ഫെഡ് യോഗത്തിന് മുമ്പായി താഴ്ന്ന നിലയിൽ അടച്ച് വിപണി; റിലയൻസ്, HDFC Bank എന്നിവ ശ്രദ്ധിക്കുക  - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
market closes lower ahead of fed meeting reliance and hdfc bank on the watchlist post market analysis
undefined

ഇന്നത്തെ വിപണി വിശകലനം 

ഇന്ന് ഗ്യാപ്പ്  ഗ്യാപ്പ് അപ്പിൽ 18177 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കുത്തനെ താഴേക്ക് നീങ്ങി ദിവസത്തെ താഴ്ന്ന നിലയായ 18048 രേഖപ്പെടുത്തി. ശേഷം മുകളിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും 18100 മറികടക്കാൻ സൂചികയ്ക്ക് സാധിച്ചില്ല.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 62 പോയിന്റുകൾ/0.34 ശതമാനം താഴെയായി 18082 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

41472 നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും 41470 ശക്തമായ പ്രതിബന്ധമായി. അവിടെ നിന്നും 400ൽ ഏറെ പോയിന്റുകൾ സൂചിക താഴേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 142 പോയിന്റുകൾ/ 0.35 ശതമാനം താഴെയായി 41146 നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

ഗ്യാപ്പ് അപ്പിൽ 18670 പോയിന്റുകൾക്ക് മുകളിലായി വ്യാപാരം ആരംഭിച്ച ഫിൻ നിഫ്റ്റി ബാങ്ക് നിഫ്റ്റിക്ക് സമാനമായ നീക്കം കാഴ്ചവെച്ചു. പിന്നെ സൂചിക കുത്തനെ താഴേക്ക് വീണു. തിങ്കളാഴ്ചത്തെ ഉയർന്ന നില സപ്പോർട്ട് ആയി ലഭിച്ചു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 29 പോയിന്റുകൾ/ 0.16 ശതമാനം താഴെയായി 18577 എന്ന നിലയിൽ ഫിൻ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

എല്ലാ മേഖലാ സൂചികകളും ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്.  Nifty Auto (-0.74%), Nifty Media (+0.85%), Nifty PSU Bank (-0.80%), Nifty Realty (-0.80%) എന്നിവ നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്. 

നിർണായക നീക്കങ്ങൾ

മൂന്നാം ദിനവും Hindalco (+1.6%) ഓഹരി നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

Bharti Airtel (-3%) ഓഹരി ശക്തമായ ലാഭമെടുപ്പിന് വിധേയമായി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

ഇന്നലെ രണ്ടാം പാദഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ Sun Pharma (+1.4%), TechM (+1%) എന്നീ ഓഹരികൾ ഇന്ന് ലാഭത്തിൽ അടച്ചു.

Karnataka bank (+20%-UC), PNB (-2.1%), LIC Housing Fin (-8.4%), Chambal Fert (-5.5%) എന്നീ ഓഹരികളും ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ശ്രദ്ധേയമായ നീക്കം കാഴ്ചവെച്ചു.

Eicher Motors (-1.8%), Hero MotoCorp (-1%), Maruti (-2.3%), TVS Motors (-2%) തുടങ്ങിയ ഓട്ടോ ഓഹരികൾ നേരിയ തോതിൽ ദുർബലമായി കാണപ്പെട്ടു.

ITC (+1.4%)
ഓഹരി 52 ആഴ്ചയിലെ ഉയർന്ന നില രേഖപ്പെടുത്തി.

വിപണി മുന്നിലേക്ക് 

നിഫ്റ്റി അപ്പ് ട്രെൻഡ് ചാനലിൽ തന്നെയാണ് വ്യാപാരം തുടർന്നത്. 18000 സപ്പോർട്ടായി ശ്രദ്ധിക്കുക. ഇത് നഷ്ടമായാൽ 17800 ശക്തമായ സപ്പോർട്ടായി ശ്രദ്ധിക്കുക.

ബാങ്ക് നിഫ്റ്റി 41200 എന്ന സപ്പോർട്ട് നഷ്ടപ്പെടുത്തിയത് നേരിയ ആശങ്ക ഉയർത്തുന്നു. ഫിൻ നിഫ്റ്റി ഇപ്പോഴും സ്ഥിരത കൈവരിച്ച് നിൽക്കുന്നു.  18450 സൂചികയ്ക്ക് ശക്തമായ സപ്പോർട്ട് ആയേക്കും.

റിലയൻസ് പ്രതിബന്ധത്തിന് അടുത്തായി വീണ്ടും വ്യാപാരം അവസാനിപ്പിച്ചു. HDFC Bank ഫ്ലാഗ് പാറ്റേൺ രൂപപ്പെടുത്തിയതായി കാണാം. ഷോർട്ട് ടേമിൽ ഈ പാറ്റേൺ ഒരു നീക്കം ഉണ്ടാക്കിയേക്കാം. എന്നാൽ ദീർഘകാലയളവിൽ ഇത് മുന്നേറ്റം നൽകില്ല.,

യുഎസ് വിപണി ഫെഡ് യോഗത്തിനായി കാത്തിരിക്കുകയാണ്. നാളെ ആർബിഐയുടെ ധനനയ യോഗവും നടക്കുന്നുണ്ട്.

പരിധിക്കുള്ളിൽ പണപ്പെരുപ്പം നിയന്ത്രിച്ച് നിർത്തുന്നതിൽ പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കുന്ന റിപ്പോർട്ടിന്റെ വിശദാംശങ്ങൾ കേന്ദ്ര ബാങ്ക് ഉടൻ പുറത്തുവിടില്ലെന്ന് ആർബിഐ ഗവർണർ പറഞ്ഞു.

യൂറോ സോണിന്റെ ഒക്ടോബറിലെ പിഎംഐ 46.4 ആയി രേഖപ്പെടുത്തി. 46.6 ആണ് പ്രതീക്ഷിച്ചിരുന്നത്.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023