ഇന്ത്യൻ വിപണിയിൽ നിന്നും കോടികൾ കൊയ്ത 5 പ്രമുഖ നിക്ഷേപകർ

Home
editorial
meet the top 5 succesful investors in india
undefined

ലോകത്തെ തന്നെ ഏറ്റവും മികച്ച ബിസിനസ് എൺവയോൺമെനുകളിൽ ഒന്നാണ് ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റെന്ന് പറയാം. നഷ്ടവും ലാഭവും മാറി മാറി
നിക്ഷേപകരുടെ ജീവിതം ദീർഘകാല അടിസ്ഥാനത്തിൽ നേട്ടങ്ങൾ കൊയ്ത് വിജയിപ്പിക്കാനാൻ ഓഹരി വിപണിക്ക് സാധിക്കും. ബിഎസിയിലെ മൊത്തം ലിസ്റ്റഡ് കമ്പനികളുടെയും മൂല്യം നോക്കിയാൽ ഇപ്പോൾ അത് 280.5 ലക്ഷം കോടിയോളം വരും.

കൃത്യമായ നിക്ഷേപ പദ്ധതിയുണ്ടെങ്കിൽ ആർക്കും തന്നെ മാസം 10000 രൂപ നിക്ഷേപത്തിലൂടെ കോടികളുടെ പോർട്ട്ഫോളിയോ നിർമിച്ചെടുക്കാവുന്നതാണ്.

മേൽപ്പറഞ്ഞ കാര്യം അവിശ്വസനീയമോ അസംബന്ധമോ ആയി തോന്നിയേക്കാം, എന്നാൽ രാകേഷ് ജുൻജുൻവാല, വിജയ് കേഡിയ, ആശിഷ് കച്ചോളിയ എന്നിവരെപ്പോലുള്ളവർ വിപണിയിൽ നിന്നും ഈ നേട്ടം കൈവരിച്ചിട്ടുള്ളവരാണ്.

ഇന്നത്തെ ലേഖനത്തിലൂടെ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നും വൻ നേട്ടം കൈവരിച്ചിട്ടുള്ള ചില വമ്പൻ സ്രാവുകളെയാണ് ഞങ്ങൾ പരിചയപ്പെടുത്തുന്നത്.

രാകേഷ് ജുൻജുൻവാല

  • ഇന്ത്യയുടെ വാറൻ ബുഫെ എന്നറിയപ്പെടുന്ന അന്തരിച്ച രാകേഷ് ജുൻജുൻവാല ഒരു മാർക്കറ്റ് ദൈവമായി ആരാധിക്കപ്പെട്ടിരുന്നു.
  • ഇദ്ദഹം 1985 ൽ വെറും 5,000 രൂപയിൽ നിക്ഷേപം ആരംഭിച്ചു.
  • 1999-ൽ നാല് പങ്കാളികൾക്കൊപ്പം അദ്ദേഹം ഹംഗാമ ഡിജിറ്റൽ മീഡിയ ആരംഭിച്ചു. പിന്നീട് ഇത് ഹംഗാമ ഡിജിറ്റൽ മീഡിയ എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നാക്കി. Hungama Music, Hungama Play എന്നിവ OTT വിപണിയിൽ ലഭ്യമാണ്.
  • സ്ഥിരതയുള്ള നിക്ഷേപകൻ എന്നതിലുപരി നിരവധി പ്രശസ്ത സ്ഥാപനങ്ങളുടെ ചെയർമാനും ഡയറക്ടർ ബോർഡ് അംഗവുമായും അദ്ദേഹം നിരവധി അധികാര സ്ഥാനങ്ങൾ വഹിച്ചു.
  • 2022 ലെ കണക്കനുസരിച്ച് അദ്ദേഹത്തിന്റെ ടൈറ്റൻ ഹോൾഡിംഗുകളുടെ മാത്രം മൂല്യം 11,000 കോടി രൂപയാണ്.
  • രാകേഷ് ജുൻ‌ജുൻ‌വാലയും അസോസിയേറ്റ്‌സും റെയർ എന്റർപ്രൈസസ് എന്നിവ  34,320.2 കോടിയിലധികം ആസ്തിയുള്ള 30 ഓഹരികൾ പരസ്യമായി കൈവശം വച്ചിട്ടുണ്ട്.
  • ആകാശ എയർ ഏറ്റെടുക്കുന്നതിനായി അദ്ദേഹം 35 ബ്യൺ ഡോളഡ ചെലവിഴിച്ചിരുന്നു.
  • ആകാശയുടെ സഹ സ്ഥാപകനാണ് രാകേഷ് ജുൻജുൻവാല.
StockHolding Value (in ₹ crore)Shareholding (%)
Titan Company Ltd1,3047.105.5
Star Health & Allied Insurance Company Ltd6,982.8017.4
Metro Brands Ltd3,130.5014.4
Tata Motors Ltd1,556.401.1
Crisil Ltd1,193.405.5

