വ്യക്തത നൽകാതെ കയറിയിറങ്ങി ആഗോള വിപണികൾ, 18280 നിർണായകം- പ്രീമാർക്കറ്റ് റിപ്പോർട്ട്
പ്രധാനതലക്കെട്ടുകൾ
ഇന്നലെ ഗ്യാപ്പ് ഡൌണിൽ 18358 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ദിവസം മുഴുവൻ അസ്ഥിരമായി കാണപ്പെട്ടു. എന്നാൽ മൂന്ന് മണിക്ക് ശേഷം വിപണി പെട്ടെന്ന് താഴേക്ക് വീണു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 65 പോയിന്റുകൾ/0.36 ശതമാനം മുകളിലായി 18342 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
42399 നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി സാവധാനമുള്ള നീക്കമാണ് ഇന്ന് കാഴ്ചവെച്ചത്. എന്നാൽ എക്കാലത്തെയും ഉയർന്ന നില മറികടന്നതിന് പിന്നാലെ സൂചിക വളരെ പെട്ടെന്ന് തന്നെ ലാഭമെടുപ്പിന് വിധേയമായി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 77 പോയിന്റുകൾ/ 0.18 ശതമാനം താഴെയായി 42458 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി 0.9 ശതമാനം നഷ്ട്ടത്തിൽ അടച്ചു.
യുഎസ് വിപണി ഫ്ലാറ്റായി നഷ്ടത്തിൽ അടച്ചു, യൂറോപ്യൻ വിപണി കയറിയിറങ്ങി കാണപ്പെടുന്നു.
ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.
യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ ഫ്ലാറ്റായി ലാഭത്തിൽ കാണപ്പെടുന്നു.
SGX NIFTY 18420-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു നേരിയ ഗ്യാപ്പ് ഗ്യാപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
18,310, 18,280, 18,255, 18,200 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18,380, 18,430, 18,500, 18,600 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 42,400, 42,250, 42,000, 41,850 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 42,600, 42,700, 43,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ഫിൻ നിഫ്റ്റിയിൽ 19,080, 19,030, 18,980, 18,920 എന്നിവിടെ സപ്പോർട്ട് പ്രതീക്ഷിക്കാം. 19,170, 19,200, 19,300 എന്നിവിടെ പ്രതിബന്ധം അനുഭവപ്പെട്ടേക്കാം.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 600 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചപ്പോൾ. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 450 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.
ഇന്ത്യ വിക്സ് 14.9 ആയി കാണപ്പെടുന്നു.
അവസാന നിമിഷത്തെ വിൽപ്പന വിപണിയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. പെട്ടെന്ന് താഴേക്ക് വന്ന സൂചിക 19350ന് താഴെയായി വ്യാപാരം അവസാനിപ്പിച്ചു. വിക്സ് 15ന് താഴെ ഉള്ളപ്പോഴാണിതെന്ന് ഓർക്കുക.
യൂറോ സിപിഐ 10.6 ശതമാനമായി രേഖപ്പെടുത്തി. യുകെ സാമ്പത്തിക പ്രതിസന്ധിയിൽ ആണെന്ന് ധനകാര്യമന്ത്രി പറഞ്ഞു. ഇക്കാരണത്താൽ തന്നെ യുകെയിൽ സർക്കാർ നികുതി വർദ്ധിപ്പിച്ചു.
യുഎസിലെ തൊഴിലില്ലായ്മ കണക്കുകൾ ഇന്നലെ പുറത്തുവന്നു, ഐടി സ്ഥാപനങ്ങൾ ജോലി വെട്ടിക്കുറച്ചതിനെത്തുടർന്ന് പിരിച്ചുവിടലുകൾ കുറയുന്നതായി ഇത് സൂചിപ്പിച്ചു. ഇത് വരുന്ന മീറ്റിൽ പലിശ നിരക്ക് ഉയർത്താൻ ഫെഡിനെ പ്രരിപ്പിച്ചേക്കാം.
പലിശ നിരക്കിലെ വർദ്ധനവും ചൈനയിലെ കൊവിഡ് പ്രതിസന്ധികളും കണക്കിലെടുത്ത് ഇന്നലെ ക്രൂഡ് വില കുത്തനെ ഇടിഞ്ഞിരുന്നു. ഈ കാരണങ്ങൾ ഒന്നും നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് നല്ലതല്ലെങ്കിലും എണ്ണ വില കുറയുന്നത് നല്ലതാണ്.
നിഫ്റ്റിയിൽ 18280 നിർണയകമാണ്. ബാങ്ക് നിഫ്റ്റി നിഫ്റ്റിയേക്കാൾ മികച്ചതായി കാണപ്പെടുന്നു. റിലയൻസ് മുന്നേറ്റം തുടർന്നാൽ നിഫ്റ്റി പുതിയ ഉയരങ്ങൾ കീഴടക്കിയേക്കും.
ആഗോള വിപണികൾ നെഗറ്റീവ് ആയി തുടരുമ്പോൾ ഇന്ത്യൻ വിപണിക്ക് മുന്നേറ്റം നടത്താൻ സാധിക്കുകയില്ല. ജപ്പാൻ 41 വർഷത്തെ ഏറ്റവും ഉയർന്ന പണപ്പെരുപ്പം രേഖപ്പെടുത്തി. വീണ്ടും ഇത്തരം നെഗറ്റീവ് വാർത്തകൾ പുറത്തുവന്നാൽ വിപണിക്ക് മുകളിലേക്ക് കയറാൻ സാധിച്ചേക്കില്ല.
നിഫ്റ്റിയിൽ മുകളിലേക്ക് 18440 താഴേക്ക് 18280 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Post your comment
No comments to display