52 ആഴ്ചയിലെ ഉയർന്ന നിലയിൽ നിഫ്റ്റി, ഇന്നത്തെ ക്ലോസിംഗ് നിർണായകം - പ്രീമാർക്കറ്റ് റിപ്പോർട്ട്
പ്രധാനതലക്കെട്ടുകൾ
Laurus Labs: ഇതാൻ എനർജി ഇന്ത്യയുടെ 26 ശതമാനം ഓഹരികൾ വാങ്ങി കൊണ്ട് കമ്പനി സബ്സ്ക്രിപ്ഷൻ കരാറിൽ ഏർപ്പെട്ടു..
SJVN: ഉത്തർ പ്രദേശിലെ പാറസൻ സോളാർ പാർക്കിൽ 75 മെഗാവാട്ടിന്റെ സോളാർ പവർ പ്രോജക്ട് കമ്മീഷൻ ചെയ്യുമെന്ന് കമ്പനി പറഞ്ഞു.
ഇന്നത്തെ വിപണി സാധ്യത
ഇന്നലെ ഗ്യാപ്പ് അപ്പിൽ 18327 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അപ്പ് ട്രെൻഡിലായിരുന്നു. 3 മണിയോടെ ശക്തമായ ഷോർട്ട് കവറിംഗിന് സാക്ഷ്യം വഹിച്ച സൂചിക തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 217 പോയിന്റുകൾ/1.19 ശതമാനം മുകളിലായി 18484 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
42774 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 43000ൽ ശക്തമായ സമ്മർദ്ദം രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 346 പോയിന്റുകൾ/ 0.08 ശതമാനം മുകളിലായി 43075 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഐടി 2.63 ശതമാനം നേട്ടത്തിൽ അടച്ചു.
യുഎസ് വിപണി, യൂറോപ്യൻ വിപണി എന്നിവ ലാഭത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ കയറിയിറങ്ങിയാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. നിക്കി താഴ്ന്ന നിലയിൽ കാണപ്പെടുന്നു.
യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യൂച്ചേഴസ് എന്നിവ നഷ്ടത്തിൽ കാണപ്പെടുന്നു.
SGX NIFTY 18,630-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.
ട്രേഡിംഗ് വ്യൂവിൽ എസ്.ജി.എക്സ് നിഫ്റ്റിയുടെ നിലവാരം കാണിക്കുന്നതിൽ എന്തോ സാങ്കേതിക പ്രശ്നങ്ങൾ ഉള്ളതായി കാണാം. 18480 എന്നാണ് ചില സ്ഥലങ്ങളിൽ കാണിക്കുന്നത്.
18,400, 18,360, 18,250 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18,500, 18,600 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ബാങ്ക് നിഫ്റ്റിയിൽ 42,880, 42,620, 42,200 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 43,100, 43,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.
ഫിൻ നിഫ്റ്റിയിൽ 19,150, 19,040, 19,000 എന്നിവിടെ സപ്പോർട്ട് പ്രതീക്ഷിക്കാം. 19,300, 19,400, 19,500 എന്നിവിടെ പ്രതിബന്ധം അനുഭവപ്പെട്ടേക്കാം.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1200 രൂപയുടെ നെറ്റ് ഓഹരികൾ വാങ്ങിയപ്പോൾ. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 240 കോടി രൂപയുടെ നെറ്റ് ഓഹരികൾ വിറ്റഴിച്ചു.
ഇന്ത്യ വിക്സ് 13.5 ആയി കാണപ്പെടുന്നു.
ശക്തമായ ഷോർട്ട് കവറിംഗ് റാലിയാണ് കഴിഞ്ഞ ദിവസം വിപണിയിൽ ഉണ്ടായത്. ഒഐ ബിൽഡ് അപ്പ് തകർന്നാൽ തന്നെ ശകതമായ നീക്കം ഉണ്ടാകുമെന്ന് അറിയാമായിരുന്നു.
52 ആഴ്ചയിലെ ഉയർന്ന നില ഉയർന്ന നിലയ്ക്ക് അടുത്തുള്ള സ്വിംഗ് പോയിന്റ് നിഫ്റ്റി തകർത്ത് മുന്നേറിയതായി കാണാം. അടുത്ത ലക്ഷ്യം എക്കാലത്തെയും പുതിയ ഉയർന്ന നിലയാണ്.
നിഫ്റ്റി ഐടി 3000 മറികടന്നു. നേരത്തെ താഴേക്ക് വീണ സൂചിക ഇപ്പോൾ ശക്തി കൈവരിച്ച് തിരികെ കയറുന്നത് കാണാം.
ജർമൻ ജിഡിപി ഇന്ന് പുറത്തുവരും.
പണപ്പെരുപ്പം ഇതിനോട് അകം തന്നെ അതിക്രമിച്ചതായി ഇസിബി വൈസ് പ്രസിഡന്റ് പറഞ്ഞു. ഇതേനിലയിൽ തന്നെ പണപ്പെരുപ്പം തുടർന്നേക്കാമെന്നും രണ്ട് മാസത്തിന് ശേഷം ഇത് കുറഞ്ഞേക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ജപ്പാൻ സിപഐ പണപ്പെരുപ്പം വർദ്ധിക്കുന്നതിന്റെ സൂചനയാണ് നൽകുന്നത്. നാൽപ്പത് വർഷത്തെ ഉയർന്ന നിലയിലാണ് ഇത് ഉള്ളത്. ഇത് ഒരു ശുഭസൂചനയായി കണക്കാക്കാൻ സാധിക്കില്ല. ഇക്കാരണത്താൽ തന്നെ നിക്കി താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.
ആഴ്ചയിലെ അവസാന ദിവസം ആയതിനാൽ തന്നെ ഇന്നത്തെ ക്ലോസിംഗ് നിർണായകമാണ്. നമ്മൾ ശക്തമായ ഒരു ബ്രേക്ക് ഔട്ടിനാണ് സാക്ഷ്യംവഹിച്ചിരുന്നത്.
വിപണി ഇപ്പോൾ ശക്തമായാണ് നിലനിൽക്കുന്നത്. വൈകാതെ തന്നെ സൂചിക എക്കാലത്തെയും ഉയർന്ന നില സ്വന്തമാക്കിയേക്കും. നിഫ്റ്റി 19000 വൈകാതെ തന്നെ കൈവരിച്ചേക്കും.
നിഫ്റ്റിയിൽ മുകളിലേക്ക് 18400 താഴേക്ക് 18,500 എന്നിവ ശ്രദ്ധിക്കുക.
ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.
Post your comment
No comments to display