ബ്രേക്ക് ഔട്ടിന് ഒരുങ്ങി എച്ച്.ഡി.എഫ്.സി, പോസിറ്റീവ് സൂചന നൽകി നിഫ്റ്റി - പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്

Home
market
nifty ends on a positive note hdfc is getting ready for a breakout post market analysis
undefined

ഇന്നത്തെ വിപണി വിശകലനം 

ഇന്ന് ഗ്യാപ്പ് അപ്പിൽ 17867 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യത്തെ പതനത്തിന് പിന്നാലെ ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും സൂചിക 200  പോയിന്റുകളുടെ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ശേഷം 18000ൽ സൂചിക സമ്മർദ്ദം രേഖപ്പെടുത്തി.

തുടർന്ന്
കഴിഞ്ഞ ദിവസത്തേക്കാൾ 98 പോയിന്റുകൾ/0.55 ശതമാനം മുകളിലായി 17956 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

42171 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി 41900ൽ നിന്നും സപ്പോർട്ട് എടുത്ത് തിരികെ കയറി. 42300 എന്ന പ്രതിബന്ധം മറികടന്ന് മുന്നേറിയ സൂചിക 42371ൽ ശക്തമായ സമ്മർദ്ദം രേഖപ്പെടുത്തി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 289 പോയിന്റുകൾ/ 0.69 ശതമാനം മുകളിലായി 42371 നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

18567 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച ഫിൻ നിഫ്റ്റി 18450ന് അടുത്തായി സപ്പോർട്ട് രേഖപ്പെടുത്തി തിരികെ കയറി.

തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 106 പോയിന്റുകൾ/ 0.57 ശതമാനം മുകളിലായി 18646 എന്ന നിലയിൽ ഫിൻ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 

Nifty Metal (+1.2%), Nifty PSU Bank (+1.3%) എന്നിവ 1 ശതമാനത്തിൽ ഏറെ നേട്ടത്തിൽ അടച്ചു. Nifty Bank (+0.69%), Nifty Finserv (+0.57%), Nifty IT (+0.74%), Nifty Media (+0.60%) എന്നിവയും നേട്ടത്തിൽ അടച്ചു.

പ്രധാന ഏഷ്യൻ വിപണികൾ എല്ലാം തന്നെ ലാഭത്തിൽ അടച്ചു. യൂറോപ്യൻ വിപണികൾ ലാഭത്തിൽ അടച്ചു. ജപ്പാൻ 1 ശതമാനം താഴേക്ക് വീണു.

നിർണായക നീക്കങ്ങൾ

IndusInd Bank (+2%) ഓഹരി 1200 എന്ന സപ്പോർട്ട് നിലയിൽ നിന്നും ശക്തമായ മുന്നേറ്റം കാഴ്ചവെച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

Titan (-1.2%) ഓഹരി നേട്ടത്തിൽ അടച്ച് നിഫ്റ്റിയുടെ ടോപ്പ് ഗെയിനേഴ്സ് പട്ടികയിൽ ഇടംനേടി.

മൂന്നാം പാദത്തിൽ അറ്റാദായം 3053 കോടി രൂപയായി രേഖപ്പെടുത്തിയതിന് പിന്നാലെ Wipro (-0.15%) ഓഹരി നേരിയ നഷ്ടത്തിൽ അടച്ചു.

HCL Tech (+0.57%), Infy (+1.5%) എന്നിവ നേട്ടത്തിൽ അടച്ചു.TCS (+1.2%) ഓഹരിയും ലാഭത്തിൽ അടച്ചു.

മൾട്ടിപ്പിൾ കമ്മോഡിറ്റിയിൽ ട്രേഡ് ചെയ്യാൻ സെബി അനുമതി നൽകിയതിന് പിന്നാലെ MCX (+6.3%) ഓഹരി നേട്ടത്തിൽ അടച്ചു.

Edelweiss (+6%), Motilal (+4%) എന്നിവയും നേട്ടത്തിൽ അടച്ചു.

RVNL (+5%-UC)ന് 39.97 കോടി രൂപയുടെ ഓർഡർ റെയിൽവെയിൽ നിന്നും ലഭിച്ചു.

കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജിയിൽ നിന്നും 25 കോടി രൂപയുടെ ഓർഡർ ലഭിച്ചതിന് പിന്നാലെ ITI (+5.5%) ഓഹരി നേട്ടത്തിൽ അടച്ചു.

Samvardhana Motherson (-1.1%) ഓഹരി നഷ്ടത്തിൽ അടച്ചു.

വിപണി മുന്നിലേക്ക് 

നിഫ്റ്റി പുൾ ബാക്ക് കാഴ്ചവെക്കുമെന്ന് കഴിഞ്ഞ ദിവസം ഞങ്ങൾ സൂചിപ്പിച്ചിരുന്നു. ഇത് തിങ്കളാഴ്ചയും തുടരും.

18000ന് മുകളിൽ സൂചിക ശക്തമായ സമ്മർദ്ദം രേഖപ്പെടുത്തിയെക്കും.  17,750-800 എന്ന സപ്പോർട്ട് നിർണായകമാണ്.

41,500ന് അടുത്തായി ബാങ്ക് നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 29,300 മറികടന്നാൽ മാത്രമെ ഐടിക്ക് തിരികെ കയറാൻ സാധിക്കുകയുള്ളു.

ഫിൻ നിഫ്റ്റിയിൽ 18,200 ന് അടുത്ത് ശക്തമായ സപ്പോർട്ട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

HDFC Bank-ന്റെ ഫലങ്ങൾ ശനിയാഴ്ച പുറത്തുവരും. HDFC ഓഹരി 2635ന് അടുത്തായി പ്രതിബന്ധം രേഖപ്പെടുത്തി.

യുഎസ്, ഇന്ത്യ എന്നിവയുടെ സിപിഐ ഇന്നലെ പുറത്തുവന്നിരുന്നു.
FTSE 100 എന്നിവ ശക്തമായ ബ്രേക്ക് ഔട്ട് നടത്തി മുന്നേറി.

ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023