നെഗറ്റീവ് സൂചന നൽകി ആഗോള വിപണികൾ, നിഫ്റ്റിക്ക് 17000 നിർണായകം- പ്രീമാർക്കറ്റ് റിപ്പോർട്ട് 
പ്രധാനതലക്കെട്ടുകൾ
HDFC Bank: സെപ്റ്റംബർ പാദത്തിൽ ബാങ്കിന്റെ ഏകീകൃത അറ്റാദായം 22.30 ശതമാനം ഉയർന്ന് 11125 കോടി രൂപയായി.
Bajaj Auto: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം 16 ശതമാനം ഇടിഞ്ഞ് 1719 കോടി രൂപയായി.
Shree Cement: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം 67.5 ശതമാനം ഇടിഞ്ഞ് 183.24 കോടി രൂപയായി. പോയവർഷം 563 കോടി രൂപയായിരുന്നു കമ്പനിയുടെ ഏകീകൃത അറ്റാദായം.
ഇന്നത്തെ വിപണി സാധ്യത
വെള്ളിയാഴ്ച ഗ്യാപ്പ് അപ്പിൽ 17293 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 17340 ആയ ദിവസത്തെ ഉയർന്ന നില രേഖപ്പെടുത്തിയെങ്കിലും വിൽപ്പന സമ്മർദ്ദത്തെ തുടർന്ന് താഴേക്ക് വീണു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 171 പോയിന്റുകൾക്ക് മുകളിലായി 17185 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
39381 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 400 പോയിന്റുകൾക്ക് ഉള്ളിൽ വശങ്ങളിലേക്ക് മാത്രമാണ് വ്യാപാരം നടത്തിയത്. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 1.76 ശതമാനം മുകളിലായി 39305 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി 1.6 ശതമാനം നേട്ടത്തിൽ അടച്ചു.
യുഎസ് വിപണി നഷ്ടത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ ഉയർന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യൻ വിപണികളും താഴ്ന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.
യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ ലാഭത്തിൽ കാണപ്പെടുന്നു.
SGX NIFTY 17085-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു വലിയ ഗ്യാപ്പ് ഡൌൺ ഓപ്പണിഗിനുള്ള സൂചന നൽകുന്നു.
17,140, 17,085, 17,000, 16,960 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,235, 17,310, 17,430, 17,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 39,250, 39,000, 38,800 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 39,400, 39,600, 40,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
നിഫ്റ്റി 17500ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 17000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ബാങ്ക് നിഫ്റ്റിയിൽ 39500ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐയുള്ളത്. 39000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.
ഇന്ത്യ വിക്സ് 18.3 ആയി കുറഞ്ഞു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1000 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1600 കോടി രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങികൂട്ടി.
ആഗോള വിപണികൾ ദുർബലമായി കാണപ്പെടുന്നു. 17000ന് അടുത്തായി സൂചിക നിൽക്കുന്നത് അതിനുള്ള സൂചനയാണ്. ഈ നിലയ്ക്ക് മുകളിൽ നിലനിൽക്കാൻ വിപണിക്ക് ആകുമോ എന്ന് നോക്കി കാണേണ്ടതുണ്ട്. ഇന്ത്യൻ വിപണിയേക്കാൾ വളരെ നിർണായക തലത്തിലാണ് യുഎസ് വിപണി നിലകൊള്ളുന്നത്.
മൊത്തം വില സൂചിക 10.7 ശതമാനം ആയി രേഖപ്പെടുത്തി. ഇത് മുൻ വർഷത്തേക്കാൾ മികച്ചതാണ്.
എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഫലങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ ഓഹരി എങ്ങനെ നീങ്ങുമെന്ന് നോക്കി കാണേണ്ടതുണ്ട്.
ഐടി, ബാങ്ക് നിഫ്റ്റി എന്നിവ കഴിഞ്ഞ ആഴ്ച മിന്നുംപ്രകടനം കാഴ്ചവെച്ചിരുന്നു. റിലയൻസ്, മിഡ് ക്യാപ്പ് ഓഹരികൾ എന്നിവയാണ് നഷ്ടത്തിലേക്ക് വീണത്. റിലയൻസ് ഓഹരി ആഴ്ചയിൽ 2.5 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. ഓഹരിയിലേക്ക് ഇന്ന് ശ്രദ്ധിക്കുക.
ഈ ആഴ്ച യുഎസ് വിപണി എങ്ങനെ നീങ്ങുമെന്ന് നോക്കി കാണേണ്ടതുണ്ട്. 28700 എന്നത് വളരെ നിർണായക നിലയാണ്. ഇന്ത്യൻ വിപണി വളരെ നിർണായക നിലയിലാണുള്ളത്. ഏത് വശത്തേക്കും ഒരു നീക്കം ഉണ്ടായേക്കാം.
നിഫ്റ്റിയിൽ മുകളിലേക്ക് 17235 ശ്രദ്ധിക്കുക. താഴേക്ക് 16960 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Post your comment
No comments to display