രാധാകിഷൻ ദമാനി

  • ബിക്കാനീർ (രാജസ്ഥാൻ) സ്വദേശിയായ കോടീശ്വരനായ നിക്ഷേപകനാണ് രാധാകിഷൻ ശിവ്കിഷൻ ദമാനി. സൂപ്പർമാർക്കറ്റുകളുടെ ഡിമാർട്ട് ശൃംഖല പ്രവർത്തിപ്പിക്കുന്ന അവന്യൂ സൂപ്പർമാർട്ടിന്റെ സ്ഥാപകൻ കൂടിയാണ് അദ്ദേഹം.
  • 13 ഓഹരികളാണ് അദ്ദേഹത്തിന്റെ പോർട്ട്ഫോളിയോയിൽ ഉള്ളത്. 185782 കോടി രൂപയുടെ അസ്തി ഉണ്ട്.
  • 2022ലെ കണക്കുകൾ പ്രകാരം ലോകത്തെ തന്നെ 98മാത്തെ സമ്പന്നനാണ് രാധാകിഷൻ ദമാനി.
  • അദ്ദേഹം നിക്ഷേപം നടത്തിയിട്ടുള്ള കമ്പനികൾ സ്ഥിരമായി നേട്ടം കൈവരിക്കുന്നതായി കാണാം. കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ ഓഹരി മൂല്യം 157.65 കോടിയിൽ നിന്നും 322.65 കോടി രൂപയായി ഉയർന്നു.
  • റഷ്യ- ഉക്രൈൻ യുദ്ധസമയം വിപണി താഴ്ന്ന നിന്നപ്പോഴാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചതെന്നതാണ് ശ്രദ്ധേയം.
  • ഫോർബ്സ് പറയുന്നതനുസരിച്ച്, അലിബാഗിലെ 156 മുറികളുള്ള റാഡിസൺ ബ്ലൂ റിസോർട്ട്, പുകയില സ്ഥാപനമായ വിഎസ്ടി ഇൻഡസ്ട്രീസ്, ബിയർ നിർമ്മാതാക്കളായ യുണൈറ്റഡ് ബ്രൂവറീസ്, കൂടാതെ ഇന്ത്യ സിമന്റ്സ്, സുന്ദരം ഫിനാൻസ്, ബ്ലൂ ഡാർട്ട്, സ്പെൻസേഴ്സ് റീട്ടെയിൽ എന്നിവയുൾപ്പെടെ നിരവധി ബിസിനസ്സുകളിൽ ദമാനിക്ക് ഓഹരിയുണ്ട്.

StockHolding Value (in ₹ crore)Shareholding (%)
Avenue Supermarts Ltd1,80,592.5067.5
VST Industries Ltd1,760.4032.3
India Cements Ltd1,566.8020.8
Trent Ltd769.301.5
Sundaram Finance Ltd610.702.4

