കഴിഞ്ഞ ദിവസത്തെ നേട്ടം മുഴുവൻ ഇല്ലാതെയാക്കി വിപണി, തകർന്നടിഞ്ഞ് മെറ്റൽ ഓഹരികൾ - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
market loses gains from yesterday metals crash again post market report
undefined

ഇന്നത്തെ വിപണി വിശകലനം

കഴിഞ്ഞ ദിവസത്തെ നേട്ടം ഏറെയും നഷ്ടപ്പെടുത്തി വിപണി താഴേക്ക് വീണു.

ഗ്യാപ്പ് അപ്പിൽ 15563 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണു. 140 പോയിന്റുകളോളം താഴേക്ക് വീണ സൂചിക അവിടെ നിന്നും വീണ്ടെടുക്കൽ നടത്താൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. അവസാന നിമിഷത്തോടെ സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ എത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 225 പോയിന്റുകൾ/1.44 ശതമാനം താഴെയായി 15413 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ഗ്യാപ്പ് ഡൌണിൽ 33104 എന്ന താഴ്ന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 20 മിനിറ്റിൽ 350 പോയിന്റുകളുടെ പതനത്തിനാണ് സാക്ഷ്യംവഹിച്ചത്. സൂചിക ഇന്ന് ഏറെയും വശങ്ങളിലേക്കാണ് വ്യാപാരം നടത്തിയത്. അവസാന നിമിഷം സൂചിക ദിവസത്തെ താഴ്ന്ന നിലരേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 346 പോയിന്റുകൾ/ 1.04 ശതമാനം താഴെയായി 32845 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

എല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിൽ അടച്ചു. നിഫ്റ്റി മെറ്റൽ(-4.8%), നിഫ്റ്റി മീഡിയ(-3.5%), നിഫ്റ്റി റിയൽറ്റി(-2.1%) എന്നിവ ഏറെയും താഴേക്ക് വീണു.

പ്രധാന ഏഷ്യൻ വിപണികൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും ഇപ്പോൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില ഇടിഞ്ഞത് കമ്പനിക്ക് ഗുണമാകുമെന്ന പ്രതീക്ഷയെ തുടർന്ന് BPCL (+1.5%) ഓഹരി ഇന്ന് നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

അതേസമയം മറ്റു ഓയിൽ അനുബന്ധ ഓഹരികളായ ONGC(-3%), Reliance (-3%), OIL (-2.3%) എന്നിവ നഷ്ടത്തിൽ അടച്ചു.

നിഫ്റ്റി മെറ്റൽ, മീഡിയ ഓഹരികൾ ഇന്ന് വീണ്ടും താഴേക്ക് വീണു. Hindalco (-6.7%), Tata Steel (-5.2%), JSW Steel (-4.4%) എന്നിവ നിഫ്റ്റിയിൽ നിന്നും നഷ്ടത്തിൽ അടച്ചു.

National Aluminum (-6.2%), Jindal Steel (-5.9%), Vedanta (-5.9%), Hindustan Copper (-7.3%) എന്നീ ഓഹരികളും നഷ്ടത്തിൽ അടച്ചു.

Dish TV (-7.7%), Network18 (-5%), SUNTV (-8.7%), ZEEL (-4.6%) എന്നീ ഓഹരികൾ മീഡിയ മേഖലയിൽ നിന്നും നഷ്ടത്തിൽ അടച്ചു. 

മെയ് മാസത്തെ ആഭ്യന്തര യാത്രക്കാരുടെ എണ്ണം മുൻ മാസത്തേക്കാൾ 11 ശതമാനം ഉയർന്നതിന് പിന്നാലെ Indigo(+1.1%)  ഓഹരി നേട്ടത്തിൽ അടച്ചു. അതേസമയം SpiceJet(-6.8%) ഓഹരി 2020 ഏപ്രിലിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണുള്ളത്. 

UPL ഓഹരി താഴേക്ക് വീണ് 52 ആഴ്ചയിലെ താഴ്ന്ന നിലരേഖപ്പെടുത്തി.

ഓഹരി ഒന്നിന് 1150 രൂപ വീതം ഓഹരികൾ തിരികെ വാങ്ങാൻ അനുമതി നൽകിയതിന് പിന്നാലെ Matrimony (+6.6%) ഓഹരി നേട്ടത്തിൽ അടച്ചു. നിലവിൽ 800 രൂപയാണ് ഓഹരിയുടെ വില.

വിപണി മുന്നിലേക്ക്

ആവശ്യകത ഇടിയുമെന്ന പേടിയിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുത്തനെ താഴേക്ക് വീണു. യുകെയുടെ പണപ്പെരുപ്പം മെയ് മാസം 9.1 ശതമാനമായി രേഖപ്പെടുത്തി.

യുഎസ് ഡോ ജോൺസ് ഇന്നലെ രാത്രി ശക്തമായ മുന്നേറ്റം നടത്തിയിരുന്നു. എന്നാൽ ഇന്ന് ഫ്യൂച്ചേഴ്സ് ദുർബലമായി കാണപ്പെടുന്നു.

നാളെ എക്സ്പെയറി ദിനമാണ്. നാളെ കഴിഞ്ഞാൽ ഈ മാസം ഇനി ഒരു എക്സ്പെയറി മാത്രമെ ഉണ്ടാകു. അതിനാൽ തന്നെ വിപണിയിൽ രൂക്ഷമായ ചാഞ്ചാട്ടം അനുഭവപ്പെട്ടേക്കാം. 

യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞ് 78.28 ആയി. നിരവധി വിദേശ നിക്ഷേപകർ ഇന്ത്യയിൽ നിന്നും പുറത്തേക്ക് പോവുകയാണ്.

ഇന്ത്യൻ വിപണിയും ഇപ്പോൾ ദുർബലമായി കാണപ്പെടുന്നു. എന്നാൽ മുമ്പത്തെ സപ്പോർട്ട് ആയ 15200 നാളെ വിപണിക്ക് കൈത്താങ്ങായേക്കാം. മുകളിലേക്ക് ഇന്നലത്തെ ഉയർന്ന നില ഇൻട്രാഡേ പ്രതിബന്ധമായി മാറിയേക്കാം.

ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ ഉണ്ടായിരുന്നു? കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023