MTAR Technologies IPO: അറിയേണ്ടതെല്ലാം

Home
editorial
mtar technologies ipo all you need to know
undefined

കൊവിഡ് വ്യാപനത്തെ തുടർന്ന് 2020ൽ അധികം ഐ.പി.ഒകൾ നടന്നിരുന്നില്ല. ഇതിന് വിപരീതമായ കാഴ്ചയാണ് 2021ൽ കാണാനാകുന്നത്. അനേകം കമ്പനികളാണ് 2021 സാമ്പത്തിക വർഷം പ്രഥമ ഓഹരി വിൽപ്പനയ്ക്കായി മുന്നോട്ട് വന്നിരിക്കുന്നത്. റെയിൽ‌ടെൽ‌സ് ഐ.പി.ഒയുടെ ഭാഗമാകാനും ലാഭമുണ്ടാക്കാനും നിങ്ങൾക്ക് കഴിഞ്ഞുവെന്ന് പ്രതീക്ഷിക്കുന്നു. ഇന്ന് മറ്റൊരു കമ്പനിയുടെ ഐ.പി.ഒ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് മാർക്കറ്റ്ഫീഡ്.

MTAR Technologies

എഞ്ചിനീയറിംഗ് വ്യവസായ മേഖലയിലെ ഒരു ദേശീയ കമ്പനിയാണ് MTAR ടെക്നോളജീസ്. മിഷൻ-ക്രിട്ടിക്കൽ പ്രിസിഷൻ ഘടകങ്ങളുടെ നിർമ്മാണത്തിൽ കമ്പനി ഏർപ്പെട്ടിരിക്കുന്നു. MTAR ടെക്നോളജീസിന്റെ പദ്ധതികൾ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യൻ സിവിലിയൻ ന്യൂക്ലിയർ പവർ പ്രോഗ്രാം, ഇന്ത്യൻ ബഹിരാകാശ പദ്ധതി, ദേശീയ പ്രതിരോധം, ആഗോള പ്രതിരോധം എന്നിവയിൽ ചരിത്രപ്രാധാന്യമുള്ള
സംഭാവനകളാണ് കമ്പനി നടത്തിയിട്ടുള്ളത്.

1970ൽ പ്രവർത്തനം ആരംഭിച്ച കമ്പനി സർക്കാർ സ്ഥാപനങ്ങളെ തങ്ങളുടെ പ്രധാന ഉപഭോക്താക്കളാക്കി മാറ്റി. ഇതോടെ കമ്പനി വളരെ അധികം വളർന്നു. ISRO, NPCIL, DRDO, Bloom Energy, HAL, VSSC, Rafael,  Elbit  എന്നീ സ്ഥാപനങ്ങളാണ്  MTAR ടെക്നോളജീസിന്റെ നിലവിലെ ഉപഭോക്താക്കൾ.


നിലവിൽ എം‌.ടി‌.ആർ ടെക്നോളജീസ് 7 അത്യാധുനിക ഉത്പാദനത്തിനുള്ള സൗകര്യങ്ങളാണ് ഹോസ്റ്റ് ചെയ്യുന്നത്. ജി‌.എസ്‌.എൽ‌.വി മാർക്ക്  III ലേക്ക്  ലിക്വിഡ് പ്രൊപ്പൽ‌ഷൻ എഞ്ചിനുകൾ നിർമ്മിക്കുക, അഗ്നി പ്രോഗ്രാമുകൾക്കായുള്ള എയർഫ്രെയിമുകൾ  അസംബ്ലിൾ ചെയ്യുക, ഇന്ധന സെല്ലുകൾക്കുള്ള പവർ യൂണിറ്റുകളുടെ നിർമ്മാണം എന്നിവയാണ് കമ്പനിയുടെ പ്രധാന പ്രവർത്തനങ്ങൾ.

ആണവ മേഖലയ്ക്കായി കമ്പനി 14 തരം ഉത്പന്നങ്ങളാണ് വിതരണം ചെയ്യുന്നത്. ഇതിനൊപ്പം  ബഹിരാകാശ, പ്രതിരോധ മേഖലയ്ക്കായി 6 തരം ഉത്പന്നങ്ങളും ശുദ്ധമായ ഊർജ്ജ മേഖലയ്ക്കായി 3 തരം ഉത്പന്നങ്ങളും കമ്പനി വിതരണം ചെയ്യുന്നു. 

IPO എങ്ങനെ ?

