ഐടി ഓഹരികൾ തുടർച്ചയായി താഴേക്ക് വീഴുന്നത് എന്ത് കൊണ്ട് ? നിക്ഷേപകർ അറിയേണ്ടതെല്ലാം
കഴിഞ്ഞ ഒരു മാസത്തിലേറെയായി ഓഹരി വിപണി നിക്ഷേപകർക്ക് അനുയോജ്യമായ നീക്കമാല്ല കാഴ്ചവക്കുന്നത്. ഏകദേശം ഒന്നര ലക്ഷം കോടി രൂപയ്ക്ക് മുകളിൽ വരുന്ന വിൽപ്പനയാണ് വർഷത്തിന്റെ തുടക്കം മുതൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ ഇക്വുറ്റി വിപണിയിൽ നടത്തിവരുന്നത്. പ്രധാനമായും ഐടി ഓഹരികളാണ് വിൽപ്പന സമ്മർദ്ദത്തെ തുടർന്ന് താഴേക്ക് കൂപ്പുകുത്തിയത്. ഏപ്രിലിന്റെ തുടക്കത്തിന് ശേഷം നിഫ്റ്റി ഐടി സൂചിക 24 ശതമാനത്തിന്റെ പതനമാണ് രേഖപ്പെടുത്തിയത്. ഇതേകാലയളവിൽ നിഫ്റ്റി 9 ശതമാനത്തിന്റെ പതനമാണ് കാഴ്ചവച്ചത്. TCS, Infosys, HCL Tech എന്നീ ഓഹരികൾ 10 ശതമാനത്തോളം വീണു. Wipro 17 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി.
എന്ത് കൊണ്ടാണ് ഐടി ഓഹരികൾ തകർന്നടിഞ്ഞതെന്നാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചെയുന്നത്.
ഐടി ഓഹരികൾ കൂപ്പുകുത്താനുള്ള കാരണം
ഉയരുന്ന പണപ്പെരുപ്പം:
ആഗോള തലത്തിൽ തന്നെ പണപ്പെരുപ്പം അതിന്റെ ഉയരങ്ങളിലാണുള്ളത്. ചരക്കുകളും സേവനങ്ങളും ചെലവേറിയതായിരിക്കുന്നു. ആർബിഐ കണക്കുകൂട്ടിയതിനേക്കാൾ വളരെ മുകളിലാണ് പണപ്പെരുപ്പം ഇപ്പോൾ നിലകൊള്ളുന്നത്. റഷ്യ- ഉക്രൈൻ യുദ്ധം സംഭവിക്കുകയും ക്രൂഡ് ഓയിൽ വില കുതിച്ച് ഉയർന്നതും ഇതിന് കാരണമായി. അത് കൊണ്ട് പലിശ നിരക്ക് ഉയർത്തി കൊണ്ട് വിപണിയിൽ നിന്നും പണംപിൻവലിക്കേണ്ടത് ആവശ്യമായിരിക്കുന്നു.
യുഎസ് ഫെഡ്, ആർബിഐ തുടങ്ങിയ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ എല്ലാം തന്നെ പലിശ നിരക്ക് ഉയർത്തി കൊണ്ട് പണപ്പെരുപ്പം തടയാൻ ശ്രമിക്കുകയാണ്. ഇത് ആഗോള സാമ്പദ് വ്യവസ്ഥയെ മന്ദഗതിയിലാക്കി. പല നിക്ഷേപകരും പലിശനിരക്കിൽ വർദ്ധനവ് പ്രതീക്ഷിച്ച് ഉയർന്ന മൂല്യനിർണ്ണയത്തോടെ ഐടി ഓഹരികൾ വിറ്റഴിക്കാൻ തീരുമാനിച്ചു.
