200 ഡിഎംഎക്ക് മുകളിൽ വ്യാപാരം അവസാനിപ്പിച്ച് നിഫ്റ്റി, പ്രതിബന്ധം മറികടക്കാനാകാതെ ബാങ്കിംഗ് സൂചിക  - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

ഇന്നത്തെ വിപണി വിശകലനം

ഇന്ന് ഗ്യാപ്പ് അപ്പിൽ 17079 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി രാവിലെ മുതൽ തന്നെ ലാഭമെടുപ്പിന് വിധേയമായി. എന്നിരുന്നാലും ലാഭമെടുപ്പ് അത്ര ശക്തമായിരുന്നില്ല. അത് കൊണ്ട് തന്നെ സൂചിക 17000ൽ സപ്പോർട്ട് രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 228 പോയിന്റുകൾ/1.35 ശതമാനം മുകളിലായി 17158 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

37717 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ദിവസത്തെ ഉയർന്ന നിലയിൽ നിന്നും 520 പോയിന്റുകൾ താഴേക്ക് വീണു. 37500ന് അടുത്തായി സൂചിക വീണ്ടെടുക്കൽ നടത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 113 പോയിന്റുകൾ/ 0.30 ശതമാനം മുകളിലായി 37491 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

Nifty PSU Bank (-1.1%) ഒഴികെ എല്ലാ മേഖലാ സൂചികകളും ഇന്ന് ലാഭത്തിൽ അടച്ചു. Nifty Auto (+1.2%), Nifty IT (+1.7%), Nifty Media (+1.4%) എന്നിവ ഒരു ശതമാനത്തിലേറെ നേട്ടത്തിൽ അടച്ചു. Nifty Metal (+3.8%) മിന്നുംപ്രകടനം കാഴ്ചവച്ചു.

ഏഷ്യൻ വിപണികൾ ഇന്ന് ഫ്ലാറ്റായാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും ഇപ്പോൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

ഒന്നാം പാദത്തിൽ പ്രതിവർഷ അറ്റാദായം 18 ശതമാനം ഉയർന്നതിന് പിന്നാലെ SBI Life (+8.6%) ഓഹരി നേട്ടത്തിൽ അടച്ചു. ICICI Prudential (+4.4%), HDFC Life (+4.5%) എന്നീ ഓഹരികളും നേട്ടത്തിൽ അടച്ചു.

മികച്ച ഫലങ്ങൾ പുറത്തുവന്നിട്ടും Dr Reddy (-3.9%) ഓഹരി നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.

ഓഹരി വിഭജനത്തിന് പിന്നാലെ Tata Steel (+7.2%) ഓഹരിയിൽ ശക്തമായ ബൈയിംഗ് അനുഭവപ്പെട്ടു. Coal India (+41%), Hindalco (+5.7%), JSW Steel (+2%), Hind Copper (+3.3%), Jindal Steel (+3.1%), NMDC (+2%), National Aluminum (+3.2%), SAIL (+4.5%), vedant (+3.5%) എന്നീ ഓഹരികളും നേട്ടത്തിൽ അടച്ചു.

ഒന്നാം പാദത്തിൽ അറ്റാദായം 2060 കോടി രൂപയായതിന് പിന്നാലെ Sun Pharma (+5.4%) നേട്ടത്തിൽ അടച്ചു.

ഒന്നാം പാദത്തിൽ അറ്റാദായം 3670 കോടി രൂപയായതിന് പിന്നാലെ
HDFC (+1.7%) ഓഹരി നേട്ടത്തിൽ അടച്ചു.

SRTransFin (-5.5%), M&M Fin (-5.3%), IBul Housing Fin (-4.1%) എന്നീ എൻബിഎഫ്സി ഓഹരികൾ വീണ്ടും ലാഭമെടുപ്പിന് വിധേയമായി.

ഒന്നാം പാദത്തിൽ അറ്റാദായം 430 കോടി രൂപയായതിന് പിന്നാലെ Deepak Fertiliser (+5%-UC) ഓഹരി നേട്ടത്തിൽ അടച്ചു.

