ശക്തമായി നിലകൊണ്ട് വിപണി, സിപിഐ കണക്കുകളിലേക്ക് ഉറ്റുനോക്കി നിക്ഷേപകർ - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
ഇന്നത്തെ വിപണി വിശകലനം
ഇന്ന് 17890 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യ 15 മിനിറ്റിൽ വശങ്ങളിലേക്ക് നീങ്ങി. കഴിഞ്ഞ ദിവസത്തെ ഉയർന്ന നില മറികടന്നതിന് പിന്നാലെ സൂചിക ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 103 പോയിന്റുകൾ/0.58 ശതമാനം മുകളിലായി 17936 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
40540 നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ശേഷം 100 പോയിന്റുകൾക്ക് ഉള്ളിലായി വ്യാപാരം നടത്തിയ സൂചിക ദിവസത്തെ ഉയർന്ന നില രേഖപ്പെടുത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 158 പോയിന്റുകൾ/ 0.39 ശതമാനം മുകളിലായി 40574 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ മേഖലാ സൂചികകളും ഇന്ന് ലാഭത്തിൽ അടച്ചു. Nifty IT (+1.4%) മിന്നുംപ്രകടനം കാഴ്ചവച്ചു. Nifty PSU Bank (+1.2%), Nifty Realty (+2.2%), Nifty Media (+1.9%) എന്നിവയും നേട്ടത്തിൽ അടച്ചു.
പ്രധാന ഏഷ്യൻ വിപണികൾ എല്ലാം തന്നെ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും 1 ശതമാനം ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക നീക്കങ്ങൾ
Adani Ports (+3.4%) ഓഹരി പ്രതിബന്ധം തകർത്ത് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. ഈ ബ്രേക്ക് ഔട്ട് സ്ഥിരീകരിക്കുന്നതിനായി ഉയർന്ന വോള്യത്തിൽ ബൈയിംഗ് നടക്കേണ്ടതുണ്ട്.
Coal India (-2.5%) ഓഹരി ലാഭമെടുപ്പിന് വിധേയമായി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
Infy (+1.6%), MindTree (+2.5%), LTI (+2.9%), TechM (+2%), Wipro (+1.1%) എന്നീ ഐടി ഓഹരികളും നേട്ടത്തിൽ അടച്ചു.
Axis Bank (+2%) ഓഹരി ബ്രേക്ക് ഔട്ട് നടത്തി മുന്നേറി.
Navin Fluorine (+6.6%), Fluoro Chem (+5.8%), Tata Chem (+4.2%), Deepal Nitrite (+6.5%), Vinyl Chemicals (+4.8%), Aarti Industries (+3.3%) എന്നീ കെമിക്കൽ ഓഹരികൾ ഇന്ന് ലാഭത്തിൽ അടച്ചു.
Ambuja (+4.6%), ACC (+5.7%), Ultra Cements (+1.2%), India Cements (+2.8%), Ramco Cements ( +2.8%) തുടങ്ങിയ സിമന്റ് ഓഹരികൾ നേട്ടത്തിൽ അടച്ചു. Shree Cements (-1.5%) നഷ്ടത്തിൽ അടച്ചു.
ടയർ ഓഹരികളായ Apollo Tyres (+3.8%), MRF (+1.9%), JK Tyre (+3.8%) എന്നീ നേട്ടത്തിൽ അടച്ചു.
2030-ഓടെ പുതിയ കാൻസർ മരുന്നുകൾ ഇരട്ടിയിലധികം വർദ്ധിപ്പിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ AstraZeneca (+7%) ഓഹരി നേട്ടത്തിൽ അടച്ചു.
Paras Defence (+4%) & HAL (+7.4%), BDL (+3.4%) എന്നീ പ്രതിരോധ അനുബന്ധ ഓഹരികൾ ഇന്ന് നേട്ടത്തിൽ അടച്ചു.
