ഗ്യാപ്പ് അപ്പ് നേട്ടം നിലനിർത്തി വിപണി, ബ്രേക്ക് ഔട്ട് സൂചന നിർണായകം- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
ഇന്ന് ഗ്യാപ്പ് അപ്പിൽ 17147 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 17,180, 17,200, 17,220 എന്നിവ സൂചികയുടെ സുപ്രധാന നിലയായി നിന്നു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 386 പോയിന്റുകൾ/2.2 ശതമാനം മുകളിലായി 17274 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
38700 നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി വശങ്ങളിലേക്ക് നീങ്ങപ്പെട്ടു. 10 മിനിറ്റിൽ 450 പോയിന്റുകളുടെ മുന്നേറ്റമാണ് സൂചിക കാഴ്ചവെച്ചത്. എന്നാൽ 39000ന് മുകളിലായി
വ്യാപാരം നിലനിർത്താൻ സുചിക പ്രതിസന്ധി നേരിട്ടു. എന്നാൽ രണ്ടാം പകുതിയിൽ സൂചിക 39000 എന്ന പ്രതിബന്ധം മറികടന്നു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 1080 പോയിന്റുകൾ/ 2.8 ശതമാനം മുകളിലേക്ക് 39110 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ മേഖലാ സൂചികകളും ഇന്നലെ ലാഭത്തിൽ അടച്ചു. Nifty Bank (+2.8%), Nifty Auto (+2%), Nifty Finserv (+2.7%), Nifty IT (+2.8%), Nifty media (+2.7%), Nifty Metal (+3.1%), Nifty Realty (+2.2%), Nifty PSU Bank (+2.9%) എന്നിവ ശക്തമായ മുന്നേറ്റം നടത്തി. Nifty Pharma (+0.87%) യും നേട്ടത്തിൽ അടച്ചു.
പ്രധാന ഏഷ്യൻ വിപണികൾ എല്ലാം തന്നെ 2 നഷ്ടത്തിൽ അടച്ചു. ചൈനീസ്, ഹോങ്കോഗ് വിപണിയിൽ ഇന്ന് അവധി ആയിരുന്നു. യൂറോപ്യൻ വിപണികൾ 2 മുതൽ 3 ശതമാനം വരെ ലാഭത്തിൽ അടച്ചു.
നിർണായക നീക്കങ്ങൾ
IndusInd Bank (+5.4%) ഓഹരി നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
Power Grid (-1%) ഓഹരി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
M&M Fin (+11.4%) ഓഹരി നേട്ടത്തിൽ അടച്ചു.
മറ്റു ബാങ്കിംഗ് ഇതര സ്ഥാപനങ്ങളായ Bajaj Finserv (+3.3%), Bajaj Finance (+4.4%), IBul HousingFin (+6%), Chola Fin (+5.4%), L&T Finance (+6.4%), IDFC (+6.4%) എന്നിവയുടെ ഓഹരികളും നേട്ടത്തിൽ അടച്ചു.
Federal Bank (+3.9%), Bank of Baroda (+4.4%), HDFC Bank (+2.8%), ICICI Bank (+2.2%), IDFC First Bank (+7.8%), Kotak Bank (+2.1%) SBIN (+2.4%) എന്നീ ബാങ്കിംഗ് ഓഹരികളും ഇന്ന് നേട്ടത്തിൽ അടച്ചു.
സെപ്റ്റംബറിൽ ബാങ്ക് ഡെപ്പോസിറ്റിൽ 19 ശതമാനത്തിന്റെ വളർച്ച ഉണ്ടായതിന് പിന്നാലെ HDFC Bank (+2.8%) ഓഹരി നേട്ടത്തിൽ അടച്ചു.
Yes Bank (+5.1%) ഓഹരിയും ലാഭത്തിൽ അടച്ചു.
മുൻ വർഷത്തെ അപേക്ഷിച്ച് സെപ്റ്റംബറിൽ മൊത്തം കൽക്കരി ഉത്പാദനം 12.01 ശതമാനം ഉയർന്നതിന് പിന്നാലെ Coal India (+3.8%) ഓഹരി നേട്ടത്തിൽ അടച്ചു.
സെപ്റ്റംബറിൽ കമ്പനിയുടെ മൊത്തം ഡേയിലി ടേണോവർ 116.4 ശതമാനം ഉയർന്നതിന് പിന്നാലെ Angel One (+12.3%) ഓഹരി നേട്ടത്തിൽ അടച്ചു.
