തുടർച്ചയായി നാലാം ദിവസവും നേട്ടത്തിൽ അടച്ച് വിപണി, 1.49 ലക്ഷം കോടി രൂപയായി ജിഎസ്ടി വരുമാനം  - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
market gains for 4th straight day second highest gst collection in july post market analysis
undefined

ഇന്നത്തെ വിപണി വിശകലനം

ഇന്ന് 17243 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 85 പോയിന്റുകൾ താഴേക്ക് വീണു. അവിടെ നിന്നും തിരികെ കയറിയ സൂചിക ദിവസത്തെ ഉയർന്ന നിലയായ 17350 പരീക്ഷിച്ചു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 180 പോയിന്റുകൾ/1.06 ശതമാനം മുകളിലായി 17350 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

37594 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി വ്യാഴാഴ്ചത്തെ ഉയർന്ന നിലയായ 37400ന് അടുത്തായി സപ്പോർട്ട് എടുത്തു. അവിടെ നിന്നും 350 പോയിന്റുകൾ മുകളിലേക്ക് കയറിയ സൂചിക  ദിവസത്തെ ഉയർന്ന നിലയായ 37939ൽ പ്രതിബന്ധം തീർത്ത് താഴേക്ക് വീണു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 411 പോയിന്റുകൾ/ 1.1 ശതമാനം മുകളിലായി 37903 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

Nifty Auto (+3.2%), Nifty Bank (+1.1%), Nifty Media (+2.3%), Nifty Metal (+1.6%), Nifty PSU Bank (+1.6%) എന്നിവ ശക്തമായ മുന്നേറ്റം നടത്തി.

ഏഷ്യൻ വിപണികൾ ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും ഇപ്പോൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

ജൂലൈയിൽ മൊത്തം വിൽപ്പന 51 ശതമാനം ഉയർന്ന് 54119 യൂണിറ്റായി രേഖപ്പെടുത്തിയതിന് പിന്നാലെ Tata Motors ഓഹരി നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

വിൽപ്പന കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ M&M (+6.2%), Maruti (+2.6%) എന്നീ ഓഹരികളും നേട്ടത്തിൽ അടച്ചു.

വെള്ളിയാഴ്ച മുന്നേറ്റം നടത്തിയതിന് പിന്നാലെ SunPharma (-2.6%) ഓഹരി നഷ്ടത്തിൽ അടച്ചു.

പ്രതിവർഷ അറ്റാദായം 4 ശതമാനം ഉയർന്നതിന് പിന്നാലെ Cipla (+2.7%) ഓഹരി നേട്ടത്തിൽ അടച്ചു.

അടുത്ത ആഴ്ച ഒന്നാം പാദഫലങ്ങൾ പുറത്തുവരാനിരിക്കെ Adani Ports (+4.9%) ഓഹരി 680 എന്ന സപ്പോർട്ടിൽ നിന്നും ശക്തമായ മുന്നേറ്റം നടത്തി.

ഒന്നാം പാദത്തിൽ അറ്റാദായം 870 കോടി രൂപയായതിന് പിന്നാലെ UPL (+3.5%) ഓഹരി നേട്ടത്തിൽ അടച്ചു.

കെനിയയിലെ പദ്ധതിക്കായി 23000 കോടി രൂപ നിക്ഷേപിച്ചതിന് പിന്നാലെ ONGC (+3.1%), OIL (+2%) എന്നീ ഓഹരികൾ നേട്ടത്തിൽ അടച്ചു.

ഒന്നാം പാദത്തിൽ അറ്റാദായം ഉയർന്നതിന് പിന്നാലെ IDFC First Bank (+11.7%) ഓഹരി നേട്ടത്തിൽ അടച്ചു.

ഒന്നാം പാദത്തിൽ അറ്റാദായം ഉയർന്നതിന് പിന്നാലെ Chola Fin (+4.7%), IBul Housing Fin (+6.6%) ഓഹരികൾ ലാഭത്തിൽ അടച്ചു.

ഒന്നാം പാദത്തിൽ ഏകീകൃത അറ്റാദായം 98.4 കോടി രൂപയായതിന് പിന്നാലെ Arvind (+7.6%) ഓഹരി നേട്ടത്തിൽ അടച്ചു.

ഒന്നാം പാദത്തിൽ അറ്റാദായം 15.2 കോടി രൂപയായതിന് പിന്നാലെ Barbeque Nation (+2.5%) ഓഹരി നേട്ടത്തിൽ അടച്ചു.

1645 കോടി രൂപയുടെ ഓർഡർ ലഭിച്ചതിന് പിന്നാലെ NCC (+5.1%) ഓഹരി നേട്ടത്തിൽ അടച്ചു. 

ഒന്നാം പാദത്തിൽ അറ്റാദായം പ്രതീക്ഷിച്ചതിലും കുറഞ്ഞതിന് പിന്നാലെ MCX (-5.3%), GMR (-3.8%), IOC (-2.5%) എന്നീ ഓഹരികൾ നഷ്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക്

വിപണി നിൽക്കാതെ മുകളിലേക്ക് കത്തിക്കയറുകയാണ്. നിഫ്റ്റി ഇപ്പോൾ 17350 എന്ന സമ്മർദ്ദ നിലയിലാണുള്ളത്. എന്നാൽ വളരെ ശക്തമായി തന്നെ കാളകൾ പ്രതിബന്ധങ്ങളെ മറികടന്ന് മുന്നേറുന്നതായി കാണാം.

ബാങ്ക് നിഫ്റ്റി 38100 എന്ന പ്രതിബന്ധം ശക്തമായി തകർത്ത് മുന്നേറി. സൂചിക 600 പോയിന്റുകൾ മുന്നേറി. 


നിഫ്റ്റി ഐടി ഫ്ലാറ്റായി അടച്ചു. എന്നാൽ ഡബിൾ ബോട്ടം രൂപപ്പെട്ടതായി കാണാം. എങ്കിലും കാര്യങ്ങൾ മികച്ച രീതിയിൽ തന്നെയാണ് കാണപ്പെടുന്നത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ജൂലൈയിൽ 7000 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്. 58000 കോടി രൂപയുട ഓഹരികളാണ് ഇവർ
ജൂണിൽ വിറ്റഴിച്ചത്. ഇപ്പോൾ എഫ്.ഐഐ ഡാറ്റയിലേക്ക് ശ്രദ്ധിക്കേണ്ടതുണ്ട്.

ഇന്ന് ജൂലൈയിലെ ജിഎസ്ടി കളക്ഷൻ 1.49 ലക്ഷം കോടി രൂപയായി രേഖപ്പെടുത്തി.

ജൂലൈയിലെ ഇന്ത്യയുടെ പിഎംഐ 56.4 ആയി രേഖപ്പെടുത്തി.

വിൻഡ്‌ഫാൾ ടാക്സ് ഗെയിൻസ് സംബന്ധിച്ച് രണ്ടാമത്തെ പരിഷ്‌കരണം ഒരുങ്ങുകയാണെന്നും അത് ഉടൻ ഉണ്ടാകുമെന്നും റവന്യൂ സെക്രട്ടറി പറഞ്ഞു.

ഐടിസി 300ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു. ഓഹരി നാളെ വ്യാപാരം അവസാനിപ്പിക്കുന്നത് എങ്ങനെയെന്ന് നോക്കുക.
റിലയൻസ് ഓഹരി ശക്തമായി കാണപ്പെടുന്നു. വ്യക്തത ലഭിക്കാനായി ഓഹരി 2600ന് മുകളിലായി വ്യാപാരം അവസാനിപ്പിക്കേണ്ടതുണ്ട്.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023