LIC IPO; അറിയേണ്ടതെല്ലാം
ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രാരംഭ ഓഹരി വിൽപ്പനയ്ക്കാണ് എൽഐസി ഇന്ന് തുടക്കം കുറിച്ചിരിക്കുന്നത്. കമ്പനിയുടെ 3.5 ശതമാനം ഓഹരികൾ വിറ്റുകൊണ്ട് 21000 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. എൽഐസിയുടെ ഈ വിശ്വവിഖ്യാത ഐപിഒയെ പറ്റിയാണ് മാർക്കറ്റഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.
Life Insurance Corporation of India Ltd
1956ൽ 245ഓളം ഇൻഷുറൻസ് സ്ഥാപനങ്ങൾ ചേർന്നാണ് എൽഐസി രൂപീകൃതമാകുന്നത്. യൂണിറ്റ്-ലിങ്ക്ഡ് ഇൻഷുറൻസ്, സേവിംഗ് ഇൻഷുറൻസ്, ടേം ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ്, ആന്വിറ്റി & പെൻഷൻ എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നു. നിലവിൽ ഇന്ത്യൻ ഇൻഷുറൻസ് മേഖലയിലെ ഏറ്റവും വലിയ കമ്പനിയാണ് എൽ.ഐസി. 61.6 ശതമാനത്തിന്റെ വിപണി വിഹിതവും കമ്പനിക്കുണ്ട്.
ന്യൂ ബിസിനസ് പ്രീമിയത്തിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ കമ്പനിക്ക് 61.4 ശതമാനത്തിന്റെ വിപണി വിഹിതമാണുള്ളത്. വ്യക്തിഗത പോളിസികളുടെ അടിസ്ഥാനത്തിൽ നോക്കിയാൽ 71.8 ശതമാനത്തിന്റെ വിപണി വിഹിതവും കമ്പനിക്കുണ്ട്. ഓരോ വർഷവും പുതിയ പോളിസിക്കായി ശേഖരിക്കുന്ന പ്രീമിയത്തേയാണ് ന്യു ബിസിനസ് പ്രീമിയം എന്ന് പറയുക. ഗ്രോസ് റീട്ടേൺ പ്രീമിയത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ ഇൻഷുറൻസ് സ്ഥാപനമാണ് എൽ.ഐ.സി.
എൽഐസി എന്നത് രാജ്യത്തെ ജനങ്ങൾ ഏറെയും വിശ്വാസം അർപ്പിച്ചിട്ടുള്ള ഒരു ബ്രാൻഡഡ് സ്ഥാപനമാണ്. കമ്പനി ഇന്ത്യൻ ജനതയ്ക്ക് സാമ്പത്തികമായി സുരക്ഷാ കവചം ഒരുക്കിയിരിക്കുന്നു. വർഷങ്ങളായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.
ചില വസ്തുതകൾ:
ഡിസംബർ 31 വരെയുള്ള കണക്കുകൾ പ്രകാരം 40.1 ലക്ഷം കോടി രൂപയാണ് കമ്പനി ഇത് വരെ കൈകാര്യം ചെയ്തു വരുന്നത്. ഇന്ത്യയിലെ മൊത്തം സ്വകാര്യ ഇൻഷുറൻസ് സ്ഥാപനങ്ങളുടെയും മൊത്തം എഎംയുവിനേക്കാൾ 3.2 തവണ അധികമാണ് എൽ.ഐ.സിയുടെ എഎംയു എന്നത്. ഇന്ത്യൻ മ്യൂച്ചൽ ഫണ്ട് വ്യവസായം കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തിയുടെ 1.1 ഇരട്ടി കൂടുതലാണിത്.
0.13 കോടിയിലധികം ഏജന്റുമാരും 2,128 മൈക്രോ ഇൻഷുറൻസ് ഏജന്റുമാരും 215 ഇതര ചാനലുകളും അടങ്ങുന്ന ശക്തമായ വിതരണ ശൃംഖലയാണ് കമ്പനിക്കുള്ളത്. 2,048 ശാഖകളുടെയും 1,559 സാറ്റലൈറ്റ് ഓഫീസുകളുടെയും വിപുലമായ ശൃംഖലയിലൂടെയാണ് എൽഐസി പ്രവർത്തിക്കുന്നത്. യുഎഇ, സിംഗപ്പൂർ, ഫിജി, മൗറീഷ്യസ്, ഖത്തർ, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളിലും കമ്പനി പ്രവർത്തിച്ചു വരുന്നു.