മാർച്ച്  3ന്  ആരംഭിച്ച  MTAR ടെക്നോളജീസ്  ഐ.പി.ഒ  മാർച്ച്  5ന് അവസാനിക്കും. ഐ.പി.ഒ വഴി 596.41 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഫ്രഷ് ഇഷ്യുവിനായി കമ്പനിയുടെ പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കുക 123.52  കോടി രൂപയാണ്.
ഓഹരി ഒന്നിന് 574-575 രൂപവരെയാണ് നിശ്ചയിച്ചിട്ടുള്ളത്. ഒരു റീട്ടെയിൽ നിക്ഷേപകന് അപേക്ഷിക്കാവുന്ന ഏറ്റവും കുറഞ്ഞ ഓഹരികളുടെ  എണ്ണം  26 ഇക്യൂറ്റി ഓഹരികൾ അഥവ ഒരു ലോട്ട് മാത്രമാണ്. അപേക്ഷിക്കാവുന്ന ഏറ്റവും കൂടിയ എണ്ണം 338 ഓഹരികൾ അഥവ 13 ലോട്ടുകളാണ്.

MTAR ടെക്നോളജീസ്  ഐ.പി.ഒക്കായി ഒരു നിക്ഷേപകന്  ഏറ്റവും
കുറഞ്ഞത്  14,900 രൂപ നൽകേണ്ടി വരും. അതേസമയം 13 ലോട്ട് വാങ്ങാനായി 1,94,350  രൂപയാണ് നൽകേണ്ടി  വരിക.  നിലവിൽ കമ്പനിയുടെ 62.24. ശതമാനം ഓഹരികളാണ്  പ്രെമോട്ടർമാർ കെെവശം വച്ചിരിക്കുന്നത്. ഐ.പി.ഒയ്ക്ക് ശേഷം ഇത് 50.25 ശതമാനമായി കുറയും. 50 ശതമാനത്തിന് മുകളിലായതിനാൽ തന്നെ കമ്പനി ഓഹരിയുടെ കൂടുതൽ ശതമാനവും കെെയ്യടക്കിവച്ചിരിക്കുന്നു. ഐ.പി.ഒയുടെ അലോട്ട്മെന്റ് മാർച്ച് 10നും ലിസ്റ്റിംഗ് മാർച്ച് 16നുമാണ് നടക്കുക.

ഐ.പി.ഒ  വഴി ലഭിക്കുന്ന പണം  MTAR ടെക്നോളജീസ്  മൂന്ന് കാര്യങ്ങൾക്കായി ഉപയോഗിക്കും. ആദ്യം കമ്പനിയുടെ നിലവിലുള്ള കടങ്ങൾ ഭാഗികമായോ പൂർണമായോ തിരിച്ചടയ്ക്കാൻ ഈ തുക ഉപയോഗിക്കും. രണ്ടാമതായി കമ്പനിയുടെ മൂലധന ആവശ്യങ്ങൾക്കായി ഇത് ഉപയോഗിക്കും. മൂന്നാമതായി കമ്പനിയുടെ  പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി തുക  ചെലവാക്കും.

സാമ്പത്തിക വളർച്ച

30 December 202031 March 202031 March 201931 March 2018
Total Assets381.91cr346.27cr305.15cr281.03cr
Total Revenue177.99cr218.14cr185.91cr160.54cr
Profit after Tax28.0631.3139.195.42

പട്ടികയിൽ കാണുന്നത് പോലെ കമ്പനിയുടെ വരുമാനം  ഓരോ വർഷവും വർദ്ധിച്ചുവരികയാണ്.  എന്നാൽ 2020 സാമ്പത്തിക വർഷം കമ്പനിക്ക് മുൻ വർഷത്തേക്കാൾ ലാഭം ഉണ്ടാക്കാൻ സാധിച്ചില്ല. ഇതിന് പ്രധാന കാരണം കൊവിഡിനെ തുടർന്ന് രാജ്യം ലോക്ക് ഡൗണിലേക്ക് നീങ്ങിയത് തന്നെയാണ്.  എന്നാൽ 2020  ഡിസംബറിലെ മൂന്നാം പാദത്തിൽ കമ്പനിയുടെ വരുമാനവും അറ്റാദായവും വർദ്ധിച്ചുവരുന്നതായി കാണാം.

ജി‌.എം‌.എം ഫോഡ്‌ലറുടെ 23 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ എം‌.ടി‌.ആർ ടെക്നോളജീസിന് 13.61 ശതമാനം ഓഹരി വരുമാനമാണുള്ളത്. ജി‌.എം‌.എം ഫോഡ്‌ലറിനെ എം‌.ടി‌.ആർ ടെക്നോളജീസിന്റെ പരോക്ഷ എതിരാളിയായി കാണക്കാക്കാം. ഇരു കമ്പനികളും വ്യത്യസ്ഥമായ ഉത്പന്നങ്ങളാണ് നിർമ്മിക്കുന്നത്. എന്നാൽ വരുമാനത്തിലേക്കും അറ്റാദായത്തിലേക്കും നോക്കിയാൽ ജി‌.എം‌.എം ഫോഡ്‌ലറിനേക്കാൾ ഒരുപടി മുന്നിലാണ് ‌ എം.ടി‌.ആർ ടെക്നോളജീസ്.

