തകർന്ന് അടിഞ്ഞ് വിക്സ്, ഓപ്ഷൻ പ്രീമിയം കുത്തനെ കുറഞ്ഞു - പ്രീമാർക്കറ്റ് റിപ്പോർട്ട്
പ്രധാനതലക്കെട്ടുകൾ
Rail Vikas Nigam Ltd: വന്ദേ ഭാരത് ട്രെയിൻ സെറ്റുകളുടെ നിർമ്മാണത്തിനും പരിപാലനത്തിനുമുള്ള ഏറ്റവും കുറഞ്ഞ ലേലക്കാരനായി കമ്പനി തിരഞ്ഞെടുക്കപ്പെട്ടു.
Hindustan Aeronautics: രണ്ടാം ഘട്ട ഇടക്കാല ലാഭവിഹിതം പ്രഖ്യാപിക്കുന്നതിനായി മാർച്ച് 10ന് കമ്പനി യോഗ്യം വിളിച്ച് ചേർത്തിട്ടുണ്ട്.
Bajaj Finserv: മ്യൂച്ചൽ ഫണ്ട് ബിസിനസ് നടത്തുന്നതിനായി സെബയിൽ നിന്നും കമ്പനിക്ക് ലൈസൻസ് ലഭിച്ചു.
Delhivery: ജാപ്പനീസ് ബഹുരാഷ്ട്ര കൂട്ടായ്മയായ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് കമ്പനിയുടെ 3.8 ശതമാനം ഓഹരികൾ ബൾക്ക് ഡീലിലൂടെ 954 കോടി രൂപക്ക് വിറ്റഴിച്ചു.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് അപ്പിൽ 17361 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറാൻ ശ്രമം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 147 പോയിന്റുകൾക്ക് മുകളിലായി 17451 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
40482 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറി. എന്നിരുന്നാലും സൂചികയിൽ വിൽപ്പന സമ്മർദ്ദം അരങ്ങേറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 429 പോയിന്റുകൾക്ക് മുകളിലായി 40698 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി 1.46 ശതമാനം നേട്ടത്തിൽ അടച്ചു.
യുഎസ് വിപണി ഫ്ലാറ്റായി നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണി കയറിയിറങ്ങി വ്യാപാരം അവസാനിപ്പിച്ചു.
ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ് കാണപ്പെടുന്നത്.
യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ നഷ്ടത്തിൽ കാണപ്പെടുന്നു.
SGX NIFTY 17475-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
17,430, 17,405, 17,300, 17,260, 17,185 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,465, 17,580, 17,620, 17,745 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 40,565, 40,350, 40,080 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 40,750, 40,875, 41,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ഫിൻ നിഫ്റ്റിയിൽ 17,905, 17,860, 17,760 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉണ്ട്. 18,040, 18,205, 18,300 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 17500ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 17400ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 41000ൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 40500ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 400 രൂപയുടെ നെറ്റ് ഓഹരികൾ വിറ്റപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1500 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.
ഇന്ത്യ വിക്സ് 13 ആയി കാണപ്പെടുന്നു.
ഇന്നലെ നിക്ഷേപ സ്ഥാപനങ്ങൾ വലിയ രീതിയിൽ ഇടപാടുകൾ നടത്തിയതായി കാണാം.
തുടർച്ചയായ 9 ദിവസങ്ങളിൽ നഷ്ടം രേഖപ്പെടുത്തിയതിന് പിന്നാലെ ഇന്നലെ നിഫ്റ്റി ലാഭത്തിൽ അടച്ചു. എന്നിരുന്നാലും ട്രെൻഡ് മാറ്റുന്നതിന് ബുള്ളുകൾ ഏറെ കഷ്ടപ്പെടേണ്ടി വരും.
ഇന്ത്യയുടെ നിർമാണ പിഎംഐ 55.3 ആയി രേഖപ്പെടുത്തി, ഇത് നാല് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്. ജിഎസ്ടി വരുമാനം 1.5 ലക്ഷം കോടി രൂപയായി രേഖപ്പെടുത്തി.
ജർമനിയുടെ നിർമാണ പിഎംഐ 46.3 ആയി രേഖപ്പെടുത്തി. ഇത് പ്രതീക്ഷിച്ചതിലും കുറച്ച് താഴെയാണ്.
കഴിഞ്ഞ ആഴ്ച ഫിൻ നിഫ്റ്റിയിൽ 400 പോയിന്റ് അകലെയുള്ള അയൺ കോൺഡോർ ചെയ്തിരുന്നെങ്കിൽ 1.1 ശതമാനം റിട്ടേൺ ലഭിക്കുമായിരുന്നു. എന്നാൽ നിഫ്റ്റിയിൽ ഇപ്പോൾ 17250- 17650 ഐസി ചെയ്താൽ 0.5 ശതമാനം മാത്രമെ കിട്ടുകയുള്ളു. ഇതിൽ നിന്നും വിക്സ് എത്ര കുറഞ്ഞുവെന്ന് മനസിലാക്കാൻ സാധിക്കും.
ഡബ്ല്യുടിഐ ക്രൂഡ് ഓയിൽ, നാച്ചുറൽ ഗ്യാസ് ഫ്യൂച്ചറുകൾ ആരംഭിക്കാൻ എൻഎസ്ഇക്ക് സെബിയുടെ അനുമതി ലഭിച്ചു.
മേഘാലയ, നാഗാലാൻഡ്, ത്രിപുര എന്നീ മൂന്ന് സംസ്ഥാനങ്ങളുടെ
ഫലങ്ങൾ ഇന്ന് പുറത്തുവരും. ഇത് വിപണിയുടെ നീക്കത്തെ സ്വാധീനിക്കുമോ എന്ന് നോക്കുക.
നിഫ്റ്റിയിൽ മുകളിലേക്ക് 17465 താഴേക്ക് 17345 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Post your comment
No comments to display