിലേക്ക് കയറി 43100 രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 39 പോയിന്റുകൾ/ 0.09 ശതമാനം താഴെയായി 43098 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.


ഇന്ന് ഗ്യാപ്പ് ഡൌണിൽ 19247 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ഫിൻ നിഫ്റ്റി രാവിലെ തന്നെ താഴേക്ക് വീണു. 19200 എന്ന സപ്പോർട്ട് നഷ്ടപ്പെട്ട സൂചിക പിന്നീട് അവിടെ പ്രതിബന്ധം രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 61 പോയിന്റുകൾ/ 0.32 ശതമാനം താഴെയായി 19180 എന്ന നിലയിൽ ഫിൻ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

Nifty Auto (-0.80%), Nifty IT (-0.84%), Nifty Media (-1.4%), Nifty Metal (-0.88%), Nifty Realty (-1.1%) എന്നിവ നഷ്ടത്തിൽ അടച്ചു. Nifty FMCG (+0.96%) സൂചികയിൽ ബൈയിംഗ് അനുഭവപ്പെട്ടു.

ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
യൂറോപ്യൻ വിപണികൾ ഫ്ലാറ്റായി നഷ്ടത്തിൽ കാണപ്പെടുന്നു.

നിർണായക നീക്കങ്ങൾ

ക്രൂഡ് ഓയിൽ വില ദുർബലമായതിന് പിന്നാലെ Asian Paint (+2%) ഓഹരി നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
Shalimar Paints (+2.2%) ഓഹരിയും നേട്ടത്തിൽ അടച്ചു.

NTPC (-1.9%) ഓഹരി നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

NBFCs, ബാങ്ക്സ് എന്നിവ ആർബിഐ പ്രഖ്യാപനത്തിന് പിന്നാലെ കുത്തനെ താഴേക്ക് വീണു.

Bajaj Finserv (-1.7%), Bajaj Finance (-1.1%), Kotak Bank (-1.2%), IndusInd Bank (-1.6%), Federal Bank (-2%), IDFC First Bank (-1.7%) എന്നിവ നഷ്ടത്തിൽ അടച്ചു.

Emami (+2.4%), Colpal (+2.1%), HUL (+2%), Marico (+1.6%), Dabur (+1.6%) തുടങ്ങിയ എഫ്.എം.സി.ജി ഓഹരികൾ ഇന്ന് നേട്ടത്തിൽ അടച്ചു.

ഫെം അൾട്രാ കെയർ സാനിറ്ററി നാപ്കിനുകൾ അവതരിപ്പിച്ചതിന് പിന്നാലെ Dabur (+1.6%) ഓഹരി നേട്ടത്തിൽ അടച്ചു.

പ്രമോട്ടർ Abrdn ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് കമ്പനിയുടെ 10.21 ശതമാനം ഓഹരികൾ വിൽക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ
പുറത്തുവന്നതിന് പിന്നാലെ HDFCAMC (+3.7%) ഓഹരി നേട്ടത്തിൽ അടച്ചു.

ഗുജറാത്തിലെ ഇലക്ട്രിക് ലോക്കോമോട്ടീവ് പ്രോജക്റ്റ് ഏറ്റവും കുറഞ്ഞ ലേലത്തിൽ പിടിച്ചതിന് പിന്നാലെ Siemens (+5.1%) ഓഹരി നേട്ടത്തിൽ അടച്ചു.

FACT (+10.1%), RCF (+5.8%), NFL (+1.4%),  Deepak Fert (+1.3%) എന്നീ വളം ഓഹരികളും നേട്ടത്തിൽ അടച്ചു.

Aster DM Healthcare (+2.4%) ഓഹരി ഇന്ന് നേട്ടത്തിൽ അടച്ചു.

ഓഹരി ഒന്നിന് 100 രൂപ വീതം ലാഭവിഹിതം പ്രഖ്യാപിച്ചതിന് പിന്നാലെ
Narmada Gelatines ഓഹരി നേട്ടത്തിൽ അടച്ച് അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി.

Infosys (-0.46%) ഓഹരിയുടെ ബാക്ക് അപ്പ് ഇന്ന് ആരംഭിച്ചു.IOC (+1.1%) , Chennai Petro (+3.1%), BPCL (+1.7%), Hind Ptero (+3.7%) എന്നീ ഓയിൽ കയറ്റുമതി കമ്പനികൾ ഇന്ന് നേട്ടത്തിൽ അടച്ചു.

