പ്രതിബന്ധങ്ങൾ മറികടന്ന് സൂചികകൾ, ഇനി നേരിടേണ്ടത് വലിയ കരടിയെ - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
ഇന്നത്തെ വിപണി വിശകലനം
ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 ശതമാനം മുകളിലേക്ക് കയറി.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 316 പോയിന്റുകൾ/ 0.84 ശതമാനം താഴെയായി 38237 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
Nifty Metal (+1.2%) മാത്രമാണ് ഇന്ന് 1 ശതമാനത്തിന് മുകളിൽ നേട്ടത്തിൽ അടച്ചത്. Nifty Bank (+0.84%), Nifty Auto (+0.97%), Nifty Media (+0.80%) എന്നീ മേഖലാ സൂചികകളും നേട്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ ഇന്ന് കയറിയിറങ്ങിയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക നീക്കങ്ങൾ
ഒന്നാം പാദഫലങ്ങൾ വരാനിരിക്കെ Coal India (+3.3%) ഓഹരിയിൽ ശക്തമായ ബൈയിംഗ് അനുഭവപ്പെട്ടു. ഓഹരി ഇന്ന് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.
വെള്ളിയാഴ്ച ഫലങ്ങൾ പുറത്തുവന്നതിനെ തുടർന്ന് ലാഭമെടുപ്പിന് വിധേയമായതിന് പിന്നാലെ M&M (+3.3%) ഓഹരി നേട്ടത്തിൽ അടച്ചു. കാറിന്റെ ആവശ്യകത കമ്പനിയുടെ ഉത്പാദ ക്ഷമതയേക്കാൾ കൂടുതൽ ആണെന്ന് കമ്പനി പറഞ്ഞു.
ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ BPCL (-3.2%), SBIN (-2%) എന്നീ ഓഹരികൾ നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
ഒന്നാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 1070 കോടി രൂപയായി രേഖപ്പെടുത്തിയതിന് പിന്നാലെ Adani Ports (-1%) ഓഹരി നേട്ടത്തിൽ അടച്ചു.
Reliance (+1.3%), HDFC Bank (+2.4%), HDFC (+1.6%), Axis Bank (+2.3%) എന്നീ ഹെവിവെയിറ്റ് ഓഹരികൾ ഇന്ന് നേട്ടത്തിൽ അടച്ചു.
IDFC First Bank (+2.8%), Yes Bank (-3.9%), Indian Bank (-0.29%) എന്നീ ബാങ്കുകൾ ഉയർന്ന റിസ്ക് കാറ്റഗറി ഉള്ള SpiceJet(-4.8%)ന് ലോൺ നൽകിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ക്വാൽകോം ടെക്നോളജീസുമായി കരാറിൽ ഏർപ്പെട്ടതിന് പിന്നാലെ HFCL (+9.8%) ഓഹരി ശക്തമായ മുന്നേറ്റം നടത്തി.
മുൻ വർഷത്തെ അപേക്ഷിച്ച് വരുമാനം 89 ശതമാനം ഉയർന്നതിന് പിന്നാലെ Paytm (+6.4%) ഓഹരി നേട്ടത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
17480-500 എന്നിവിടെ നിഫ്റ്റിയിൽ ഉണ്ടായിരുന്ന ശക്തമായ സമ്മർദ്ദം കാളകൾ മറികടന്നതായി കാണാം. നിലവിലെ സാഹചര്യത്തിൽ 17750 എന്ന സമ്മർദ്ദ നിലയും സൂചിക മറികടന്നേക്കാം.
എന്നാൽ ഇപ്പോൾ പ്രധാനമായി കാണപ്പെടുന്ന ലോങ് ട്രെൻഡ് ലൈൻ കാളകൾക്ക് ഭീഷണി ഉയർത്തുന്നതാണ്. 17710ന് മുകളിലായി അവിടെ ശക്തമായ സമ്മർദ്ദം അനുഭവപ്പെട്ടേക്കും. എന്നാൽ 17150ന് മുകളിൽ നിൽക്കുന്നിടത്തോളം വിപണി ശക്തമായ തന്നെ പ്രതീക്ഷിക്കാം.
ബാങ്ക് നിഫ്റ്റി 37700ൽ സപ്പോർട്ട് എടുത്ത് 38200ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു.
അതേസമയം പ്രതീക്ഷിച്ചത് പോലെ എസ്.ബിഐ ലാഭമെടുപ്പിന് വിധേയമായില്ല. അതിനാൽ തന്നെ ഓഹരിയിലേക്ക് ശ്രദ്ധിക്കുക.
മുഹറം ആയതിനാൽ വിപണി നാളെ അവധി ആയിരിക്കും. അതിനാൽ തന്നെ ആഗോള വിപണികൾ ഇന്നും നാളെയും എങ്ങനെ നീങ്ങുമെന്ന് നോക്കി കാണേണ്ടതുണ്ട്.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Post your comment
No comments to display