പ്രധാന സപ്പോർട്ടുകൾ നഷ്ടമായി, വിപണി നിലയില്ല കയത്തിലേക്കൊ?- പ്രീമാർക്കറ്റ് റിപ്പോർട്ട്
പ്രധാനതലക്കെട്ടുകൾ
Gujarat Gas: ഫെബ്രുവരി 21 മുതൽ കമ്പനിയുടെ ചെയർമാനായി രാജ് കുമാറിനെ നിയമിക്കുന്നതിന് ബോർഡ് അംഗീകാരം നൽകിയതായി കമ്പനി പറഞ്ഞു.
Greaves Cotton: റീട്ടെയിൽ, ഫിനാൻസ്, ഇ-മൊബിലിറ്റി ബിസിനസ്സുകളിലുടനീളം നേതൃത്വ മാറ്റത്തിന് ഒരുങ്ങി കമ്പനി. ഇതിന്റെ ഭാഗമായി നരസിംഹ ജയകുമാറിനെ റീട്ടെയിൽ ബിസിനസ് സിഇഒ ആയും സന്ദീപ് ദിവാകരനെ ഗ്രീവ്സ് ഫിനാൻസ് സിഇഒ ആയും ചന്ദ്രശേഖർ ത്യാഗരാജനെ ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റിയുടെ സിഎഫ്ഒ ആയും നിയമിക്കും.
Venus Remedies: ഉസ്ബെക്കിസ്ഥാനിൽ നിന്നും പലസ്തീനിൽ നിന്നും കമ്പനിയുടെ ജനറിക് ക്യാൻസർ മരുന്നുകൾക്ക് മാർക്കറ്റിംഗ് അംഗീകാരം ലഭിച്ചു.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ 17752 എന്ന നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായി താഴേക്ക് വീണു. 17530ൽ സപ്പോർട്ട് എടുത്ത സൂചിക പിന്നീട് നേരിയ തോതിൽ മുകളിലേക്ക് കയറി. തുടർന്ന് 272 പോയിന്റുകൾക്ക് താഴെയായി 17754 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
40485 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി കുത്തനെ താഴേക്ക് വീണു. 40000 എന്ന സപ്പോർട്ട് പോലും സൂചിക നഷ്ടപ്പെടുത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 678 പോയിന്റുകൾക്ക് താഴെയായി 39996 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി 1.1 ശതമാനം നഷ്ടത്തിൽ അടച്ചു.
യുഎസ് വിപണി ഇന്നലെ നഷ്ടത്തിൽ അടച്ചു.. യൂറോപ്യൻ വിപണി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
ഏഷ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് കാണപ്പെടുന്നത്.
യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ ലാഭത്തിൽ കാണപ്പെടുന്നു.
SGX NIFTY 17680-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
17,530, 17,420, 17,310 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,600, 17,650, 17,700, 17,770 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 39,900, 39,750, 39,415 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 40,140, 40,500, 40,665 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റിയിൽ 18000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 17500ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 41500ൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 40000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.
ഫിൻ നിഫ്റ്റിയിൽ 18500ൽ ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 18250ൽ ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 600 രൂപയുടെ നെറ്റ് ഓഹരികൾ വിറ്റപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 400 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.
ഇന്ത്യ വിക്സ് 15.6 ആയി കാണപ്പെടുന്നു.
യുഎസ് വിപണി ഇന്നലെ നഷ്ടത്തിൽ അടച്ചിരുന്നു. എന്നാൽ ഐടി ഓഹരികൾ നേരിയ തോതിൽ ശക്തി കൈവരിച്ചതിനാൽ തന്നെ സൂചിക ഒരുപാട് ഇടിഞ്ഞില്ല. നിഫ്റ്റി ഐടിക്ക് ഇന്ന് വിപണിയെ കൈപിടിച്ച് ഉയർത്താൻ സാധിക്കുമോ എന്ന് നോക്കാം.
17600 എന്നത് ശ്രദ്ധിക്കേണ്ട ഒരു സ്വിംഗ് പോയിന്റാണ്. ഇന്നലത്തെ ഡൌൺ മൂവിന് ശേഷം വിപണിയെ വീണ്ടും താഴേക്ക് കൊണ്ട് വരേണ്ടത് കരടികളുടെ ആവശ്യമാണ്. എന്നാൽ പെട്ടെന്ന് ഒരു മുന്നേറ്റത്തിനുള്ള സാധ്യത കാണാവുന്നതാണ്.
ഫെഡ് മിനുറ്റ്സ് വിപണിക്ക് ആശ്ചര്യം നൽകുന്നത് ആയിരുന്നില്ല, പണപ്പെരുപ്പത്തെ പലിശ നിരക്ക് വർദ്ധിപ്പിച്ച് കൊണ്ട് മറികടക്കുമെന്ന്
അധികൃതർ പറഞ്ഞു.
ആർബിഐ മിനുറ്റ്സും വിപണിയിൽ ആക്കം ഉണ്ടാക്കിയേക്കില്ല. ഡിസംബറിലെ എംപിസി യോഗത്തിന് ശേഷം ആഗോള സാമ്പത്തിക കാഴ്ചപ്പാട് മെച്ചപ്പെട്ടതായി ഗവർണർ പറഞ്ഞു.
യുഎസിലെ ജിഡിപി കണക്കുകൾ ഇന്ന് പുറത്തുവരും.
നിങ്ങൾ നിഫ്റ്റിയുടെ ദിവസത്തെ ചാർട്ടിലേക്ക് നോക്കിയാൽ അത് ബെയറിഷാണെന്ന് കാണാം. പ്രധാനപ്പെട്ട എല്ലാ നിലകളും സൂചിക നഷ്ടപ്പെടുത്തി കഴിഞ്ഞു. ആഴ്ചയിലെ ചാർട്ടും അത് തന്നെയാണ് സൂചിപ്പിക്കുന്നത്. ബുള്ളുകൾക്ക് ഇന്നത്തെ എക്സ്പെയറി വളരെ പ്രധാനപ്പെട്ടതാണ്.
ഇന്ന് 17,650 എന്ന നില ശ്രദ്ധിക്കുക. 5 മിനിറ്റ് കാൻഡിൽ നിങ്ങൾക്ക് നല്ല
വ്യക്തത നൽകും. ഗ്യാപ്പ് അപ്പിൽ വിൽപ്പന നടന്നാൽ 17,500, 17,420 എന്നിവ ശ്രദ്ധിക്കാവുന്നതാണ്.
17500ൽ ശക്തമായ പുട്ട് ഒഐ ബിൾഡ് അപ്പ് ഉള്ളതായി കാണാം. എന്നാൽ കോൾ ഒഐ 18000ലാണുള്ളത്. ഇത് ഫെഡ് മിനുറ്റ്സിന്റെ അനിശ്ചിതത്വം നിലനിന്നത് കൊണ്ടാകാം. മാർക്കറ്റ് തുറന്നാൽ ഇത് മാറിയേക്കാം.
നിഫ്റ്റിയിൽ മുകളിലേക്ക് 17700 താഴേക്ക് 17530 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Post your comment
No comments to display