22 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ എൽഐസിയുടെ ഇവി എന്നത് 5.4 ലക്ഷം കോടി രൂപയായിരുന്നു. ഒരു ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ ഇവി എന്നത് ക്രമീകരിച്ച നെറ്റ് അസറ്റ് മൂല്യത്തിന്റെയും ഭാവി ലാഭത്തിന്റെ ഇപ്പോഴത്തെ മൂല്യത്തിന്റെയും ആകെത്തുകയാണ്. ഒരു ഇൻഷുറൻസ് കമ്പനിയെ മൂല്യനിർണ്ണയം ചെയ്യുന്നതിനുള്ള വ്യവസായ മാനദണ്ഡമാണിത്. റിപ്പോർട്ടുകൾ പ്രകാരം, എൽഐസിയുടെ വിപണി മൂല്യം ഇവിയുടെ 3-4 ഇരട്ടിയായിരിക്കാം. ഇന്ത്യൻ ഇക്യുറ്റി മാർക്കറ്റിലെ ഏറ്റവും വലിയ പ്ലെയർ കൂടിയാണ് എൽഐസി. 2021 ഡിസംബറിലെ കണക്കുപ്രകാരം എൻഎസ്ഇയുടെ മൊത്തം മാർക്കറ്റ് ക്യാപ്പിറ്റലൈസേഷന്റെ 4 ശതമാനം വരും എൽഐസിയുടെ ലിസ്റ്റഡ് കമ്പനികളിലെ നിക്ഷേപം.
ഐപിഒ എങ്ങനെ?
മെയ് 4ന് ആരംഭിക്കുന്ന ഐപിഒ മെയ് 9ന് അവസാനിക്കും. ഓഹരി ഒന്നിന് 902-949 രൂപ നിരക്കിലാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്.
പ്രെമോട്ടറായ കേന്ദ്ര സർക്കാരിൽ നിന്നും 21008.48 കോടി രൂപ വിലമതിക്കുന്ന 22.13 കോടി ഇക്യുറ്റി ഓഹരികൾ ഓഫർ ഫോർ സെയിൽ വഴി വിതരണം ചെയ്യും. ഒരു റീട്ടെയിൽ നിക്ഷേപകന് അപേക്ഷിക്കാവുന്ന ഏറ്റവും കുറഞ്ഞ ഓഹരികളുടെ എണ്ണം 15 ഇക്യൂറ്റി ഓഹരികൾ അഥവ ഒരു ലോട്ട് മാത്രമാണ്. ഇതിനായി നിങ്ങൾക്ക് കുറഞ്ഞത് 14,235 രൂപ ആവശ്യമായി വരും. അപേക്ഷിക്കാവുന്ന ഏറ്റവും കൂടിയ എണ്ണം 210 ഓഹരികൾ അഥവ 14 ലോട്ടുകളാണ്.
പോളിസി ഹോൾഡേഴ്സിന് 60 രൂപ കിഴിവും ജീവനക്കാർക്ക് 45 രൂപ കിഴിവും സർക്കാർ പ്രഖ്യാപിച്ചു.
നിങ്ങൾ ഒരു പോളിസി ഹോൾഡളും ഐപിഒയ്ക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ആളുമാണേൽ:
- നിങ്ങളുടെ പാൻ കാർഡ് എൽഐസി റെക്കോർഡിൽ അപ്പ്ഡേറ്റ് ചെയ്തിരിക്കണം.
- ഇതേ പാൻകാർഡ് തന്നെ ആയിരിക്കണം നിങ്ങൾ നിങ്ങളുടെ ബ്രോക്കർ അകൌണ്ടിൽ ഉപയോഗിച്ചിട്ടുള്ളതും.