മോഹിനിഷ് പാബ്രായി

  • വാറൻ ബഫറ്റിന്റെ തീവ്ര അനുയായിയായ മോഹ്‌നിഷ് പാബ്രായി ഒരു ഇന്ത്യൻ-അമേരിക്കൻ നിക്ഷേപകനാണ്.
  • 1999-ൽ പാബ്രായി ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് എന്ന പേരിൽ ഒരു നിക്ഷേപ സ്ഥാപനം അദ്ദേഹം സ്ഥാപിച്ചു.
  • ഇന്ന് വരെ ഈ സ്ഥാപനം 517 കോടി രൂപയുടെ നേട്ടമാണ് കാഴ്ചവെച്ചത്.
  • കുറഞ്ഞ അപകടസാധ്യതയുള്ളതും ഉയർന്ന ഉറപ്പുള്ളതുമായ ഓഹരികൾ, കുറഞ്ഞ കുറവുകളോടെ നന്നായി കൈകാര്യം ചെയ്യപ്പെടുന്ന ബിസിനസ്സുകളിലെ നിക്ഷേപമാണ് പാബ്രായിയുടെ നിക്ഷേപ രീതി.
  • 1,260.3 കോടിയിലധികം ആസ്തിയുള്ള 3 ഓഹരികൾ മൊഹ്‌നിഷ് പബ്രായി പരസ്യമായി കൈവശം വച്ചിട്ടുണ്ട്.

  • സമൂഹ സേവനം ലക്ഷ്യത്തോടെ, മോനിഷ് പബ്രായിയും ഭാര്യയും ചേർന്ന് ദക്ഷിണ ഫൗണ്ടേഷൻ ആരംഭിച്ചു, ഇത് ഗ്രാമീണ, അർദ്ധ നഗരങ്ങളിലെ സർക്കാർ സ്കൂളുകളിലെ പാവപ്പെട്ട വിദ്യാർത്ഥികളെ ജെഇഇ പോലുള്ള മത്സര പരീക്ഷകളിൽ വിജയിപ്പിക്കാൻ സഹായിക്കുന്നു.

StockHolding Value (in ₹ crore)Shareholding (%)
Rain Industries Ltd517.608.8
Sunteck Realty Ltd379.706.7
Edelweiss Financial Services Ltd3636.4

വിജയ് കേഡിയ

  • മാസ്റ്റർ മാർക്കറ്റ് എന്ന് അറിയപ്പെടുന്ന കൊർക്കത്തയിൽ നിന്നുള്ള നിക്ഷേപകനാണ് വിജയ് കേഡിയ.
  • 19 വയസ് മുതൽ തന്നെ അദ്ദേഹം സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപം നടത്തിവരുന്നു.
  • ഫയൽ ചെയ്ത ഏറ്റവും പുതിയ കോർപ്പറേറ്റ് ഷെയർഹോൾഡിംഗുകൾ പ്രകാരം, വിജയ് കിഷൻലാൽ കേഡിയക്ക് 16 ഓഹരികളിലായി 765.9 കോടിയിലധികം രൂപയുടെ ആസ്തിയുണ്ട്.
  • കമ്പനികളെ പറ്റി നല്ലത് പോലെ പഠിച്ച് മനസിലാക്കിയതിന് ശേഷം മാത്രമെ അദ്ദേഹം നിക്ഷേപം നടത്തുകയുള്ളു.
  • കൂടുതൽ നേട്ടങ്ങൾ കൊയ്യാൻ, ദീർഘകാലത്തേക്ക് കാത്തിരിക്കുകയും നിക്ഷേപിക്കുകയും ചെയ്യേണ്ടത് നിർണായകമാണെന്ന് അദ്ദേഹം കരുതുന്നു.
  • 2000 മുതൽ 2022 വരെ, അദ്ദേഹത്തിന്റെ ചില ഓഹരികൾ 47,150 ശതമാനത്തിലധികം വളർന്നു.
StockHolding Value (in ₹ crore)Shareholding (%)
Tejas Networks Ltd246.102.6
Vaibhav Global Ltd103.302
Elecon Engineering Company Ltd97.401.9
Cera Sanitaryware Ltd72.201
Mahindra Holidays & Resorts India Ltd55.501

