മിഡ്ക്യാപ്പ് ഓഹരികളിലെ വിൽപ്പന തുടരുന്നു, നിഫ്റ്റിയെ ലാഭത്തിൽ നിലനിർത്തി എച്ച്.ഡി.എഫ്.സി ഓഹരികൾ- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
midcap sell off continues hdfc twins keep nifty in green post market report
undefined

ഇന്നത്തെ വിപണി വിശകലനം

എച്ച്.ഡി.എഫ്.സി ഓഹരികൾ ശക്തമായി നിലകൊണ്ടതിന് പിന്നാലെ ലാഭത്തിൽ അടച്ച് വിപണി.

ആഴ്ചയിൽ ഫ്ലാറ്റായി 15334 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 52 ആഴ്ചയിലെ താഴ്ന്ന നിലയിൽ സപ്പോർട്ട് എടുത്ത് അസ്ഥിരമായി നിന്നു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 56 പോയിന്റുകൾ/0.37 ശതമാനം മുകളിലായി 15350 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നേരിയ ഗ്യാപ്പ് അപ്പിൽ 32873 എന്ന താഴ്ന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി കഴിഞ്ഞ ദിവസത്തെ 32480 എന്ന സപ്പോർട്ട് രേഖപ്പെടുത്തി വീണ്ടെടുക്കൽ നടത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 58 പോയിന്റുകൾ/ 0.18 ശതമാനം താഴെയായി 32684 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി എഫ്.എം.സി.ജി (+1.8%), നിഫ്റ്റി ഫിൻസെർവ്(+0.96%) എന്നിവ നേട്ടത്തിൽ അടച്ചു. നിഫ്റ്റി മെറ്റൽ (-3.9%), നിഫ്റ്റി മീഡിയ(-2.5%), നിഫ്റ്റി പി.എസ്.യു ബാങ്ക് (-2.4%) എന്നിവ നഷ്ടത്തിൽ അടച്ചു.

പ്രധാന ഏഷ്യൻ വിപണികൾ ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഇപ്പോൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

ഹിന്ദുസ്ഥാൻ യുണിലിവറിന്റെ ഡോവ്, പിയേഴ്‌സ്, ലക്‌സ് എന്നിവയുമായി താരതമ്യം ചെയ്യുന്നതിൽ നിന്ന് സെബാമിനെ ബോംബെ ഹൈക്കോടതി വിലക്കി. ഇതിന് പിന്നാലെ ഓഹരി 4 ശതമാനം നേട്ടം കൈവരിച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

മറ്റു എഫ്.എം.സി.ജി ഓഹരികളായ Dabur (+3.3%), GodrejCP (+4.6%), Marico (+2.4%), Nestle (+1.9%) എന്നീ ഓഹരികളും നേട്ടത്തിൽ അടച്ചു.

HDFC Bank (+2.5%), HDFC (+4%), Infosys (+1.9%) എന്നിവ ലാഭത്തിൽ അടച്ച് നിഫ്റ്റിക്ക് പിന്തുണ നൽകി. 93 പോയിന്റുകളുടെ സംഭാവനയാണ് ഓഹരികൾ നിഫ്റ്റിക്ക് നൽകിയത്.

എന്നാൽ Reliance (-1.8%) ഓഹരി ഇന്ന് കുത്തനെ താഴേക്ക് വീണു.

ക്രൂഡ് ഓയിൽ വില ദുർബലമായി തുടരുന്നതിന് പിന്നാലെ ONGC(-5%), BPCL (-1.6%), GAIL (-5.6%), ATGL (-7.4%), Reliance (-1.8%), OIL (-10.8%), IOC (-1%) എന്നിവ ഇന്ന് നഷ്ടത്തിൽ അടച്ചു.

ക്രൂഡ് ഓയിൽ വില ഇടിഞ്ഞതിനെ തുടർന്ന്  Asian Paints (+3.1%), Berger Paints (+3.2%), Nerolac (+3%) എന്നീ ഓഹരികൾ നേട്ടത്തിൽ അടച്ചു.

