ലാഭമെടുപ്പിന് വിധേയമായി വിപണി, 17600ന് താഴെ നഷ്ടത്തിൽ അടച്ച് നിഫ്റ്റി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
much needed profit booking nifty closes below 17600 post market analysis
undefined

ഇന്നത്തെ വിപണി വിശകലനം 

ഇന്ന് 80 പോയിന്റുകൾക്ക് താഴെയായി 17796 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 100 പോയിന്റുകൾ കുത്തനെ താഴേക്ക് വീണു. ശേഷം 17720ൽ സപ്പോർട്ട് എടുത്ത സൂചിക തിരികെ കയറാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വീണ്ടും താഴേക്ക് കൂപ്പുകുത്തിയ സൂചിക 17500ൽ സപ്പോർട്ട് രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 346 പോയിന്റുകൾ/1.96 ശതമാനം താഴെയായി 17530 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

40977 നിലയിൽ ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 41000 നിലനിർത്താൻ സാധിച്ചില്ല. ശേഷം 40850ൽ സപ്പോർട്ട് രേഖപ്പെടുത്തിയ സൂചിക തിരികെ കയറാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ട് ദിവസത്തെ താഴ്ന്ന നിലയായ 40502 രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 432 പോയിന്റുകൾ/ 1.05 ശതമാനം താഴെയായി 40776 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

എല്ലാ മേഖലാ സൂചികകളും ഇന്ന് 1 ശതമാനം താഴേക്ക് വീണു. Nifty Auto (-2.7%), Nifty IT (-3.7%), Nifty Media (-4%), Nifty Metal (-2%), Nifty PSU Bank (-2.3%), Nifty Realty (-3.7%) എന്നിവ നഷ്ടത്തിൽ അടച്ചു. നിഫ്റ്റി ബാങ്ക് 1 ശതമാനം നഷ്ടത്തിൽ അടച്ചു.

പ്രധാന ഏഷ്യൻ വിപണികൾ എല്ലാം തന്നെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യുകെ ഒഴികെയുള്ള യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. യുകെ ഫ്ലാറ്റായി കാണപ്പെടുന്നു.

നിർണായക നീക്കങ്ങൾ

IndusInd Bank (+2.6%), Cipla (+0.99%) എന്നിവ ഇന്ന് നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

കമ്പനിയുടെ എംഡിയും സിഇഒയുമായി സുമന്ത് കത്പാലിയയെ ബോർഡ് വീണ്ടും നിയമിച്ചതിന്  പിന്നാലെയാണ് IndusInd Bank (+2.6%) ഓഹരി നേട്ടത്തിൽ അടച്ചത്.

Cipla (+0.99%) ഓഹരി നേട്ടത്തിൽ അടച്ചു.

UPL (-5.2%) ഓഹരി നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

Britannia (-2.2%), Colpal (-4.1%), Dabur (-3%), Emami (-5.6%), GodrejCP (-4.1%), HUL (-1.2%), ITC (-0.84%), Marico (-2.8%), Nestle (-3.1%), Tata Consumer (-5%) എന്നീ എഫ്.എം.സി.ജി ഓഹരികൾ നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിലേക്ക് തള്ളപ്പെട്ടു.

Coforge (-4%), HCL Tech (-2.5%), Infy (-3.8%), MindTree (-4.7%), Mphasis (-3.8%), TCS (-3.8%), TechM (-4.6%), Wpro (-3.2%) എന്നിവ കുത്തനെ താഴേക്ക് വീണു.

സെമികണ്ടക്ടർ പദ്ധതി വോൾക്കാനോ ഇൻവെസ്റ്റ്മെന്റ് നടത്തുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെ Vedanta (-7.4%) ഓഹരി നഷ്ടത്തിൽ അടച്ചു.

ടയർ, കെമിക്കൽ, സിമന്റ് ഓഹരികൾ ഇന്ന് ലാഭമെടുപ്പിന് വിധേയമായി.

കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ബ്ലികിറ്റ് ആപ്പിൾ ഐഫോൺ വിതരണം ചെയ്യാൻ തീരുമാനിച്ചതിന് പിന്നാലെയും Zomato's (-2.7%) ഓഹരി നഷ്ടത്തിൽ അടച്ചു.