പ്രൊമോട്ടർമാർക്ക് ഉള്ള ഒരു എക്സിറ്റ് സ്ട്രാറ്റർജി എന്ന നിലയിലാണ് ഐപിഒ അവതിരിപ്പിക്കുന്നത്. എൻ.എസ്.ഇ, ബിഎസ്ഇ എന്നിവയിൽ ലിസ്റ്റ് ചെയ്ത് കൊണ്ട് നേട്ടങ്ങൾ സ്വന്തമാക്കാൻ കമ്പനി ഉദ്ദേശിക്കുന്നു. ഐപിഒയ്ക്ക് ശേഷം കമ്പനിയുടെ മൊത്തം പ്രൊമോട്ടർ ഹോൾഡിംഗ് എന്നത് 100 ശതമാനത്തിൽ നിന്നും 96.5 ശതമാനമായി കുറയും.
സാമ്പത്തികം
2019-2021 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനത്തിൽ ഗണ്യമായ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 2021 സാമ്പത്തിക വർഷം കമ്പനിയുടെ മൊത്തം പ്രതിവർഷ വരുമാനം 9 ശതമാനം വർദ്ധിച്ച് 703732.43 കോടി രൂപയായി. ഉയർന്ന പ്രീമിയം, ഇൻവസ്റ്റ്മെന്റ് വരുമാനം എന്നിവയെ തുടർന്നായിരുന്നു ഇത്. അതേസമയം അറ്റാദായം 9.73 ശതമാനം വർദ്ധിച്ച് 2974.14 കോടി രൂപയായി.
കമ്പനിയുടെ ഗ്രോസ് പ്രീമിയം റിട്ടേൺ 9.21 ശതമാനത്തിന്റെ സിഎജിആർ വളർച്ചയാണ് കാഴ്ചവച്ചത്. കൂടാതെ, എൽഐസിയുടെ 13 മാസത്തെ സ്ഥിരത അനുപാതം 2019 സാമ്പത്തിക വർഷം 66 ശതമാനത്തിൽ നിന്ന് 2021 സാമ്പത്തിക വർഷത്തിൽ 67 ശതമാനമായി ഉയർന്നു. പോളിസിഹോൾഡർമ്മാരുടെ വർദ്ധനവാണ് ഇത് സൂചിപ്പിക്കുന്നത്.
അപകട സാധ്യതകൾ
- നിലവിലെ കൊവിഡ് സാഹചര്യം ഉൽപ്പന്നങ്ങൾ വിൽക്കാനുള്ള ഏജന്റുമാരുടെ കഴിവുകൾ, മരണനിരക്കിലും നിക്ഷേപ പോർട്ട്‌ഫോളിയോയിലെയും മാറ്റങ്ങൾ എന്നിവ കാരണം വർദ്ധിച്ചുവരുന്ന ചെലവുകൾ തുടങ്ങിയവ എൽഐസിയുടെ ബിസിനസ്സിനെ പ്രതികൂലമായി ബാധിച്ചേക്കാം.
- ഇൻഷുറൻസ് മേഖല ശക്തമായ മത്സരത്തിന് വിധേയമാണ്. വിപണിയിൽ ലിസ്റ്റ് ചെയ്തു കഴിഞ്ഞാൽ SBI Life, HDFC Life, ICICI Prudential എന്നീ കമ്പനികളുമായി എൽഐസി നേരിട്ട് മത്സരിക്കും.
- മൂലധന വിപണിയിലെ ചാഞ്ചാട്ടം, ഇൻഷുറൻസ് വ്യവസായത്തിലുള്ള ആത്മവിശ്വാസം ഉപഭോക്തക്കൾക്ക് നഷ്ടപ്പെടുക, ഉപഭോക്താക്കളുടെ സാമ്പത്തിക നിലയിലെ ഇടിവ് എന്നിവ എൽഐസിയുടെ മൊത്തത്തിലുള്ള പ്രകടനത്തെ സാരമായി ബാധിച്ചേക്കാം.
- ഏത് പ്രതികൂലമായ പ്രചാരണവും എൽഐസിയുടെ ബ്രാൻഡ് നാമത്തിനും പ്രശസ്തിക്കും ദോഷം ചെയ്തേക്കും.