നിഫ്റ്റി അസ്ഥിരമായി നിന്നപ്പോൾ Nifty Metal (-3.9%) ന് പിന്നിൽ നിന്നും അടിയേറ്റു. Coal India (-3.1%), Hindalco (-3.6%), Hind Copper (-9.4%), Hind Zinc (-3%), Jindal Steel (-4.8%), NMDC (-3.6%) എന്നിവ നഷ്ടത്തിൽ അടച്ചു.

National Aluminum (-6.8%), SAIL (-5.1%), Tata Steel (-5%), Vedanta (-12.6%),Welcorp (-8.6%) എന്നീ ഓഹരികളും കുത്തനെ താഴേക്ക് വീണു.

സർക്കാർ കയറ്റുമതി തീരുവ ഏർപ്പെടുത്തിയതിന് ശേഷം മെറ്റൽ സ്റ്റോക്കുകൾ ഇടിയുകയാണ്.

സിമന്റ് ഓഹരികളായ UltraTech Cement (+3%), Shree Cements (+2%), Ramco Cements (+2.4%), JK Lakshmi (+3%), Grasim (+2%) എന്നിവ നേട്ടത്തിൽ അടച്ചു.

ഭക്ഷ്യ എണ്ണയുടെ വില 10 രൂപ കുറച്ചതിന് പിന്നാലെ Adani Wilmar ഓഹരി 5 ശതമാനം നഷ്ടത്തിൽ ലോവർ സർക്യൂട്ട് രേഖപ്പെടുത്തി.

സ്‌പൈസ് ജെറ്റ് പട്‌ന-ഡൽഹി വിമാനത്തിൽ ഉണ്ടായ തീപിടിത്തവും മറ്റ് രണ്ട് വിമാന അപകടങ്ങളും സംബന്ധിച്ച് ഡിജിസിഎ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ IndiGo (-5%), SpiceJet (-6.6%) എന്നീ വിമാന കമ്പനി ഓഹരികൾ താഴേക്ക് വീണു.

Bank Of Baroda (-4.1%), Canara Bank (-3.4%), IOB (-3.7%), J&K Bank (-4.3%) എന്നീ പി.എസ്.യു ബാങ്ക് ഓഹരികൾ താഴേക്ക് വീണു.  SBIN ഓഹരി 1.4 ശതമാനം ഇടിഞ്ഞു.

വിപണി മുന്നിലേക്ക് 

നിഫ്റ്റി, ബാങ്ക് നിഫ്റ്റി എന്നിവ ഒരേസമയം അസ്ഥിരമായി നിൽക്കുന്നത് ഏറെ അപകടം സൃഷ്ടിക്കുന്ന കാര്യമാണ്. 15000, 14750 എന്നിവ നിഫ്റ്റിയുടെ സപ്പോർട്ട് ആയി ശ്രദ്ധിക്കുക. താഴേക്ക് വീഴാൻ വിപണിക്ക് പ്രത്യേകിച്ച് ഒരുപിന്തുണ ആവശ്യമില്ല.

നിഫ്റ്റി, ബാങ്ക് നിഫ്റ്റി എന്നിവ വശങ്ങളിലേക്ക് നീങ്ങിയപ്പോൾ നിഫ്റ്റി മിഡ്ക്യാപ്പ് (-2.2%), സ്മോൾക്യാപ്പ് (-3.2%) എന്നിവ ഇന്ന് താഴേക്ക് വീണു.

പണപ്പെരുപ്പം ഉയർന്ന നിലയിൽ തുടരുന്നതിനാൽ അടുത്ത വർഷം യുഎസ് സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലാകാൻ 40 ശതമാനത്തിന്റെ സാധ്യതയുണ്ടെന്ന് ബാങ്ക് ഓഫ് അമേരിക്ക പറഞ്ഞു. യുകെയും സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന ആശങ്കയിലാണ്.

രണ്ട് ദിവസം തുടർച്ചയായി നിഫ്റ്റി ലാഭത്തിലാണുള്ളതെന്ന് കാണാം. വീണ്ടെടുക്കൽ നടന്നാൽ മുകളിലേക്ക് 15750 ശ്രദ്ധിക്കാവുന്നതാണ്.

ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ ഉണ്ടായിരുന്നു? കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023