ബ്രഹ്മാസ്ത്ര സിനിമയുടെ വരുമാനം 200 കോടി കവിഞ്ഞതിന് പിന്നാലെ Inox Leisure (+4.1%), PVR (+3.5%) ഓഹരികൾ നേട്ടത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
വിപണി ഇന്ന് പോസിറ്റീവ് നീക്കങ്ങൾ കാഴ്ചവച്ചു. കാരണങ്ങൾ ചുവടെ നൽകുന്നു.
- നിഫ്റ്റി 17900ന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചു.
- ആഗോള വിപണികൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
- നിഫ്റ്റി 18000ന് അടുത്തായി വ്യാപാരം അവസാനിപ്പിച്ചു. ഒരു മാസത്തിനുള്ളിൽ രണ്ടാമത്തെ തവണയാണ് സൂചിക ഈ നീക്കം നടത്തുന്നത്.
- വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വാങ്ങികൂട്ടുന്നു.
- ഓരോ ലേഖലകളിലും ബൈയിംഗ് നടക്കുന്നതായി കാണാം.
- ബാങ്ക് നിഫ്റ്റി 40000ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു.
- നിഫ്റ്റി ഐടി നേട്ടത്തിൽ അടച്ചു.
- ദീർഘകാല ബ്രേക്ക് ഔട്ടിന് അടുത്തായി നിഫ്റ്റി.
ഇങ്ങനെ ഒക്കെ ആണെങ്കിലും ചില ആശങ്കകളും നിലനിൽക്കുന്നതായി കാണാം.
- നിഫ്റ്റി 18100ന് മുകളിലായി വ്യാപാരം അവസാനിപ്പിക്കേണ്ടത് ആവശ്യമാണ്.
- ഇനി ഒരു ലാഭമെടുപ്പിനുള്ള സാധ്യത തള്ളികളയാനാകില്ല.
- HDFC Bank ഓഹരിയിൽ അവസാന നിമിഷം ശക്തമായ ബൈയിംഗ് കാണപ്പെട്ടു.
- HDFC Bank-ന് 1500ന് മുകളിൽ വ്യാപാരം അവസാനിപ്പിക്കാൻ സാധിച്ചില്ല.
- റിലയൻസ് പ്രതിബന്ധ രേഖയ്ക്ക് അടുത്തായാണ് വ്യാപാരം നടത്തുന്നത്.
യുകെയുടെ ജിഡിപി 0.2 ശതമാനമായി ജൂലൈയിൽ രേഖപ്പെടുത്തി. എന്നാൽ പ്രതീക്ഷിച്ചത് 0.3 ശതമാനം ആയിരുന്നു. ജൂണിൽ സമ്പദ് വ്യവസ്ഥ 0.6 ശതമാനം വീണിരുന്നു.
ഇന്ത്യയുടെ സിപിഐ കണക്കുകൾ ഇന്ന് വൈകിട്ടോടെ പുറത്തുവരും. എഫ്ഐഐ കഴിഞ്ഞ കുറെ ആഴ്ചകളായി ഓഹരികൾ വാങ്ങികൂട്ടുകയാണ്. ഓരോ ദിവസവും സിമന്റ്, ടയർ, ഷുഗർ, വളം തുടങ്ങിയ വിവിധ മേഖലകളിലുള്ള ഓഹരികൾ വാങ്ങുന്നത് കാണാം. വരും പാദങ്ങൾ മിന്നുംപ്രകടനം നടത്താൻ സാധ്യതയുണ്ടെന്ന് കരുതുന്ന ഓഹരികളിലാകണം ഇത്തരത്തിൽ ബൈയിംഗ് നടക്കുന്നത്. എഫ്ഐഐ നിക്ഷേപം നടത്താൻ സാധ്യതയുള്ള അടുത്ത മേഖലകൾ ഏതെല്ലാമാണ്? നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്ത് അറിയിക്കുക.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Post your comment
No comments to display