വരാനിരിക്കുന്നത് ബാങ്കിംഗ് വിപ്ലവം, നിയോബാങ്ക് സിസ്റ്റം എങ്ങനെയെന്ന് നോക്കാം

Home
editorial
neo banks disrupting the banking industry
undefined

നിയോബാങ്കുകൾ ലോകമെമ്പാടും തന്നെ ശക്തമായി വരികയാണ്. ബാങ്കിംഗിന്റെ അടുത്ത പരിണാമമായ ഇവ ഇന്ത്യയിലും ക്രമേണ ശക്തി കെെവരിച്ചുവരുന്നതായി കാണാം. സാങ്കേതിക വിദഗ്ദ്ധരായ മില്ലേനിയലുകളും ചെറുകിട ബിസിനസുകളും അതിന്റെ വ്യതിരിക്തമായ സവിശേഷതകളുടെ ഫലമായി നിയോബാങ്കുകളിലേക്ക് തിരിയുന്നു. നിയോബാങ്കുകൾ എന്താണെന്നും അവ ആഗോള ബാങ്കിംഗ് വ്യവസായത്തെ എങ്ങനെ ബാധിക്കുമെന്നുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ഈ ലേഖനത്തിലൂടെ ചർച്ചചെയ്യുന്നത്. 

എന്താണ് നിയോബാങ്ക്സ്?

ഫിസിക്കൽ ബ്രാഞ്ച് നെറ്റ്‌വർക്കുകളില്ലാതെ ഓൺലൈനായി മാത്രം പ്രവർത്തിക്കുന്ന ഒരു ധനകാര്യ സ്ഥാപനമാണ് നിയോബാങ്ക്.  ഡിജിറ്റലായി മൊബൈൽ ആപ്പുകൾ വഴി പണം കൈമാറ്റം, മാനേജ്മെന്റ് തുടങ്ങിയ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഫിനാൻഷ്യൽ ടെക്നോളജി (ഫിൻടെക്) കമ്പനികളാണ് ഇവ. ഭൗതിക ശാഖകളോ അടിസ്ഥാന സൗകര്യങ്ങളോ ആവശ്യമുള്ളതിനാൽ നിയോബാങ്കുകളെ പരമ്പരാഗത ബാങ്കുകൾക്ക് കുറഞ്ഞ ബദലായി കണക്കാക്കാം. പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് വ്യക്തിഗത സേവനങ്ങൾ നൽകുന്നതിന് വിപുലമായ സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും  ഇവ ഉപയോഗിക്കുന്നു.

സുരക്ഷാ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് ഇതുവരെയും ബാങ്കുകളെ 100 ശതമാനം ഡിജിറ്റൽ ആക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുവദിച്ചിട്ടില്ല. അതിനാൽ തന്നെ നിയോബാങ്കുകൾക്ക് സ്വന്തമായി ബാങ്കിംഗ് ലൈസൻസ് എടുക്കാനാകില്ല. നിലവിലുള്ള പരമ്പരാഗത ബാങ്കുകളുടെ പങ്കാളിത്തത്തോടെ മാത്രമേ ഇത് സ്ഥാപിക്കാൻ കഴിയൂ. ഈ ഘടകം നിയോബാങ്ക് ഓഫർ ചെയ്യുന്ന സേവനങ്ങളിൽ പരിധി ഏർപ്പെടുത്തുന്നു.

നിയോബാങ്ക് വാഗ്ദാനം ചെയ്യുന്ന സേവനങ്ങൾ

അക്കൗണ്ട് തുറക്കുന്നതിനോ ഓൺബോർഡിങ്ങിനോ തടസ്സമില്ലാത്ത സാങ്കേതിക പ്രക്രിയ  വാഗ്ദാനം ചെയ്യുന്നുവെന്നതാണ് നിയോബാങ്കുകളുടെ പ്രത്യേകത.  ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കുന്നതിനായി നിയോബാങ്കുകൾ തൽക്ഷണ ചാറ്റ് പിന്തുണയും (ചാറ്റ്ബോട്ടുകൾ) ഏജന്റുമാരുമായി നേരിട്ടുള്ള സമ്പർക്കവും നൽകുന്നു. എ.ഐ അധിഷ്ഠിത സംവിധാനങ്ങൾ വഴി ഉപഭോക്താക്കളുടെ ചെലവുകൾ ട്രാക്ക് ചെയ്യുന്നതിനും ബജറ്റ് ചെയ്യുന്നതിനും ഇത് സഹായിക്കുന്നു. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളുടെ ഇടപാടുകൾ ലിങ്ക് ചെയ്യാനും ട്രാക്ക് ചെയ്യാനും വിവിധ നിയോബാങ്കുകൾ ഉപഭോക്താക്കളെ അനുവദിക്കുന്നു. ഇവ ചെലവ് കുറഞ്ഞതും വേഗത്തിലുള്ളതുമാണ്, കൂടാതെ എല്ലാ ബാങ്കിംഗ് വശങ്ങളിലും അറിവുള്ള തീരുമാനങ്ങൾ എടുക്കാൻ ഇത് ഉപഭോക്താക്കളെ സഹായിക്കുകയും ചെയ്യും.

