ഗ്യാപ്പ് അപ്പിൽ തുറന്ന വിപണി ദിവസത്തെ താഴ്ന്ന നിലയിലായി വ്യാപാരം അവസാനിപ്പിച്ചു - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
ഇന്നത്തെ വിപണി വിശകലനം
ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച വിപണി, അവസാനം താഴേക്ക് നീങ്ങി.
ഇന്ന് ഗ്യാപ്പ് അപ്പിൽ 200 പോയിന്റുകൾക്ക് മുകളിലായി 16565 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി തുടക്കത്തിൽ ശക്തമായി കാണപ്പെട്ടു. 16500ൽ സപ്പോർട്ട് എടുത്ത സൂചിക ജൂണിലെ ഉയർന്ന നിലയിലേക്ക് എത്തപ്പെട്ടു. ശേഷം ദിവസത്തെ താഴന്ന് നിലയിലേക്ക് സൂചിക നീങ്ങി.
തുടർന്ന്കഴിഞ്ഞ ദിവസത്തേക്കാൾ 180 പോയിന്റുകൾ/1.10 ശതമാനം മുകളിലായി 16520 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
36061 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറി 36180 എന്ന നിലയിൽ സമ്മർദ്ദം രേഖപ്പെടുത്തി. ശേഷം ദിവസത്തെ ഉയർന്ന നിലയിൽ നിന്നും സൂചിക 300 പോയിന്റുകളാണ് താഴേക്ക് വീണത്.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 251 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 35972 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി എഫ്.എം.സി.ജി(+1.1%), നിഫ്റ്റി ഐടി (+2.9%), നിഫ്റ്റി മെറ്റൽ(+1.1%) എന്നിവ നേട്ടത്തിൽ അടച്ചു.
പ്രധാന ഏഷ്യൻ വിപണികൾ ഇന്ന് ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഇപ്പോൾ നേരിയ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക നീക്കങ്ങൾ
നാസ്ഡാക് ഇന്നലെ ശക്തമായ മുന്നേറ്റം നടത്തിയതിന് പിന്നാലെ TechM (+3.7%), HCL Tech (+3.1%), TCS (+2.9%), Infy (+2.1%), Wipro (+1.5%) എന്നീ ഐടി ഓഹരികൾ ഇന്ന് കത്തിക്കയറി നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
വിൻഡ്ഫാൾ നികുതി സർക്കാർ പിൻവലിച്ചതിന് പിന്നാലെ Reliance (+2.7%), OIL (+5.8%), Vedanta (+6%), ONGC (+3.6%) എന്നീ ഓഹരികൾ നേട്ടത്തിൽ അടച്ചു.
SBIN (+2.1%) ഓഹരി നേട്ടത്തിൽ അടച്ചു കൊണ്ട് 500 മറികടന്നു.
ഒന്നാം പാദഫലങ്ങൾ മോശമായതിന് പിന്നാലെ HDFC Life (-2%) ഓഹരി നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
ഒന്നാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 92.3 കോടി രൂപയായതിന് പിന്നാലെ Century Plyboards (+3.1%) ഓഹരി നേട്ടത്തിൽ അടച്ചു.
ഒന്നാം പാദഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ICICI Lombard (-4.2%) ഓഹരി കുത്തനെ താഴേക്ക് വീണു.
വിപണി മുന്നിലേക്ക്
ഇന്നലെ ഇന്ത്യൻ വിപണി ലാഭത്തിൽ അടച്ചതിന് പിന്നാലെ യുഎസ് വിപണിയും ശക്തമായ മുന്നേറ്റം നടത്തി. സർക്കാർ വിൻഡ് ഫാൾ ടാക്സ് കട്ട് ചെയ്തത് വിപണിക്ക് പിന്തുണ നൽകി. ഇവ എല്ലാം കൂടി ചേർന്ന് കൊണ്ട് നിഫറ്റിയെ 16500ന് മുകളിലേക്ക് എത്തിച്ചു.
എന്നാൽ ബാങ്ക് നിഫ്റ്റിക്ക് 36000 മറികടന്ന് കൊണ്ട് വ്യാപാരം അവസാനിപ്പിക്കാൻ സാധിച്ചില്ല. എന്നിരുന്നാലും ബാങ്ക് നിഫ്റ്റിയിൽ ഉണ്ടായ പതനം അത്രയും ചെറുതായിരുന്നില്ല. സൂചിക ഇപ്പോൾ 200 ഇഎംഎക്ക് മുകളിലാണുള്ളത്.
നിങ്ങൾക്ക് 2021ലെ ബാങ്ക് നിഫ്റ്റിയുടെ നീക്കത്തിലേക്ക് ശ്രദ്ധിക്കാവുന്നതാണ്. 36000-36200 എന്ന റേഞ്ചിൽ ശക്തമായ സമ്മർദ്ദം ഉള്ളതായി കാണാം. ഇവ മറികടന്നാൽ സൂചിക 36400 മറികടക്കുന്നതിനായി കാത്തിരിക്കാം.
നിഫ്റ്റി ഐടി ശക്തമായ മുന്നേറ്റമാണ് കാഴ്ചവക്കുന്നത്. എന്നിരുന്നാലും 28500 എന്ന നില മറികടക്കുക കഠിനമാണ്. ഈ നിലയിലേക്ക് ശ്രദ്ധിക്കുക.
ഐടിസി ഓഹരി 300 രൂപയ്ക്ക് അടുത്തായി അസ്ഥിരമായി നിന്ന് കൊണ്ട് വ്യാപാരം അവസാനിപ്പിച്ചു. വരും ദിവസങ്ങളിൽ ഓഹരിയുടെ നീക്കത്തിലേക്ക് ശ്രദ്ധിക്കുക.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Post your comment
No comments to display