ബോണസ് വിതരണത്തിന് തയ്യാറെടുക്കുന്നതിന് പിന്നാലെ Easy Trip Planners (+6.8%) ഓഹരി നേട്ടത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
വിപണി ഇന്ന് ശക്തമായ മുന്നേറ്റം നടത്തിയത് എന്ത് കൊണ്ട് ?
- പലിശ നിരക്ക് ഉയർത്തുന്നതിന് എതിരെ യുഎൻ കേന്ദ്ര ബാങ്കുകൾക്ക് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
- യുഎസ് വിപണി 2 ശതമാനം നേട്ടത്തിൽ അടച്ചു.
- ആഗോള വിപണികളും ബുള്ളിഷായി കാണപ്പെട്ടു.
- നിഫ്റ്റി ഇന്നലെ 200 ദിവസത്തെ ഇഎംഎയിൽ സപ്പോർട്ട് എടുത്തിരുന്നു.
- ഇന്നലത്തെ കാൻഡിൽ വെള്ളിയാഴ്ചത്തെ ശക്തമായ കാൻഡിലിന് മുകളിൽ തന്നെയായിരുന്നു.
- സാമ്പത്തിക കമ്പനികളിൽ നിന്നുള്ള രണ്ടാം പാദത്തെ ഫലങ്ങൾ മികച്ചതായിരുന്നു.
നിഫ്റ്റി ഇന്ന് 50 ദിവസത്തെ ഇഎംഎ മറികടന്നതായി കാണാം. 200 ദിവസത്തെ ഇഎംഎയിൽ സപ്പോർട്ട് എടുത്തുകൊണ്ട് ഉള്ള ഈ നീക്കം ബുള്ളിഷാണ്. അതിനൊപ്പം തന്നെ ഗ്യാപ്പ് അപ്പ് നിലനിർത്താനും സൂചികയ്ക്ക് സാധിച്ചു. ഉയർന്ന നിലയിൽ സൂചികയിൽ ലാഭമെടുപ്പ് ഒന്നും തന്നെ കാണപ്പെട്ടില്ല. വീണ്ടെടുക്കലിനായി അടുത്തതായി സൂചിക 17400 മറികടക്കേണ്ടതുണ്ട്.
ബാങ്ക് നിഫ്റ്റി ഇന്ന് ശക്തമായ നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സൂചിക ഇന്ന് 50 ദിവസത്തെ ഇഎംഎ മറികടന്ന് 39000ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു. ഒരു മണിക്കൂറത്തെ കാൻഡിലിൽ സൂചിക 39550 മറികടന്നാൽ ഇത് ഉറപ്പിക്കാവുന്നതാണ്.
ഫിൻ നിഫ്റ്റിയും 17,735 എന്ന പ്രതിബന്ധത്തിന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു.
വിവിധ മേഖലകളിലെ സൂചികകൾ ഇന്ന് ബുള്ളിഷായി കാണപ്പെട്ടു. മിക്ക സൂചികകളും 2 ശതമാനത്തിന് മുകളിൽ നേട്ടത്തിൽ അടച്ചു. സാധാരണ ഇത് സംഭവിക്കാൻ സാധ്യതയില്ല. തീർച്ചയായും എഫ്.ഐഐ ഓഹരികൾ വാങ്ങിയിട്ടുണ്ടാകാം.
കൂടുതൽ മുകളിലേക്ക് കയറാൻ 2418-2427 എന്ന പ്രതിബന്ധം റിലയൻസ് മറികടക്കേണ്ടതുണ്ട്.
HDFC Bank 50, 200 ദിവസത്തെ ഇഎംഎ പ്രതിബന്ധം മറികടന്നതായി കാണാം.
ടെക്നിക്കലി വിപണി ബുള്ളിഷ് സൂചനയാണ് നൽകുന്നത്. എന്നാൽ ഇന്ത്യൻ വിപണി നാളെ അവധി ആയതിനാൽ തുറക്കില്ല. എന്നാൽ യുഎന്നിന്റെ പലിശ നിരക്ക് വർദ്ധനവിനെ പറ്റിയുളള മുന്നറിയിപ്പ് ഫെഡ് എങ്ങനെ നോക്കി കാണുമെന്ന് നമുക്ക് അറിയില്ല.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Post your comment
No comments to display