ആവശ്യകത വർദ്ധിച്ചതിനെ തുടർന്ന് ഡക്‌റ്റൈൽ അയൺ പൈപ്പ് കപ്പാസിറ്റി വികസിപ്പിക്കാനുള്ള പദ്ധതിക്ക് പിന്നാലെ Tata Metaliks (+2.8%) ഓഹരി നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

ശക്തമായ ലാഭമെടുപ്പാണ് റാലിക്ക് പിന്നാലെ ഇന്ന് വിപണിയിൽ ഉണ്ടായത്. ലോങ് ടേം റാലിക്ക് മുന്നോടിയായി വിപണിയിൽ തിരുത്തൽ നടക്കേണ്ടത് ആവശ്യമാണ്. നിഫ്റ്റി ഇപ്പോൾ അടുത്തിടെ ഉണ്ടായ താഴ്ന്ന നിലയിൽ നിന്നും 15 ശതമാനത്തിന് മുകളിലാണുള്ളത്. 17,480, 300, 180,17000 എന്നിവിടെ സൂചികയിൽ ശക്തമായ സപ്പോർട്ടും ലഭിച്ചേക്കും.

നിഫ്റ്റിയിലേത് പോലെ ബാങ്ക് നിഫ്റ്റിയിൽ ശക്തമായ ലാഭമെടുപ്പ് ഉണ്ടായില്ല. സൂചിക 40500ന് മുകളിലായി വ്യാപാരം നടത്തുകയാണ്. ബാങ്കിംഗ് സൂചിക 40000ന് മുകളിൽ നിന്നാൽ നിഫ്റ്റിയും വൈകാതെ തന്നെ 18000 സ്വന്തമാക്കിയേക്കും. ആഴ്ചയിലേക്ക് നോക്കിയാൽ നിഫ്റ്റി 1 ശതമാനത്തിന്റെ നേട്ടമാണ് കൈവരിച്ചിട്ടുള്ളതെന്ന് കാണാം.

ബാങ്ക് നിഫ്റ്റി കൂടി വീണാൽ എന്ത് സംഭവിക്കും ?

HDFC Bank ഓഹരി 1500ന് താഴെ വ്യാപാരം അവസാനിപ്പിച്ചു. ഇത് വിപണിക്ക് അത്ര നല്ലതല്ല.

Reliance 2525 എന്ന സപ്പോർട്ട് തകർത്തു. ഇതും ആശങ്ക ഉയർത്തുന്നു.

മുൻ ആഴ്ചത്തെ അപേക്ഷിച്ച് നിഫ്റ്റി ഐടി 7 ശതമാനം ഇടിഞ്ഞു. ഇത് വിപണിക്ക് കൂടുതൽ നെഗറ്റിവിറ്റി സംഭാവന ചെയ്തു.

11 ആഴ്ചകൾക്ക് ശേഷം നിഫ്റ്റി മിഡ്ക്യാപ്പ് ചുമന്ന കാൻഡിൽ രൂപപ്പെടുത്തി.

ചൈനയുടെ വ്യാവസായിക ഔട്ട്പുട്ട് മുൻ വർഷത്തെ അപേക്ഷിച്ച് 4.2 ശതമാനം ഉയർന്നു. എന്നാൽ ചൈനീസ് വിപണി ഇന്ന് 2.3 ശതമാനം ഇടിഞ്ഞു.

പണപ്പെരുപ്പം ഉയരുന്നതിനാൽ തന്നെ ഫെഡ് പലിശ നിരക്ക് വലിയ രീതിയിൽ ഉയർത്തുമെന്ന് ഏവരും കരുതുന്നു. ആഗോള വിപണികൾ ഇടിഞ്ഞപ്പോഴും ഇത് വരെ ഇന്ത്യൻ വിപണി ശക്തമായി നിലകൊള്ളുകയായിരുന്നു. എന്നാൽ നിഫ്റ്റി ഇന്ന് ഇടിഞ്ഞിരിക്കുകയാണ്.

മാർക്കറ്റ് ക്യാപ്പ് വെച്ച് നോക്കുമ്പോൾ ഇന്ന് ടാറ്റാ ഗ്രൂപ്പിനെ അദാനി ഗ്രൂപ്പ് മറികടന്നതായി കാണാം. അദാനി ഗ്രൂപ്പിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്?

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023