ഐപിഒ വിവരങ്ങൾ ചുരുക്കത്തിൽ
IPO Date | May 4, 2022 – May 9, 2022 |
Issue Type | Book Built Issue IPO |
Face Value | Rs 10 per equity share |
IPO Price | Rs 902 to Rs 949 per equity share |
Lot Size | 15 shares (1 lot) |
Issue Size | Aggregating up to Rs 21,008.48 crore |
Offer for Sale (goes to promoters) | Aggregating up to Rs 21,008.48 crore |
Listing At | NSE, BSE |
ആക്സിസ് ക്യാപിറ്റൽ, കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ, ബോഫാ സെക്യൂരിറ്റീസ്, ഗോൾഡ്മാൻ സാച്ച്സ് (ഇന്ത്യ), ജെ.പി.മോർഗൻ എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ. ഏപ്രിൽ 26നാണ് കമ്പനി ഐപിഒ നടത്തുന്നതിനായി സെബിക്ക് അപേക്ഷ സമർപ്പിച്ചിരുന്നത്. ഇത് വായിക്കുവാനായി ലിങ്ക് സന്ദർശിക്കുക.
മൊത്തം ഓഫറിന്റെ 50 ശതമാനം ക്യുഐബിസിനും 15 ശതമാനം നോൺ ഇസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കും 35 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കുമായാണ് മാറ്റിവച്ചിരിക്കുന്നത്. ഐപിഒക്ക് മുമ്പായി 123 ആങ്കർ നിക്ഷേപകരിൽ നിന്നായി 5627 കോടി രൂപ കമ്പനി സമാഹരിച്ചിരുന്നു.
നിഗമനം
ഇൻഷുറൻസ് ഇന്ത്യയിൽ അത്ര ജനപ്രിയമല്ല, പ്രത്യേകിച്ചും ലൈഫ് ഇൻഷുറൻസ് എന്നത്. രാജ്യത്തെ വളരെ ഒരു ചെറിയ ഭാഗം ആളുകൾ മാത്രമേ ലൈഫ് ഇൻഷുറൻസ് സേവനം ഉപയോഗിക്കുന്നുള്ളു. 2019ലെ മൊത്തം ഇൻഷുറൻസ് കവറേജ് എന്നത് 37.6 ശതമാനം ആയിരുന്നു. ഈ മേഖലയിൽ വൻതോതിലുള്ള വികസനം സാധ്യമാണ്. കൊവിഡ് പകർച്ചവ്യാധികൾക്കിടയിൽ ഇൻഷുറൻസ് പോളിസികൾ സുരക്ഷിതമാക്കുന്നതിനുള്ള അവബോധം വർദ്ധിച്ചതായി കാണാം. ആരോഗ്യ ഇൻഷുറൻസായാലും ലൈഫ് ഇൻഷുറൻസായാലും, കൂടുതൽ ആളുകൾ തങ്ങളുടെ ഭാവി സംരക്ഷിക്കാൻ കഴിയുന്ന മികച്ച ഉൽപ്പന്നങ്ങൾക്കായി സജീവമായി തിരഞ്ഞിരുന്നു. ഇന്ത്യൻ ലൈഫ് ഇൻഷുറൻസ് മേഖലയിലെ ഉയർന്ന വളർച്ചാ അവസരങ്ങൾ മുതലാക്കാൻ എൽഐസിക്ക് കഴിയും.
എൽഐസിയുടെ കന്നി ഓഫർ 2022 സാമ്പത്തിക വർഷത്തിൽ 78,000 കോടി രൂപയുടെ ഓഹരി വിറ്റഴിക്കൽ ലക്ഷ്യം കൈവരിക്കാൻ കേന്ദ്ര സർക്കാരിനെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 63 രൂപ പ്രീമിയത്തിലാണ് ഗ്രേ മാർക്കറ്റിൽ എൽ.ഐ.സിയുടെ ഓഹരികൾ വ്യാപാരം നടത്തുന്നത്. ഐപിഒയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പായി തന്നെ നിക്ഷേപ സ്ഥാപനങ്ങളുടെ ഭാഗം ഓവർസബ്സ്ക്രൈബ് ആയിട്ടുണ്ടോ എന്ന് നോക്കുക. കമ്പനിയുമായി ബന്ധപ്പെട്ട അപകട സാധ്യതകൾ മനസിലാക്കി സ്വയം നിഗമനത്തിൽ എത്തിച്ചേരുക.
എൽഐസി ഐപിഒയെ പറ്റിയുള്ള നിങ്ങളുടെ കാഴ്ചപ്പാട് എന്താണ്? കമന്റ് ചെയ്ത് അറിയിക്കുക.
Post your comment
No comments to display