ഫെഡ് പ്രഖ്യാപനത്തിന് മുന്നോടിയായി അസ്ഥിരമായി വിപണി, തിരികെ കയറി ബജാജ് ഓഹരികൾ- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
ഇന്നത്തെ വിപണി വിശകലനം
ഫെഡ് പ്രഖ്യാപനത്തിന് മുന്നോടിയായി അസ്ഥിരമായി വിപണി.
ഗ്യാപ്പ് ഡൌണിൽ 15749 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി രൂക്ഷമായ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായി. സൂചികയ്ക്ക് കഴിഞ്ഞ ദിവസത്തെ ഉയർന്ന നിലയോ താഴ്ന്ന നിലയോ മറികടക്കാൻ സാധിച്ചില്ല. ദിവസം മുഴുവൻ 100 പോയിന്റുകൾക്ക് ഉള്ളിൽ മാത്രമാണ് സൂചിക വ്യാപാരം നടത്തിയത്. എന്നാൽ താഴ്ന്ന നിലയ്ക്ക് അടുത്തായി സൂചിക വ്യാപാരം അവസാനിപ്പിച്ചു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 39 പോയിന്റുകൾ/0.25 ശതമാനം താഴെയായി 15692 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
33358 എന്ന താഴ്ന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ചാഞ്ചാട്ടങ്ങൾക്ക് വിധേയമായി കാണപ്പെട്ടു. മുകളിലേക്ക് കയറാൻ ശ്രമം നടത്തിയ സൂചിക 33500 ഉച്ചയ്ക്ക് ശേഷം മറികടന്നു. എന്നാൽ രണ്ട് മണിയോടെ സൂചിക താഴേക്ക് വീണു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 27 പോയിന്റുകൾ/ 0.08 ശതമാനം താഴെയായി 33339 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ മേഖലാ സൂചികകളും ഇന്ന് അസ്ഥിരമായാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ഓട്ടോ(+0.92%) നേട്ടത്തിൽ അടച്ചു.
ഏഷ്യൻ വിപണികൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഇപ്പോൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക നീക്കങ്ങൾ
Bajaj Finserv(+4.17%), Bajaj Finance(+2.03%) എന്നീ ഓഹരികൾ ഇന്ന് നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ അടച്ചു. തിങ്കളാഴ്ചത്തെ പതനത്തിന് ശേഷം ഓഹരി ഇന്ന് ശക്തമായ മുന്നേറ്റം നടത്തി.
Tata Motors(+2.21%), Hero MotoCorp എന്നിവ ഇന്ന് ഓട്ടോ മേഖലയിൽ നിന്നും ശക്തമായ മുന്നേറ്റം നടത്തി.
51 രൂപ ഇടക്കാല ലാഭവിഹിതമായി നൽകിയതിന് പിന്നാലെ Tata Steel(-3.67%) ഓഹരി നഷ്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
ONGC(-2.92%), NTPC(-2.15%), Reliance(-1.21%) എന്നീ ഓഹികൾ കുത്തനെ താഴേക്ക് വീണു.
AU Bank(+4.08%) ഓഹരി ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. IGL(+4.01%), PEL(+3.95%), Polycab(+3.12%) എന്നീ F&O ഓഹരികൾ ഇന്ന് നേട്ടത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
ഇന്ന് രാത്രിയിൽ നടക്കാനിരിക്കുന്ന യുഎസ് ഫെഡിന്റെ പലിശ നിരക്ക് വർദ്ധനവ് സംബന്ധിച്ച തീരുമാനം എന്താകുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് ആഗോള നിക്ഷേപകർ.
നാളത്തെ വിപണിയുടെ ചാഞ്ചാട്ടത്തെ ഇന്നത്തെ ഫെഡ് തീരുമാനം ബാധിച്ചേക്കാം. ചിലർ 75 ബേസിസ് പോയിന്റ് പലിശ നിരക്ക് വർദ്ധനവ് ഉണ്ടാകുമെന്ന് അഭിപ്രായപ്പെടുമ്പോൾ മറ്റു ചിലർ 50 ബേസിസ് പോയിന്റ് വർദ്ധനവ് മാത്രമെ ഉണ്ടാകുവെന്നാണ് പറയുന്നത്.
പലിശ നിരക്ക് ഉയർത്തിയാൽ വിപണി നാളെ താഴേക്ക് വീണേക്കും. ഇന്നത്തെ രാത്രി ആഗോള വിപണികൾ എങ്ങനെ പ്രതികരിക്കുമെന്ന് നോക്കാവുന്നതാണ്.
വിപണി അവസാനിക്കാൻ നേരം ഓപ്ഷൻ പ്രീമിയത്തിൽ ഉണ്ടായ കുതിപ്പ് നാളെ വിപണിയിൽ ചാഞ്ചാട്ടം രൂക്ഷമായിരിക്കുമെന്ന സൂചന നൽകുന്നു. ആഴ്ചയിലെ എക്സ്പെയറി ആയതിനാൽ തന്നെ രണ്ട് വശങ്ങളിലേക്കും വലിയ നീക്കങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കാണപ്പെടുന്നു. ഇക്കാരണത്താൽ തന്നെ ശ്രദ്ധിച്ചു മാത്രം വ്യാപാരം നടത്തുക.
ഇന്നത്തെ പലിശ നിരക്ക് വർദ്ധനവുമായി ബന്ധപ്പെട്ട ഫെഡ് പ്രഖ്യാപനത്തെ നിങ്ങൾ എങ്ങനെ നോക്കികാണുന്നു? കമന്റ് ചെയ്ത് അറിയിക്കുക.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Post your comment
No comments to display