ലാഭമെടുപ്പിന് വിധേയമായി വിപണി, ബ്രേക്ക് ഔട്ടിന് ഒരുങ്ങി ICICI BANK - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
just a profit booking not a major fall icici bank ready for a breakout post market analysis
undefined

ഇന്നത്തെ വിപണി വിശകലനം 

ഇന്ന് ഗ്യാപ്പ് അപ്പിൽ 18382 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ദിവസം മുഴുവൻ ലാഭമെടുപ്പിന് വിധേയമായി. താഴേക്ക് വന്ന സൂചിക 18200ന് അടുത്തായി സപ്പോർട്ട് എടുത്ത് തിരികെ കയറി. ശേഷം അസ്ഥിരമായി നിന്ന സൂചിക 100 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവെച്ചു.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 36 പോയിന്റുകൾ/0.20 ശതമാനം താഴെയായി 18307 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

42545 നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 350 പോയിന്റുകൾ കുത്തനെ താഴേക്ക് വീണു. എന്നാൽ 42200ൽ സപ്പോർട്ട് എടുത്ത സൂചിക അവസാന നിമിഷം നേരിയ വീണ്ടെടുക്കൽ നടത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 20 പോയിന്റുകൾ/ 0.05 ശതമാനം താഴെയായി 42437 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

ഗ്യാപ്പ് അപ്പിൽ 19112 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ഫിൻ നിഫ്റ്റി രണ്ട് മണിവരെ താഴേക്ക് വീണു. ശേഷം സൂചിക തിരികെ കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 6 പോയിന്റുകൾ/ 0.03 ശതമാനം താഴെയായി 19070 എന്ന നിലയിൽ ഫിൻ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

Nifty Auto (-1.1%), Nifty PSU Bank (+1.4%) എന്നിവ ഇന്ന് ഒരു ശതമാനത്തിൽ ഏറെ നേട്ടം കൈവരിച്ച് ഫ്ലാറ്റായി നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ഫ്ലാറ്റായി നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ 1 ശതമാനം നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

HCL Tech (+0.97%), HUL (+0.96%) എന്നീ ഓഹരികൾ ഒരു ശതമാനത്തിൽ ഏറെ നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

M&M (-2.5%) ഓഹരി നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. Bajaj Auto (-1.6%), Maruti (-1.5%), Eicher Motors (-1.5%), TVS Motor (-2.4%) എന്നിവ നഷ്ടത്തിൽ അടച്ചു.

ഡൽഹിയിൽ 5ജി അവതരിപ്പിച്ചതിന് പിന്നാലെ Reliance (-0.05%) ഓഹരി ഇന്നലത്തെ പതനത്തിൽ നിന്നും തിരികെ കയറി.

എക്സ്പോർട്ട് ഡ്യൂട്ടി ഒഴിവാക്കാനുള്ള പദ്ധതി സ്റ്റീൽ മന്ത്രി അവതരിപ്പിച്ചതിന് പിന്നാലെ JSW Steel (-0.06%), Jindal Steel (-0.58%), SAIL (-1.35%), Tata Steel (-0.33%) എന്നിവ നേരിയ നേട്ടം കൈവരിച്ചു.

പൊതുമേഖലാ ബാങ്ക് സിഇഒയുടെയും എംഡിയുടെയും പരമാവധി കാലാവധി സർക്കാർ 10 വർഷമായി ഉയർത്തി. പിന്നാലെ Maharashtra Bank (+8.6%), Central bank (+3%), IOB (+5.4%), PSB (+3.2%), UCO Bank (+4.5%), Union bank (+5.2%) എന്നിവ നേട്ടത്തിൽ അടച്ചു.

Nykaa (+3.6%) ഓഹരി ബ്ലോക്ക് ഡീലിനെ തുടർന്ന് നേട്ടത്തിൽ അടച്ചു.

IGL  (+1.4%),MGl (+2%) എന്നിവ നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

ഇന്ന് വെറും ലാഭമെടുപ്പ് മാത്രമാണ് വിപണിയിൽ ഉണ്ടായത്. ഇതിനെ ഒരു പതനമായി കണക്കാക്കാൻ സാധിക്കില്ല.

ഇത് തുടർന്നാൽ നിഫ്റ്റി 18050 വരെ എത്തി ഗ്യാപ്പ് ഫിൽ ചെയ്തേക്കാം. ബാങ്ക് നിഫ്റ്റിയിൽ ആയാൽ 41500-600 വരെ എത്തിയേക്കാം.

ബാങ്ക് നിഫ്റ്റി തുടർച്ചയായി ഏഴാമത്തെ ആഴ്ചയിലും നേട്ടത്തിൽ അടച്ചു. മൂന്ന് വർഷത്തിന് ശേഷമുള്ള തുടർച്ചയായ മുന്നേറ്റമാണിത്.

ഐസിഐസി ബാങ്കിൽ ഒരു ബ്രേക്ക് ഔട്ടിനുള്ള സാധ്യത നേരത്തെ തന്നെ ഞാൻ സൂചിപ്പിച്ചിരുന്നു. ഓഹരി അടുത്ത ആഴ്ചത്തേക്ക് ബ്രേക്ക് ഔട്ടിന് ഒരുങ്ങി നിൽക്കുകയാണെന്ന് തോന്നുന്നു.

യൂറോ മേഖലയിലെ പണപ്പെരുപ്പം വളരെ ഉയർന്നതാണെന്നും നിരക്കുകൾ ഇനിയും ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഇസിബിയുടെ ലഗാർഡ് പറഞ്ഞു.

സ്റ്റോക്ക് മാർക്കറ്റിൽ വിജയിക്കാനായി എന്താണ് വേണ്ടതെന്നാണ് നിങ്ങൾ കരുതുന്നത്? കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023