18600ന് മുകളിൽ നേട്ടത്തിൽ അടച്ച് നിഫ്റ്റി, 44000 കീഴടക്കാൻ ഒരുങ്ങി ബാങ്കിംഗ് സൂചിക - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
nifty above 18600 bank nifty near 44k and rocketing psu banks post market analysis
undefined

ഇന്നത്തെ വിപണി വിശകലനം 

ഇന്ന് ഗ്യാപ്പ് അപ്പിൽ 18524 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി
ശക്തമായ നീക്കം കാഴ്ചവെച്ചു. ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 120 പോയിന്റുകളുടെ മുന്നേറ്റമാണ് സൂചികയിൽ ഉണ്ടായത്.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 110 പോയിന്റുകൾ/0.60 ശതമാനം മുകളിലായി 18608 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

43793 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി എക്കാലത്തെയും പുതിയ ഉയർന്ന നിലയായ 43983 രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 237 പോയിന്റുകൾ/ 0.54 ശതമാനം മുകളിലായി 43946 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

ഇന്നലത്തെ ഉയർന്ന നിലയ്ക്ക് മുകളിലായി വ്യാപാരം ആരംഭിച്ച ഫിൻ നിഫ്റ്റി ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും മുകളിലേക്ക് കയറി. എന്നാൽ 19430 മറികടക്കാൻ സൂചികയ്ക്ക് സാധിച്ചില്ല.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 96 പോയിന്റുകൾ/ 0.50 ശതമാനം മുകളിലായി 19409 എന്ന നിലയിൽ ഫിൻ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

Nifty PSU Bank (+3.8%) മിന്നുംപ്രകടനം കാഴ്ചവെച്ചു. Nifty IT (+1.1%) യും നേട്ടത്തിൽ അടച്ചു. മറ്റുള്ളവ ഫ്ലാറ്റായി കാണപ്പെട്ടു.

ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഫ്ലാറ്റായി കാണപ്പെടുന്നു.

നിർണായക നീക്കങ്ങൾ

IndusInd Bank (+2.3%) ഇന്ന് ശക്തമായ മുന്നേറ്റം നടത്തി പുതിയ ഉയരങ്ങൾ കീഴടക്കി.

Apollo Hospital (-1.3%) ഓഹരി നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

HCL Tech (+1.5%), Infosys (+1.6%), TCS (+1.4%), TechM (+1.3%) തുടങ്ങിയ ഐടി ഓഹരികൾ ഇന്ന് നേട്ടത്തിൽ അടച്ചു.

ഒരു കോടി നിക്ഷേപകരെ 148 ദിവസം കൊണ്ട് ചേർത്തതിന് പിന്നാലെ
BSE (+3.3%) നേട്ടത്തിൽ അടച്ചു.

Bank India(+3.8%), Maharashtra Bank (+10.4%), Central Bank (+17.3%), Indian Bank (+9.1%),IOB (+14.9%), PSB (+9.9%), UCO Bank (+20%), Union Bank (+7%) എന്നീ പി.എസ്.യു ബാങ്ക് ഓഹരികൾ നേട്ടത്തിൽ അടച്ചു.

UCO Bank (+20%UC) ഓഹരി നേട്ടത്തിൽ അടച്ചു. ഇന്ന് 71.7 ലക്ഷം ഓഹരികളുടെ ബ്ലോക്ക് ട്രേഡാണ് ഓഹരിയിൽ ഉണ്ടായത്.

2023 സാമ്പത്തിക വർഷത്തെ ഗവൺമെന്റ് സ്കീമിന് കീഴിൽ 916 കോടി രൂപയുടെ ക്ലെയിംഗ് ലഭിച്ചതായി പറഞ്ഞതിന് പിന്നാലെ Bandhan Bank (+1.9%) ഓഹരി നേട്ടത്തിൽ അടച്ചു.

