എസ്.വി.ബി ബാങ്കിന്റെ തകർച്ചക്ക് പിന്നാലെ തിരികെ കയറാൻ ഒരുങ്ങി വിപണി?- പ്രീമാർക്കറ്റ് റിപ്പോർട്ട് 

Home
market
markets to recover after svb crisis pre market analysis
undefined

പ്രധാനതലക്കെട്ടുകൾ

Finolex Industries: മാർച്ച് 12 മുതൽ പൂനെയിലെ നിർമ്മാണ കേന്ദ്രത്തിൽ പിവിസി ഫിറ്റിംഗുകളുടെ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചതായി കമ്പനി അറിയിച്ചു.

Paytm: സാമ്പത്തിക ക്രമക്കേടുകൾ കാരണം പ്രവർത്തനം അവസാനിപ്പിച്ച സിലിക്കൺ വാലി ബാങ്കിൽ തങ്ങൾക്ക് നിക്ഷേപമില്ലെന്ന് മാതൃ കമ്പനിയായ One97 കമ്മ്യൂണിക്കേഷനിൽ വ്യക്തമാക്കി.

ICICI Bank: ഐസിഐസിഐ ലോംബാർഡ് ജനറൽ ഇൻഷുറൻസിൽ ബാങ്കിന്റെ ഓഹരി വിറ്റഴിക്കുന്നതിന് 2024 സെപ്റ്റംബർ 9 വരെ സമയം നീട്ടാനുള്ള ബാങ്കിന്റെ അഭ്യർത്ഥന ആർബിഐ അംഗീകരിച്ചു.

ഇന്നത്തെ വിപണി സാധ്യത

വെള്ളിയാഴ്ച താഴ്ന്ന നിലയിൽ  17451 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കുത്തനെ താഴേക്ക് വീണിരുന്നു. 17320 ശക്തമായ സപ്പോർട്ട് ആയി. സൂചിക പിന്നീട് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 177 പോയിന്റുകൾക്ക് മുകളിലായി 17413  എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

40839 എന്ന നിലയിൽ നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് വീണെങ്കിലും 40370ൽ സപ്പോർട്ട് എടുത്ത് തിരികെ കയറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 771 പോയിന്റുകൾക്ക് താഴെയായി 40485 എന്ന നിലയിൽ  ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 0.66 ശതമാനം നഷ്ടത്തിൽ അടച്ചു.

യുഎസ് വിപണി നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണിയും നഷ്ടത്തിൽ  അടച്ചു.

ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ് കാണപ്പെടുന്നത്.

യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ ലാഭത്തിൽ  കാണപ്പെടുന്നു. 

SGX NIFTY 17470-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

നിഫ്റ്റിയിൽ 17,320, 17,300, 17,200, 17,010, 16,980 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട്  ഉള്ളതായി കാണാം. 17,465, 17,590, 17,650 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 40,370, 40,000, 39,900  എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 40,600, 40,850, 41,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ഫിൻ നിഫ്റ്റിയിൽ  17,860, 17,760, 17,700 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,950, 18,085, 18,200 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കാം.

നിഫ്റ്റിയിൽ  17500ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്.  17400ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 40500ൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നു. 40500ൽ തന്നെ ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 2060 രൂപയുടെ നെറ്റ് ഓഹരികൾ വിറ്റപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1350 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.

ഇന്ത്യ വിക്സ് 13.4 ആയി കാണപ്പെടുന്നു.

സിലിക്കൺ വാലി ബാങ്ക് തകർന്നത് സ്റ്റാർട്ട് അപ്പ് കമ്പനികളെ ലോങ് ടേമിൽ ബാധിച്ചേക്കും.

സ്റ്റാർട്ട് അപ്പുകൾ തങ്ങളുടെ പണം ബാങ്കിൽ നിക്ഷേപിച്ചിരുന്നു. അവർ ഈ പണത്തിന് ബോണ്ടുകൾ വാങ്ങികൂട്ടിയിരുന്നു, എന്നാൽ പലിശ ഉയർന്നപ്പോൾ ബോണ്ടുകളുടെ വരുമാനം കുറഞ്ഞു. ഇതോടെ സ്റ്റാർട്ട് അപ്പുകൾ തങ്ങളുടെ ഫണ്ടുകൾ പിൻവലിച്ചു തുടങ്ങി. ഇതോടെ ബാങ്കിന് തങ്ങളുടെ ബോണ്ടുകൾ നഷ്ടത്തിൽ വിൽക്കേണ്ടി വന്നു.

യുഎസ് വിപണിയെ ഇത് നേരിയ തോതിൽ ബാധിച്ചേക്കാം. എന്നിരുന്നാലും സംഭവത്തിൽ തട്ടിപ്പുകൾ ഒന്നും തന്നെ നടന്നതായി കണ്ടെത്തിയിട്ടില്ല. അതസമയം നിക്ഷേപം വർദ്ധിപ്പിക്കാനായി യുഎസ് ഗവണമെന്റ് പരിശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.

ഇന്ത്യയുടെ കൺസ്യൂമർ പ്രൈസ് പണപ്പെരുപ്പം ഇന്ന് പുറത്തുവരും.

അംബുജ സിമന്റിലേക്ക് ശ്രദ്ധിക്കുക. അദാനി അതിലെ ഓഹരികൾ വിൽക്കുന്നതായി പറയപ്പെടുന്നുണ്ട്.

ആഗോള വിപണി തിരിച്ചടി നേരിടുമ്പോൾ ഇന്ത്യൻ വിപണിക്ക് മുന്നേറാൻ കഴിയുമോ?

നിഫ്റ്റിയിൽ മുകളിലേക്ക് 17465 താഴേക്ക് 17300 എന്നിവ ശ്രദ്ധിക്കുക. 

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023