നാലാം പാദത്തിലെ മോശം ഫലങ്ങൾ:
മാർച്ച് പാദത്തിൽ Tata Consultancy Services, Infosys എന്നീ കമ്പനികൾ മികച്ച വരുമാനം രേഖപ്പെടുത്തിയെങ്കിലും ഇത് വരുമാനത്തിലേക്ക് എത്തിക്കാൻ ഇവർക്ക് സാധിച്ചിരുന്നില്ല. മിക്ക ഐടി സ്ഥാപനങ്ങളും ദുർബലമായ പ്രവർത്തന മാർജിനുകളോടെ പ്രതീക്ഷിച്ചതിലും കുറഞ്ഞ വരുമാനം റിപ്പോർട്ട് ചെയ്തു. ഇതോടെ നിക്ഷേപകർക്ക് ഐടി മേഖലയിൽ ഉണ്ടായിരുന്ന പ്രതീക്ഷ ഇല്ലാതെയായി.
മാർജിനിലെ ഇടിവ്:
ഐടി മേഖലയിലെ അറ്റ്റിഷൻ നിരക്ക് എക്കാലത്തെയും ഉയർന്ന നിലയിലാണുള്ളത്. (അറ്റ്റിഷനെ പറ്റി കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക.) കമ്പനിയിൽ നിന്നും വിരമിക്കുകയോ പിരിഞ്ഞ് പോവുകയോ ചെയ്ത ജീവനക്കാരുടെ എണ്ണത്തെ സൂചിപ്പിക്കുന്നതാണ് അറ്റ്റിഷൻ റേറ്റ്. ഉയർന്ന അറ്റ്റിഷൻ റേറ്റ് സൂചിപ്പിക്കുന്നത് എന്തെന്നാൽ ജീവനക്കാർ ഒന്നും തന്നെ അവരുടെ ജോലിയിൽ സംതൃപ്തരല്ലെന്നതാണ്. കൊവിഡ് നിയന്ത്രണങ്ങൾ മാറിയതിന് ശേഷം യാത്ര ചെലവ് ഉയർന്നു എന്നതും ശ്രദ്ധേയമാണ്.
ഇതേതുടർന്ന് മേഖലയിൽ ശക്തമായ മത്സരം ഉണ്ടാവുകയും ആവശ്യത്തിന് സപ്ലെ ഉണ്ടാകതെ വരികയും ചെയ്തു. മിക്ക പ്രമുഖ ഐടി സ്ഥാപനങ്ങളും ജീവനക്കാരെ നിലനിർത്തുന്നതിനായി ശമ്പളം കൂട്ടി നൽകി. പുതുതായി അനേകം പേരെ ജോലിക്ക് എടുക്കുകയും ആളുകളുടെ ജോലി സമയം കുറയ്ക്കുകയും ചെയ്തു. ഇത് കമ്പനികളുടെ ചെലവ് ഉയർത്തുകയും മാർജിനെ ബാധിക്കാനും കാരണമായി.
മുന്നിലേക്ക് എങ്ങനെ
ഐടി ഓഹരികൾ ഇനിയും വിപണിയെ താഴേക്ക് വലിക്കുമെന്നാണ് അനലിസ്റ്റുകൾ ഏറെയും അഭിപ്രായപ്പെടുന്നത്. മാർജിൻ സമ്മർദ്ദവും വരുമാനം കുറയുന്നതും മൂലം സാമ്പത്തിക വളർച്ചയിലെ മാന്ദ്യം തുടർന്നേക്കാം. ഇത് ഇന്ത്യയിൽ മാത്രമല്ല, ആഗോള വിപണികളിലെ ഐടി ഓഹരികളും ഗ്രോത്ത് ഓഹരികളും പലിശ ഉയർത്തുന്നതിലെ ഈ പ്രതിസന്ധി നേരിടുന്നുണ്ട്.
മറ്റൊരു വശത്ത് നിക്ഷേപകർക്ക് കുറഞ്ഞ വിലയ്ക്ക് കൂടുതൽ ഓഹരികൾ വാങ്ങികൂട്ടാനുള്ള ഒരു അവസരം കൂടിയാണിത്. ഫണ്ടമെന്റലി ശക്തമായ ഐടി കമ്പനികളിൽ കുറച്ച് കുറച്ചായി നിക്ഷേപം നടത്താവുന്നതാണ്.
നിങ്ങൾ ഐടി ഓഹരികളിൽ നിക്ഷേപം നടത്താൻ പദ്ധിതിയിടുന്നുണ്ടോ? കമന്റ് ചെയ്ത് അറിയിക്കുക.
Post your comment
No comments to display