IRCON (+2.5%) RVNL (+2.6%) RITES (+3.8%),IRFC (+1.2%) എന്നീ റെയിൽവേ പി.എസ്.യു ഓഹരികൾ ഇന്ന് നേട്ടത്തിൽ അടച്ചു.

770 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചതിന് പിന്നാലെ
Dredging Corp (+3.1%) ഓഹരി നേട്ടത്തിൽ അടച്ചു.

ഓഹരികൾ തിരികെ വാങ്ങാൻ കമ്പനി പദ്ധതിയിടുന്നതിന്  പിന്നാലെ
Paytm (+2%) ഓഹരി നേട്ടത്തിൽ അടച്ചു.

1349 കോടി രൂപയുടെ ഓർഡർ ലഭിച്ചതിന് പിന്നാലെ KEC International (+4.3%) ഓഹരി നേട്ടത്തിൽ അടച്ചു.

Vedanta (+1.3%) ഓഹരി നേട്ടത്തിൽ അടച്ചു.
2023 ജനുവരി മുതൽ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കുമെന്ന് പറഞ്ഞതിന് പിന്നാലെ Tata Motors (+1%) ഓഹരി നേട്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

നിഫ്റ്റി പി.എസ്.യു ബാങ്ക് അവിശ്വസനീയമായ നീക്കമാണ് കാഴ്ചവെച്ചത്.

നിഫ്റ്റി മുമ്പത്തെ എക്കാലത്തെയും ഉയർന്ന നിലയായ 18600 രേഖപ്പെടുത്തി.

ബാങ്ക് നിഫ്റ്റി 44000ന് തൊട്ടുതാഴെയാണ് വ്യാപാരം നടത്തുന്നത്. സൂചിക അവിടെ എങ്ങനെ വ്യാപാരം നടത്തുമെന്ന് നോക്കി കാണാം. 44600 ഷോർട്ട് ടേം ടാർഗറ്റായി പരിഗണിക്കാം.

HDFC Bank ദിവസം മുഴുവൻ താഴേക്ക് വ്യാപാരം നടത്തി 1640 എന്ന സപ്പോർട്ടിലാണ് സൂചിക വ്യാപാരം നടത്തുന്നത്.

ഇന്ത്യയുടെ പണപ്പെരുപ്പം 5.9 ശതമാനം ആയി രേഖപ്പെടുത്തി. ഇത് പ്രതീക്ഷിച്ചതിനേക്കാൾ മികച്ചതാണ്. സിപിഐ 6 ശതമാനത്തിന് മുകളിൽ എത്തിക്കുമെന്ന് ആർബിഐ പറഞ്ഞിരുന്നു.

യുഎസിലെ പണപ്പെരുപ്പ കണക്കുകൾ ഇന്ന് 7 മണിയോടെ പുറത്തുവരും. നാളെ പലിശ നിരക്ക് സംബന്ധിച്ച ഫെഡ് തീരുമാനവും ഉണ്ടടാകും.

ഇന്ത്യൻ ഭുപ്രദേശത്തേക്ക് കടക്കുന്നതിൽ നിന്ന് ചൈനീസ് സേനയെ ഇന്ത്യൻ സേന തടഞ്ഞതായി പ്രതിരോധ മന്ത്രി പറഞ്ഞു. ആർക്കും ജീവന് അപകടം സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ജർമനിയുടെ പ്രതിവർഷ സിപഐ 10 രേഖപ്പെടുത്തി. നേരത്തെ ഇത് 10.4 ശതമാനം ആയിരിന്നു.

ഇന്ത്യയുട പണപ്പെരുപ്പം ഇപ്പോൾ കുറയുന്നതായി കാണാം. വിലക്കയറ്റം നിങ്ങളുടെ നിത്യ ജീവിതത്തെ എങ്ങനെയാണ് ബാധിക്കുന്നത്? കമന്റ് ചെയ്ത് അറിയിക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023