വ്യക്തമായ സൂചന നൽകാതെ വിപണി, തകർന്നടിഞ്ഞ് അദാനി എന്റർപ്രൈസസ് - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
ഇന്നത്തെ വിപണി വിശകലനം
ഇന്ന് ഗ്യാപ്പ് അപ്പിൽ 17102 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഉച്ചയ്ക്ക് 1:30 വരെ വ്യക്തമായ ട്രെൻഡ് കാഴ്ചവെച്ചില്ല. 17000ന് അടുത്തായി മുകളിലേക്കും താഴേക്കുമായി നീങ്ങിയ സൂചിക ഉച്ചയ്ക്ക് 2 മണിക്ക് ശേഷം കുത്തനെ താഴേക്ക് വീണു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 207 പോയിന്റുകൾ/1.21 ശതമാനം താഴെയായി 16887 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
38444 നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി വശങ്ങളിലേക്ക് നീങ്ങപ്പെട്ടു. അവസാനം 38000 തകർത്ത സൂചിക 37963ൽ സപ്പോർട്ട് എടുത്ത് തിരികെ കയറി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 602 പോയിന്റുകൾ/ 1.56 ശതമാനം താഴെയായി 38029 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
Nifty Pharma (+1.1%) നഷ്ടത്തിൽ അടച്ചു. Nifty Bank (-1.5%), Nifty Auto (-2%, Nifty FMCG (-2%), Nifty Metal (-3%), Nifty PSU Bank (-2.6%) എന്നീ മേഖലാ സൂചികകളും കുത്തനെ താഴേക്ക് വീണു.
പ്രധാന ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ 1 ശതമാനം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക നീക്കങ്ങൾ
ആഭ്യന്തര ഉത്പാദന നാച്ചുറൽ ഗ്യാസിന്റെ വില സർക്കാർ ഉയർത്തിയതിന് പിന്നാലെ ഓയിൽ കമ്പനിയായ ONGC (+4.4%) ഓഹരി നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി. OIL (+3.3%) ഓഹരിയും നേട്ടത്തിൽ അടച്ചു.
ഇതേകാരണത്താൽ തന്നെ ഗ്യാസ് വിതരണ കമ്പനികളായ IGL (-2.7%), MGL (-3.6%) എന്നിവ താഴേക്ക് വീണു.
Adani Ent (-8.4%) രൂക്ഷമായ വിൽപ്പനയെ തുടർന്ന് താഴേക്ക് കൂപ്പുകുത്തി.
Adani Ports (-4.2%), Adani Green (-8.2%), AWL (-5%-LC), Adani Power (-5%)-LC), Adani Trans (-5%), ATGL (-7.1%) എന്നീ അദാനി ഓഹരികളും കുത്തനെ വീണു.
സെപ്റ്റംബറിലെ വിൽപ്പന കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ Eicher Motors (-5.6%), Maruti (-3.1%), Ashok Leyland (-1.5%), M&M (-1.3%), TVS Motorts (-3.5%), Tata Motors (-1.7%) എന്നീ ഓട്ടോ ഓഹരികൾ നേട്ടത്തിൽ അടച്ചു.
Tata Consumer (-3.1%), HUL (-2.7%), ITC (-2.3%) എന്നീ ഓഹരികൾ നഷ്ടത്തിൽ അടച്ചു.
India Cements (-5.7%), Ambuja Cements (-5.2%), ACC (-4.7%), JK Cement (-2.9%), JK Lakshmi (-2.9%), and Grasim (-2.2%) എന്നീ സിമന്റ് ഓഹരികൾ നഷ്ടത്തിൽ അടച്ചു.