ഒന്നാം പാദത്തിൽ അറ്റാദായം 450 കോടി രൂപയായതിന് പിന്നാലെ GESHIP (+4.7%) ഓഹരി നേട്ടത്തിൽ അടച്ചു.

PNB (-3.9%), Jubilant Food (-2.6%), LalPath Lab (-7.4%), Vedanta (+3.5%), TVS Motor (+4.3%)  എന്നീ ഓഹരികൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ശക്തമായ നീക്കം നടത്തി.

വിപണി മുന്നിലേക്ക് 

നിഫ്റ്റി ഇന്ന് ശക്തമായാണ് വ്യാപാരം അവസാനിപ്പിച്ചത്. രാവിലെ നേരിയ രീതിയിൽ താഴേക്ക് വന്നെങ്കിലും 17000ൽ സൂചിക സപ്പോർട്ട് എടുത്തു. രണ്ട് ആഴ്ചയായി സൂചിക നേട്ടം കൈവരിക്കുകയാണ്. ഈ ആഴ്ച മാത്രം 2.5 ശതമാനത്തിന്റെ മുന്നേറ്റമാണ് സൂചിക നടത്തിയത്.

നിഫ്റ്റി 200 ഡിഎംഐക്ക് മുകളിലായി മൂന്ന് മാസത്തിന് ശേഷം ആദ്യമായി വ്യാപാരം അവസാനിപ്പിച്ചു. നാളെ 17000ന് താഴെയായി ഗ്യാപ്പ് ഡൌണിൽ വ്യാപാരം ആരംഭിക്കാതെ ഇരുന്നാൽ സൂചിക ശക്തമായി നിന്നേക്കും.

നിഫ്റ്റിയുടെ ടെക്നിക്കൽസിലേക്ക് നോക്കിയാൽ 17500ന് അടുത്തായി ലാഭമെടുപ്പ് പ്രതീക്ഷിക്കാവുന്നതാണ്. 37400-500 എന്ന റേഞ്ചിൽ തന്നെ വ്യാപാരം നടത്തിയാൽ  ബാങ്ക് നിഫ്റ്റിയും ദുർബലമായി തുടർന്നേക്കാം. മാസത്തിൽ നിഫ്റ്റി ശക്തമായ വ്യാപാരം അവസാനിപ്പിച്ചതായി കാണാം.

നിഫ്റ്റി ഓട്ടോ ദുർബലമായി ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു. അതേസമയം നിഫ്റ്റി മീഡിയ, മെറ്റൽ എന്നിവ നേട്ടത്തിൽ അടച്ചു.

ഹെവിവെയറ്റ് ഓഹരിയായ  Reliance (+2.1%)ൽ ഇന്നലെ മുതൽ ശക്തമായ ബൈയിംഗ് നടക്കുകയാണ്.

ഫ്രാൻസിന്റെ ജിഡിപി വളർച്ച എന്നത് രണ്ടാം പാദത്തിൽ 0.2 ശതമാനമായി രേഖപ്പെടുത്തി.

ജർമൻ ജിഡിപി രണ്ടാം പാദത്തിൽ 0.1 ശതമാനമായി രേഖപ്പെടുത്തി.

ഇന്ത്യൻ രൂപയും ശക്തമായ നിലയിൽ മാസത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

ഓഹരി വിഭജനത്തിന് ശേഷം IRCTC (+5.7%) ഓഹരി താഴേക്കാണ് നീങ്ങുന്നത്. ഉത്സവ കാലം ആയതിനാൽ തന്നെ പുതിയ യാത്ര പാക്കേജുകൾ പ്രഖ്യാപിച്ചേക്കും. ഓഹരിയിലെ ട്രെൻഡ് മാറ്റത്തിനായി ശ്രദ്ധിക്കുക.

ലാഭമെടുപ്പ് അല്ലാതെ വിപണി ഇടിയാനുള്ള കാരണം എന്താകാം എന്നാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്? കമന്റ് ചെയ്ത് അറിയക്കുക.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

HoneyKomb by Bhive, 3/B, 19th Main Road, HSR Sector 3
Bengaluru, Bengaluru Urban
Karnataka, 560102

linkedIn
twitter
instagram
youtube