ആശിഷ് കച്ചോളിയ

  • ലക്കി ഇൻവെസ്റ്റ്‌മെന്റ് മാനേജർസ് സ്ഥാപകനായ ആഷിഷ് കച്ചോളിയ, ഇന്ത്യൻ ഓഹരി വിപണിയിലെ ഏറ്റവും സൂക്ഷ്മമായ നിക്ഷേപകരിൽ ഒരാളാണ്, കൂടാതെ ഓഹരി വിപണികളുടെ "വിസ്-കിഡ്" എന്ന ഖ്യാതി അദ്ദഹം നേടിയിട്ടുണ്ട്.
  • മാധ്യമങ്ങൾ കച്ചോലിയയെ വിപണിയിലെ "വലിയ തിമിംഗലം" എന്ന് വിശേഷിപ്പിക്കുന്നു, എഡൽവെയ്‌സിൽ ചേരുന്നതിന് മുമ്പ് അദ്ദേഹം പ്രൈം സെക്യൂരിറ്റീസിൽ തന്റെ കരിയർ ആരംഭിച്ച് 1995 ൽ സ്വന്തം ബ്രോക്കിംഗ് സ്ഥാപനമായ ലക്കി സെക്യൂരിറ്റീസ് സ്ഥാപിച്ചു.
  • മിഡ് ക്യാപ്പ് സ്മോൾ ക്യാപ്പ് ഓഹരികളിലാണ് അദ്ദേഹം ഏറെയും നിക്ഷേപം നടത്താറുള്ളത്.
  • 1999 ൽ, രാകേഷ് ജുൻ‌ജുൻ‌വാലയ്‌ക്കൊപ്പം, അദ്ദേഹം ഹംഗാമ ഡിജിറ്റൽ സ്ഥാപിച്ചു, 2003 ൽ അദ്ദേഹം തന്റെ പോർട്ട്‌ഫോളിയോ
    ഉൾപ്പെടുത്താൻ തുടങ്ങി.
  • 41 ഓഹരികളിലായി 1900.3 കോടി രൂപയുടെ നിക്ഷേപ അദ്ദഹത്തിനുള്ളത്.
  • അടുത്തിടെ, ബെസ്റ്റ് അഗ്രോലൈഫ് എന്ന പേരിൽ ഒരു മൾട്ടി-ബാഗർ സ്റ്റോക്ക് അദ്ദേഹം വാങ്ങിയിരുന്നു. അത് 5 വർഷത്തിനുള്ളിൽ 6000 ശതമാനത്തിന്റെ വർദ്ധനവ് നേടി.
StockHolding Value (in ₹ crore)Shareholding (%)
Safari Industries (India) Ltd1152.6
Fineotex Chemical Ltd97.202.6
Shaily Engineering Plastics Ltd96.906.5
NIIT Ltd91.202.2
PCBL Ltd91.101.9

രൂക്ഷമായ ചാഞ്ചാട്ടം ഉള്ള മേഖലയാണ് സ്റ്റോക്ക് മാർക്കറ്റ് എന്നത്. ഏതൊരു ഭാഗത്തേക്കും പെട്ടെന്ന് ഒരു നീക്കം പ്രതീക്ഷിക്കാവുന്നതാണ്. പല വ്യക്തികളും നിക്ഷേപകരെയും അവരുടെ നിക്ഷേപ സാങ്കേതിക വിദ്യകളെയും ഓഹരിയുടെ പ്രകടനത്തെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നു. ഈ നിക്ഷേപകർ ഇക്വിറ്റി മാർക്കറ്റിൽ നിന്ന് പണം സമ്പാദിക്കുന്ന രീതി വളർന്നുവരുന്ന നിക്ഷേപകർക്ക് വലിയ പ്രചോദനം നൽകുമെന്നതിൽ സംശയമില്ല.

സമ്പന്നരായ നിക്ഷേപകരുടെ കഥകൾ രണ്ട് സന്ദേശങ്ങൾ നൽകുന്നു. ഒന്നാമതായി, സമഗ്രമായ നിരീക്ഷണത്തിൽ കെട്ടിപ്പടുത്ത ഒരു സോളിഡ് നിക്ഷേപ പദ്ധതി ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്, രണ്ടാമതായി, നിക്ഷേ വൈവിധ്യവൽക്കരണം എന്നത് പ്രധാനമാണ്. ഇന്ത്യൻ വിപണിയിൽ നിന്നും ഇക്വുറ്റി നിക്ഷേപത്തിലൂടെ സമ്പത്ത് സൃഷ്ടിക്കാൻ സാധിക്കുമെന്ന കാര്യം എപ്പോഴും മനസിലാക്കിയിരിക്കുക.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023