ബ്രോക്കിംഗ് സ്ഥാപനങ്ങളുടെ മികച്ച റിപ്പോർട്ടുകളെ തുടർന്ന് ഫാർമ ഓഹരികൾ മിന്നുംപ്രകടനം കാഴ്ചവെച്ചു. Auro Pharma (+4.8%), Cipla (+1.4%), Dr Reddy (+1.9%), Glenmark (+3.1%), Lupin (+6.2%), Zydus Life (+5.8%) എന്നിവ നേട്ടത്തിൽ അടച്ചു.
ഓരോ 5 ഓഹരികൾക്കും 1 ഓഹരി വീതം Nykaa (+2.5%) നൈക്ക ബോണസ് ഷെയർ വിതരണം ചെയ്യാൻ അനുമതി നൽകി.
Ind Hotel (+1.5%), Chalet Hotels (+3.8%), EI Hotel (+4.6%), Lemon tree (+1%), and Orient Hotels (+6.8%) എന്നീ ഹോട്ടൽ ഓഹരികൾ ഇന്ന് നേട്ടത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
നിഫ്റ്റി ഫ്ലാറ്റായും ബാങ്ക് നിഫ്റ്റി ഗ്യാപ്പ് ഡൌണിലുമാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. നാളെ വിപണി എവിടേക്ക് നീങ്ങുമെന്നതിൽ യാതൊരു വ്യക്തതയുമില്ല. അതിനുള്ള കാരണങ്ങൾ ഇതെല്ലാമാണ്.
- വിപണിയിൽ രൂക്ഷമായ ചാഞ്ചാട്ടം നടക്കുന്നു. വില ഉയരുമ്പോൾ എല്ലാം തന്നെ വിൽപ്പന അരങ്ങേറുന്നു.
- എഫ്.എം.സി.ജി ഓഹരികൾ ആഴ്ചയിൽ കുത്തനെ താഴേക്ക് വീണു.
- നിഫ്റ്റി ഐടി സൂചിക രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമാകുന്നു.
- ബാങ്ക് നിഫ്റ്റി 38,000, എന്നാൽ ആവറേജ് ക്ലോസിംഗ് അതിന് മുകളിലാണ്.
- HDFC Bank, HDFC എന്നിവ രാവിലെ 11ക്ക് മുകളിലേക്ക് കയറാൻ ശ്രമിച്ചിരുന്നു. ഇവ പിന്നീട് താഴേക്ക് വീണില്ല.
നിഫ്റ്റിക്ക് മുകളിലേക്ക് 17,180, 17,120, 17,040, 17k, 16,980, 16,940 എന്നിവ ശ്രദ്ധിക്കാവുന്നതാണ്. താഴേക്ക് 16,820, 16,740 എന്നീ സപ്പോർട്ടുകൾ ശ്രദ്ധിക്കാവുന്നാണ്.
ബാങ്ക് നിഫ്റ്റിയിൽ 38,400, 38,700, 38,850, 39000 എന്നിവിടെ ശക്തമായ പ്രതിബന്ധം ഉണ്ടായിരിക്കുന്നതാണ്. താഴേക്ക് 37,830, 37,550, 37,380 എന്നിവിടെ ശക്തമായ സപ്പോർട്ട് പ്രതീക്ഷിക്കാവുന്നതാണ്.
ഫിൻ നിഫ്റ്റിയിൽ 17,400 മുകളിലേക്ക് ശ്രദ്ധിക്കുക. 17,200, 17,110 എന്നിവിടെ ശക്തമായ സപ്പോർട്ട് പ്രതീക്ഷിക്കാവുന്നതാണ്.
യൂറോസോണിലെ സെപ്റ്റംബറിലെ നിർമാണ പിഎംഐ 48.4 ആയി രേഖപ്പെടുത്തി. 48.5 ആണ് പ്രതീക്ഷിച്ചിരുന്നത്.
ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം ഭാഗത്തേക്ക് കടക്കുന്നത് കൊണ്ട് തന്നെ ഇൻസ്റ്റിറ്റ്യൂഷന്റെ പ്രവർത്തനങ്ങൾ വർദ്ധിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Post your comment
No comments to display