നിലവിലുള്ള കടം കുറയ്ക്കുന്നതിനാണ് കമ്പനി ഐ.പി.ഒ നടത്തുന്നത്. എന്നാൽ കമ്പനിയുടെ കടം- ഇക്യൂറ്റി അനുപാതം 0.18 ആണ്. ഐ.പി.ഒയ്ക്ക് ശേഷം ഇത് കുറയും. കടം കുറഞ്ഞ കമ്പനിയായതിനാൽ തന്നെ നിക്ഷേപകർ ഏറെ സുരക്ഷിതരായിരിക്കും.  

അപകട സാധ്യതകൾ

  • എഞ്ചിനീയറിംഗ് വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയായതിനാൽ തന്നെ  വളരെ കുറച്ച് ഉപഭോക്താക്കൾ
    മാത്രമാണ് കമ്പനിക്കുള്ളത്.

  • NPCIL, ISRO, DRDO എന്നിവിടങ്ങിൽ നിന്നും ലഭിക്കുന്ന ഓർഡറുകളെ ആശ്രയിച്ചാണ് കമ്പനിയുടെ സാമ്പത്തിക സ്ഥിതി നിലനിൽക്കുന്നത്. ഈ ഓർഡറുകളിൽ സംഭവിച്ചേക്കാവുന്ന കുറവോ, സർക്കാർ നയങ്ങളിൽ സംഭവിച്ചേക്കാവുന്ന മാറ്റങ്ങളോ കമ്പനിയെ പ്രതികൂലമായി ബാധിച്ചേക്കാം.

  • കമ്പനിക്ക് തങ്ങളുടെ ഉപഭോക്താക്കളുമായി ദീർഘകാല കരാറുകൾ ഇല്ലാത്തതിനാൽ ഇവർക്ക് ഏത് നിമിഷവും മറ്റു കമ്പനികളിൽ നിന്നും സാധനങ്ങൾ വാങ്ങാവുന്നതാണ്. ഇത് കമ്പനിയുടെ വരുമാനത്തിൽ ഇടിവ് വരുത്തിയേക്കും.

  • ചില മേഖലകൾക്കായി കമ്പനി വളരെ രഹസ്യമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ കർശനമായ നിലവാരത്തിന് വിധേയരാകേണ്ടതുണ്ട്. ഇതിൽ പരാജയപ്പെട്ടാൽ കമ്പനിക്ക് ഉപഭോക്താക്കളെ നഷ്‌ടപ്പെടും.
IPO DateMarch 3, 2021 – March 5, 2021
Issue TypeBook Built Issue IPO
Face ValueRs 10 per equity share
IPO PriceRs 574 to Rs 575 per equity share
Lot Size26 Shares
Offer for Sale (goes to promoters)Aggregating up to Rs 472.90 crore
Fresh Issue (goes to the company)Aggregating up to Rs 123.52 crore
Issue SizeAggregating up to Rs 596.41 crore
Listing AtBSE, NSE
IPO Listing DateMarch 16, 2021

നിഗമനം

ക്ലീൻ എനർജി മേഖലയിൽ നിന്നുള്ള കമ്പനിയുടെ വരുമാനം 2018ൽ 49 ശതമാനവും 2020ൽ 65 ശതമാനവുമാണ് വളർച്ച   കെെവരിച്ചത്.
ഭാവിയിൽ ക്ലീൻ എനർജി മേഖല ശക്തമായ മുന്നേറ്റം കാഴ്ചവയ്ക്കുമെന്ന സൂചനകളാണ് ഇത് നൽകുന്നത്. ഇതിനാൽ  MTAR ടെക്നോളജീസിന് ലാഭമുണ്ടായേക്കാം. പ്രതിരോധ മേഖലയിൽ നിന്നും ആണവ മേഖലയിൽ നിന്നുമാണ് കമ്പനിക്ക് ബാക്കിയുള്ള  വരുമാനം  ലഭിക്കുന്നത്.  പ്രതിരോധ ഉപകരണങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നതിനായി കേന്ദ്ര സർക്കാർ താത്പര്യം പ്രകടിപ്പിക്കുന്ന കാര്യം നമുക്ക് അറിയാം. ഇതും  MTAR ടെക്നോളജീസിന് ലാഭകരമാകും.

ചില ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിലും കമ്പനിക്ക് മുന്നിലേക്ക് വളരെ നല്ല ഒരു ഭാവിയാണ് ഉള്ളതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇതിനാൽ തന്നെ ഐ.പി.ഒ ഓവർ സബ്‌സ്‌ക്രൈബായേക്കാം.  MTAR ടെക്നോളജീസിനെ പറ്റി സ്വയം  വിലയിരുത്തിയതിന്  ശേഷം നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെ്യ്ത് അറിയിക്കുക.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023