ONGC (-1.2%), Reliance (-1.4%) എന്നിവ നഷ്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

വിപണി ഇന്ന് ഫ്ലാറ്റായാണ് വ്യാപാരം ആരംഭിച്ചത്. ആർബിഐ പ്രഖ്യാപനം എന്താകുമെന്ന് അറിയാനാണ് ഏവരും കാത്തിരുന്നത്. ആർബിഐ പ്രഖ്യാപനത്തിന് പിന്നലെ ഉണ്ടായ വീഴ്ച വിപണിയിൽ ആശങ്കര പരത്തി. എന്നാൽ 43000 എന്ന സപ്പോർട്ട് ബാങ്ക് നിഫ്റ്റിയെ വീഴ്ചയിൽ നിന്നും രക്ഷപ്പെട്ടു.

ആർബിഐയുടെ സുപ്രധാന പ്രഖ്യാപനങ്ങൾ:

  • റിപ്പോ നിരക്ക് 35 ബേസിസ് പോയിന്റായി ഉയർത്തി. ഇത് പ്രതീക്ഷിച്ചിരുന്നതാണ്.
  • 2023 സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ച 6.6 ശതമാനത്തിൽ നിന്നും 7 ശതമാനം ആയി ഉയർത്തി.
  • 23 സാമ്പത്തിക വർഷത്തിലെ ഇന്ത്യൻ പണപ്പെരുപ്പ പ്രവചനം 6.7% ആയി നിലനിർത്തി.
  • പണപ്പെരുപ്പം കുറഞ്ഞേക്കാം. എന്നാൽ ഇത് ടാർഗറ്റിന് മുകളിൽ തന്നെ നിന്നേക്കാം.
  • നവംബറിലെ ഉൽപ്പാദന, സേവന പിഎംഐ ലോകത്തിലെ ഏറ്റവും ഉയർന്നതാണെന്ന് കാണാം.

ആർബിഐ ഗവർണർ ഇന്ത്യൻ എക്കണോമിയിൽ പോസിറ്റീവ് ആണെന്ന് കാണാം. കേന്ദ്ര ബാങ്ക് പണപ്പെരുപ്പം 6 ശതമാനത്തിൽ താഴെ കൊണ്ട് വരുമെന്നും പിന്നീട് പണപ്പെരുപ്പത്തെ ലക്ഷ്യത്തിലേക്ക് എത്തിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

2023 സാമ്പത്തിക വർഷത്തിൽ ചൈനയുടെ ജിഡിപി ഗ്രോത്ത് 5 ശതമാനം ആയിരിക്കുമെന്ന് മീഡിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പല രാജ്യങ്ങളേക്കാൾ ഇന്ത്യയുടെ ജിഡിപി കണക്കുകൾ മെച്ചമാണെന്ന് പറയാം.

ഇന്ന് വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായിരുന്നു. വ്യക്തമായ ഒരു ദിശ സൂചികകൾ നൽകിയില്ല. ഗുജറാത്തിൽ ബിജെപി വിജയിച്ചാൽ വിപണി ബുള്ളിഷായി നിൽക്കുമെന്ന് പറയാനാകില്ല. എന്നാൽ രാജ്യത്തെ റൂളിംഗ് പാർട്ടിക്ക് ഭരണം നഷ്ടമായാൽ അത് കൂടുതൽ നെഗറ്റീവ് ആയിമാറും.

നിഫ്റ്റി 18600 എന്ന സപ്പോർട്ട് നഷ്ടപ്പെടുത്തി. സൂചിക 18450ലേക്ക് എത്തിയേക്കാം.

ബാങ്ക് നിഫ്റ്റിയിൽ 43000, 42900 എന്നിവിടെ സപ്പോർട്ട് പ്രതീക്ഷിക്കാം. ഇത് നഷ്ടമായാൽ സൂചിക കുത്തനെ വീണേക്കാം.

ഫിൻ നിഫ്റ്റി 19200 എന്ന സപ്പോർട്ട് നഷ്ടപ്പെടുത്തി.

ഗുജറാത്തിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ നാളെ പുറത്തുവരും.

ചൈന കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് കാണാം.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023