മാസത്തെ അവസാന ദിനം ഫ്ലാറ്റായി അടച്ച് വിപണി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
markets consolidate and close flat for the june month expiry post market analysis
undefined

ഇന്നത്തെ വിപണി വിശകലനം

ജൂണിലെ എക്സ്പെയറി ദിനത്തിൽ ഫ്ലാറ്റായി അടച്ച് വിപണി.

ഇന്ന് 15774 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ച നിഫ്റ്റി മുകളിലേക്ക് കയറി 15850-880 എന്ന റേഞ്ചിൽ സമ്മർദ്ദം രേഖപ്പെടുത്തി. പിന്നീട് ഇവ 1 ശതമാനം താഴേക്ക് വീണ് ദിവസത്തെ താഴ്ന്ന നിലരേഖപ്പെടുത്തി. യൂറോപ്യൻ വിപണികൾ വലിയ വ്യത്യാസത്തിൽ തുറന്നെങ്കിലും നിഫ്റ്റി 12.30ന് ശേഷം വീണ്ടെടുക്കലിന് ശ്രമിച്ചു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 18 പോയിന്റുകൾ/0.12 ശതമാനം താഴെയായി 15780 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ഇന്ന് 33180 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ആദ്യ 30 മിനിറ്റിൽ വ്യാജ ബുള്ളിഷ്നസ് കാഴ്ചവച്ചു.33350ൽ സപ്പോർട്ട് രേഖപ്പെടുത്തിയ സൂചിക തിരികെ കയറി നേട്ടത്തിൽ അടച്ചു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 155 പോയിന്റുകൾ/ 0.47 ശതമാനം മുകളിലായി 33425 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി(+0.47%), നിഫ്റ്റി ഫിൻസർവ് (+0.42%) എന്നിവ മാത്രമാണ് ഇന്ന് ലാഭത്തിൽ അടച്ചത്. അതേസമയം നിഫ്റ്റി ഓട്ടോ(-1.2%), നിഫ്റ്റി ഐടി(-1%), നിഫ്റ്റി മെറ്റൽ (-2%), നിഫ്റ്റി റിയൽറ്റി (-1.1%), നിഫ്റ്റി പിഎസ്.യു(-1%) എന്നിവ താഴേക്ക് വീണു.

ചൈനീസ് വിപണി ഒഴികെയുള്ള ഏഷ്യൻ വിപണികൾ ഏറെയും ഇന്ന് നഷ്ടത്തിൽ അടച്ചു. ചൈനയിൽ കൊവിഡ് നിയന്ത്രണങ്ങൾ മാറ്റിയതിന് പിന്നാലെ ജൂൺ മാസമുള്ള ഫാക്ടറി പ്രവർത്തനങ്ങൾ ഗ്രോത്ത് കാണിക്കുന്നു. യൂറോപ്യൻ വിപണികൾ ഇപ്പോൾ 2 ശതമാനം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

IOC ഓഹരി 74 രൂപയ്ക്ക് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു.

BPCL (-2.5%),OIL (-3.8%), GAIL (-2.9%), HndPetro (-3%),Chennai Petro (-3.9%) എന്നീ ഓയിൽ ഓഹരികൾ ഇന്ന് നഷ്ടത്തിൽ അടച്ചു.

എഫ്.പിഐസിന് കമ്മോഡിറ്റി ഡെറിവേറ്റീവിൽ വ്യാപാരം നടത്താൻ സെബി അനുമതി നൽകിയതിന് പിന്നാലെ MCX (+2.6%) ഓഹരി നേട്ടത്തിൽ അടച്ചു.

HDFC Life (+1.6%), ICICI PruLi 9+1.3%), SBI Life (+1.3%) എന്നിവ ഇന്ന് നേട്ടത്തിൽ അടച്ചു. അതേസമയം LIC (-0.68%) ഓഹരി നഷ്ടത്തിൽ അടച്ചു.

JSW Steel (+2%), Jindal Steel (-3.3%), National Aluminum (-3.3%), SAIL (-2.1%), Tata Steel (-1.6%),  Vedanta (-3.9%) എന്നീ നിഫ്റ്റി മെറ്റൽ ഓഹരികൾ എല്ലാം തന്നെ ഇന്ന് ഒരു ശതമാത്തിൽ ഏറെ ഇടിഞ്ഞു.

175 കോടി രൂപയുടെ ഓർഡർ സ്വന്തമാക്കിയതിന് പിന്നാലെ MTAR Tech (+2.1%) ഓഹരി നേട്ടത്തിൽ അടച്ചു.

Cipla (-3.2%) ഓഹരി നഷ്ടത്തിൽ അടച്ചു. ഓഹരി 900 എന്ന സപ്പോർട്ട് റേഞ്ചിന് അടുത്തായാണ് വ്യാപാരം നടത്തുന്നത്.

ഭുവനേശ്വറിൽ അമ്യൂസ്‌മെന്റ് പാർക്ക് പദ്ധതി നടപ്പാക്കാൻ ഇരിക്കെWonderla Holidays (+3.5%) ഓഹരി നേട്ടത്തിൽ അടച്ചു.

VGuard (+1.9%)
ഓഹരി നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക്

2023 സാമ്പത്തിക വർഷത്തെ ആദ്യ പാദം ഇന്ന് അവസാനിച്ചു. അതേസമയം നിഫ്റ്റി മുൻ പാദത്തേക്കാൾ 10 ശതമാനം താഴെയാണുള്ളത്. 2008ന് ശേഷമുള്ള ഏറ്റവും വലിയ ഒന്നാം പാദ വീഴ്ചയാണിത്.

കാളകൾക്ക് പ്രതീക്ഷ നൽകി കൊണ്ടാണ് നിഫ്റ്റി മാസത്തെ എക്സ്പെയറി ദിനത്തിൽ വ്യാപാരം ആരംഭിച്ചത്. എന്നാൽ 30 മിനിറ്റിന് ശേഷം സൂചിക താഴേക്ക് വന്നു. ഈ റേഞ്ചിൽ തന്നെ വിപണി അസ്ഥിരമായി നിൽക്കുന്നതാണ് ഇന്ത്യൻ വിപണിക്ക് നല്ലത്. പ്രത്യേകിച്ചും യൂറോപ്യൻ വിപണി നെഗറ്റീവ് ആയി നിൽക്കുമ്പോൾ.
ബാങ്ക് നിഫ്റ്റി ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം നിഫ്റ്റി നേരിയ നഷ്ടത്തിൽ അടച്ചു. കൊവിഡിന് മുമ്പത്തെ നിലയായ 33000-350 എന്നത് ബാങ്ക് നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ടാണ്.

രൂപയുടെ മൂല്യം ഇടിയുന്നത് രാജ്യത്തിന്റെ സാമ്പത് വ്യവസ്ഥയെ ബാധിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. എങ്കിലും ഇതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും, രൂപ ഡോളറിനെതിരെ ശക്തമായി തന്നെ നിലകൊള്ളുമെന്നും ധനമന്ത്രി കൂട്ടിചേർത്തു.

2660-2685 എന്ന മേഖല റിലയൻസിന് ശക്തമായ പ്രതിബന്ധമായി കാണപ്പെടുന്നു. മുമ്പ് ഈ നില മറികടന്നപ്പോൾ എന്ത് സംഭവിച്ചെന്ന് നിങ്ങൾക്ക് ഓർമ്മയുണ്ടെന്ന് വിശ്വസിക്കുന്നു.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023