16000 സ്വന്തമാക്കി നിഫ്റ്റി, കത്തിക്കയറി മെറ്റൽ ഓഹരികൾ - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
nifty closes above the 16k mark metal stocks outperform post market analysis
undefined

ഇന്നത്തെ വിപണി വിശകലനം

നിഫ്റ്റി വശങ്ങളിലേക്ക് നീങ്ങിയപ്പോൾ ശക്തമായ മുന്നേറ്റം നടത്തി ബാങ്ക് നിഫ്റ്റി. 

ഇന്ന് ഗ്യാപ്പ് അപ്പിൽ 123 പോയിന്റുകൾക്ക് മുകളിലായി 16113 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ദിവസം മുഴുവൻ 80 പോയിന്റുകൾക്ക് ഉള്ളിലായി വ്യാപാരം നടത്തി. 16140 നിരവധി തവണ ശക്തമായ പ്രതിബന്ധമായി നിന്നു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 143 പോയിന്റുകൾ/0.89 ശതമാനം മുകളിലായി 16132 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

34627 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്. എങ്കിലും 34900ന് മുകളിലേക്ക് കയറാൻ സൂചികയ്ക്ക് സാധിച്ചില്ല. എന്നിരുന്നാലും 2.15ന് ശേഷം സൂചിക ശക്തി കൈവരിച്ചു.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 596 പോയിന്റുകൾ/ 1.74 ശതമാനം മുകളിലായി 34920 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി എഫ്.എം.സി.ജി ഒഴികെയുള്ള എല്ലാ മേഖലാ സൂചികകളും ഇന്ന് ലാഭത്തിലാണ് (-0.08%)  വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ഓട്ടോ(+1.3%), നിഫ്റ്റി മെറ്റൽ(+3.7%), നിഫ്റ്റി പിഎസ്.യു ബാങ്ക്(+3.4%), നിഫ്റ്റി റിയൽറ്റി (+2.6%) എന്നിവ മിന്നുംപ്രകടനം കാഴ്ചവച്ചു.

പ്രധാന ഏഷ്യൻ വിപണികൾ ഇന്ന്  ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഇപ്പോൾ 1 ശതമാനത്തിൽ ഏറെ  ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

നിർണായക നീക്കങ്ങൾ

നിഫ്റ്റി മെറ്റൽ സൂചിക ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. Hindalco (+6%), Tata Steel (+4.%), JSW Steel (+3.6%) എന്നീ ഓഹരികൾ ഇന്ന് നേട്ടത്തിൽ അടച്ച് കൊണ്ട് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

Coal India (+2.3%), Hind Copper (+3.6%), Hind Zinc (+3.8%), Jindal Steel (+5%), NMDC (+3.2%), National Aluminum (+5.2%), SAIL (+4.6%), Vedanta (+6.1%) എന്നീ ഓഹരികളിലും ശക്തമായ ബൈയിംഗ് അനുഭവപ്പെട്ടു.

JSW Steel-ന്റെ പ്രതിവർഷ സ്റ്റിൽ ഉത്പാദനം 16 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.

ഒന്നാം പാദ ബിസിനസ് അപ്പ്ഡേറ്റുകൾ പുറത്തുവന്നതിന് പിന്നാലെ Titan (+5.6%) ഓഹരി നേട്ടത്തിൽ അടച്ചു. ഒന്നാം പാദത്തിൽ വരുമാനം 100 ശതമാനം ഉയർന്നതിന് പിന്നാലെ Kalyan Jewellers (+4%) ഓഹരിയും ശക്തമായ മുന്നേറ്റം നടത്തി.

കാറിന്റെ ആവശ്യകത വർദ്ധിപ്പിക്കാൻ ഒരുങ്ങി ചൈന. വാർത്തയ്ക്ക് പിന്നാലെ Tata Motors (+3.4%) ഓഹരി നേട്ടത്തിൽ അടച്ചു.

സ്കോർപ്പിയോൺ എൻ ഷോറുമിൽ എത്തിയതിന് പിന്നാലെ M&M’s (+2.6%) ഓഹരി നേട്ടത്തിൽ അടച്ചു. വാഹനത്തിന് മികച്ച വിൽപ്പന നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ടയർ ഓഹരികളായ JK Tyre (+2.6%), CEAT (+9.5%), Apollo tyres (+4.8%), MRF(+2.8%) എന്നിവ നേട്ടത്തിൽ അടച്ചു. 

ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് വൈകിട്ട് നാല് മണിക്ക് പിഎസ്.യു ബാങ്കുകളുമായി യോഗം വിളിച്ച് ചേർത്തിരുന്നു. ഇതിന് മുന്നോടിയായി Bank of Baroda (+5.5%), Canara Bank (+8.2%), India Bank (+3.6%), J&K Bank (+4%), PNB (+3.%), Union Bank (+2.8%), SBIN (+1.4%) എന്നീ ഓഹരികൾ നേട്ടത്തിൽ അടച്ചു.

BHEL (+2.2%) ഓഹരി നേട്ടത്തിൽ അടച്ചു. 

വിപണി മുന്നിലേക്ക് 

റിലയൻസ് ദുർബലമായി നിന്നതിനെ തുടർന്ന് നിഫ്റ്റി വശങ്ങളിലേക്ക് നീങ്ങിയപ്പോഴും എക്സ്പെയറി ദിനത്തിൽ ബാങ്ക് നിഫ്റ്റി ശക്തമായ മുന്നേറ്റം നടത്തി.

നിഫ്റ്റി 16000ന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചു എന്നത് ഏറെ നിർണയകമാണ്. അതിനാൽ തന്നെ ഇന്ന് ഗ്യാപ്പ് രൂപപ്പെട്ടിട്ടില്ല. ഇത് വിപണിയുടെ ട്രെൻഡ് തുടരുന്നതിനെ സഹായിച്ചേക്കാം. ഏവരും 34800 എന്ന പ്രതിബന്ധത്തിലേക്ക് ഉറ്റുനോക്കിയാപ്പോൾ ബാങ്ക് നിഫ്റ്റി വളരെ ശാന്തമായി അവ മറികടന്ന് മുന്നേറി. മുന്നിലേക്ക് 35000- 35500
എന്നിവിടെ ശക്തമായ സമ്മർദ്ദങ്ങൾ സൂചികയെ കാത്തിരിക്കുന്നുണ്ട്. ദിവസത്തെ കാൻഡിലിൽ 35500ന് മുകളിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചാൽ കൂടുതൽ മുന്നേറ്റം പ്രതീക്ഷിക്കാം.

2370 എന്ന റേഞ്ചിലേക്ക് റിലയൻസ് ഓഹരി വീണ്ടും എത്തി. ശ്രദ്ധിക്കുക.

ഏറെ ദിവസങ്ങളായി റിലയൻസിനൊപ്പമായിരുന്നു എച്ച്.ഡി.എഫ്.സി ബാങ്കിന്റെ നീക്കം. എന്നാൽ ഇപ്പോൾ മറ്റൊരു ദിശയിലേക്ക് നീങ്ങാനാണ് ബാങ്കിംഗ് ഓഹരി ശ്രമിക്കുന്നതെന്ന് കാണാം.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. 

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023