ഫോറിൻ എക്സ്ചേഞ്ച് (ഫോറെക്സ്) കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ, ക്യാഷ് പ്രോസസ്സിംഗ്, കോസ്റ്റ് മാനേജ്മെന്റ്, ലോൺ ഉൽപ്പന്നങ്ങൾ എന്നിവയിലും ഇവ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ചില നിയോബാങ്കുകൾ അക്കൌണ്ടിംഗ്, ഗുഡ്സ് & സർവീസസ് ടാക്സ് (ജിഎസ്ടി) കംപ്ലയൻസ്, പേറോൾ മാനേജ്മെന്റ് തുടങ്ങിയ മൂല്യവർദ്ധിത സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. ഇവയ്ക്ക്  ഉപയോഗിക്കാൻ എളുപ്പമുള്ള ഇന്റർഫേസുകളും വിപുലമായ സുരക്ഷയുമുണ്ട്. പരമ്പരാഗത ബാങ്കുകൾ നൽകുന്ന സേവനങ്ങളും ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ഉപഭോക്താക്കളുടെ വികസിച്ചുകൊണ്ടിരിക്കുന്ന പ്രതീക്ഷകളും തമ്മിലുള്ള വിടവ് നികത്താൻ നിയോബാങ്കുകൾ സഹായിക്കുന്നു. ഇവ ഇപ്പോഴും ഇന്ത്യയിൽ പ്രാരംഭ ഘട്ടത്തിലാണുള്ളത്.

മുന്നിലേക്ക് എങ്ങനെ?

ഫിനാൻസ്/ബാങ്കിംഗ് വ്യവസായത്തിലെ വലിയൊരു മാറ്റത്തിനാണ് നമ്മൾ സാക്ഷ്യംവഹിക്കുന്നത്. പരമ്പരാഗത ബാങ്കുകളുടെ ലോകമെമ്പാടുമുള്ള വരവിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നു. സാങ്കേതിക പരിജ്ഞാനമുള്ള ഒരു തലമുറയുടെ മാറുന്ന ആവശ്യങ്ങളുമായി പൊരുത്തപ്പെടാൻ പരമ്പരാഗത ബാങ്കുകൾ ബുദ്ധിമുട്ടുന്നതായി കാണാം. അതേസമയം ഓൺലൈൻ ബാങ്കിംഗും ഡിജിറ്റൽ വാലറ്റുകളും വളരെ ജനപ്രിയമായി മാറി കഴിഞ്ഞു. കെബിവി റിസർച്ച് പ്രകാരം ആഗോള നിയോബാങ്കിംഗ് വിപണി 2026-ഓടെ 47.1 ശതമാനം സിഎജിആർ വളർച്ചയിൽ 333.4 ബില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. പരമ്പരാഗത ബാങ്കുകൾക്ക് അപ്രാപ്യമായ സാങ്കേതികവിദ്യ മികച്ച രീതിയിൽ ഉപയോഗിക്കാൻ  നിയോബാങ്കുകൾ ഉപഭോക്താക്കളെ അനുവദിക്കും.

ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി അത്യാധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി നിയോബാങ്കുകൾ അതിവേഗം വികസിക്കുന്നു. ഇന്ത്യയിലെ ഏറ്റവും പ്രമുഖ നിയോബാങ്കുകളിൽ ജൂപ്പിറ്റർ, ഫൈ മണി, നിയോ, റേസർപേഎക്‌സ്, ഒകെയർ നിയോ, സിക്‌സുക്ക്, ഇൻസ്റ്റന്റ് പേ എന്നിവ ഉൾപ്പെടുന്നു. വ്യവസായ വിദഗ്ധരുടെ അഭിപ്രായത്തിൽ, നിയോബാങ്കുകളുടെ വിജയത്തിന്റെ താക്കോൽ ഉപഭോക്താക്കൾക്കിടയിൽ വിശ്വാസം വളർത്തിയെടുക്കുക, ശരിയായ സാങ്കേതികവിദ്യ, ബിസിനസ്സ് തന്ത്രം, തൊഴിൽ സംസ്കാരം എന്നിവ സ്വീകരിക്കുക എന്നതാണ്.

ആർബിഐ ബാങ്കുകളുടെ ഭൗതിക സാന്നിധ്യത്തിന് മുൻഗണന നൽകുന്നത് തുടരുന്നു. ഡിജിറ്റൽ ബാങ്കിംഗ് സേവനദാതാക്കൾക്ക് സുരക്ഷ വർദ്ധിപ്പിക്കുന്നതിന്  ഭൗതിക സാന്നിധ്യം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇത് സൂചിപ്പിക്കുന്നു. ഡിജിറ്റൽ ബാങ്കിംഗിൽ ആർബിഐ ലൈസൻസ് നൽകാത്തതിനാൽ, ഓരോ നിയോബാങ്കും പരമ്പരാഗത ബാങ്കുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. അതിനാൽ തന്നെ പലർക്കും നിയോബാങ്കുകളെ വിശ്വസിക്കാൻ ബുദ്ധിമുട്ടായിരിക്കും.

നിയോബാങ്കുകളെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്തു അറിയിക്കുക.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023