17500ന് താഴെ വ്യാപാരം അവസാനിപ്പിച്ച് നിഫ്റ്റി, സപ്പോർട്ട് എടുത്ത് ബാങ്ക് നിഫ്റ്റി- പോസ്റ്റ്മാർക്കറ്റ് റിപ്പോർട്ട്
ഇന്നത്തെ വിപണി വിശകലനം
ഇന്ന് 17682 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി വീണ്ടും ലാഭമെടുപ്പിന് വിധേയമായി. 200 പോയിന്റുകളോളമാണ് ഓപ്പണിംഗ് ലെവലിൽ നിന്നും സൂചിക താഴേക്ക് വീണത്.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 267 പോയിന്റുകൾ/1.51 ശതമാനം താഴെയായി 17490 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
39693 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി ശേഷം 1 ശതമാനം കുത്തനെ താഴേക്ക് വീണു.
തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 688 പോയിന്റുകൾ/ 1.77 ശതമാനം താഴെയായി 38297 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.
എല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിൽ അടച്ചു. Nifty Bank (-1.7%), Nifty Auto (-1.9%), Nifty Finserv (-1.%), Nifty IT (-1.8%), Nifty Metal (-2.9%), Nifty PSU Bank (-2.1%), Nifty Realty (-2.5%) എന്നിവ എല്ലാം തന്നെ നഷ്ടത്തിലേക്ക് കൂപ്പുകുത്തി.
ചൈന ഒഴികെയുള്ള ഏഷ്യൻ വിപണികൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
നിർണായക നീക്കങ്ങൾ
നിഫ്റ്റി 50ൽ നിന്നും 5 ഓഹരികൾ മാത്രമാണ് ഇന്ന് നേട്ടത്തിൽ അടച്ചത്. ഇതിൽ നാലും Tata Consumer (+0.89%), ITC (+0.77%), Britannia (+0.38%), Nestle Industries (+0.06%) എന്നീ എഫ്.എം.സി.ജി ഓഹരികളാണ്.
Tata Steel (-4.5%) ഓഹരി പ്രധാന സപ്പോർട്ടായ 106.5ന് താഴെയായി വ്യാപാരം അവസാനിപ്പിച്ച് നിഫ്റ്റിയുടെ ടോപ്പ് ലൂസർ പട്ടികയിലേക്ക് തള്ളപ്പെട്ടു.
മറ്റു മെറ്റൽ ഓഹരികളായ JSW Steel (-3.2%), Jindal Steel (-5.1%), SAIL (-4.4%) എന്നിവ നഷ്ടത്തിൽ അടച്ചു.
West Coast Paper (+3.8%), Andhra Paper (+5.8%) എന്നീ പേപ്പർ ഓഹരികൾ ഇന്ന് നേട്ടത്തിൽ അടച്ചു.
അറ്റകുറ്റപ്പണികൾക്കായി കമ്പനിയുടെ ബിലാസ്പൂർ യൂണിറ്റ് താൽക്കാലികമായി അടച്ചതിന് പിന്നാലെ Goa Carbon’s (-3.3%) ഓഹരി നഷ്ടത്തിൽ അടച്ചു.
വിപണി മുന്നിലേക്ക്
നിഫ്റ്റി ഇന്നും ലാഭമെടുപ്പിന് വിധേയമായി. തുടർന്ന് 17500ന് താഴെയായി സൂചിക വ്യാപാരം അവസാനിപ്പിച്ചു. ആദ്യ പകുതിയിൽ സൂചിക വീണ്ടെടുക്കൽ നടത്താൻ ശ്രമിച്ചങ്കിലും പണപ്പെരുപ്പം, സാമ്പത്തിക മാന്ദ്യം, പരിശ നിരക്ക് വർദ്ധനവ് എന്നിവ മൂലമുള്ള ഭയം യൂറോപ്യൻ വിപണിയെ താഴേക്ക് വീണു. ഇത് ഇന്ത്യൻ വിപണിയേയും ഉച്ചയോടെ താഴേക്ക് വലിച്ചു. എന്നാൽ ബാങ്ക് നിഫ്റ്റി നിഫ്റ്റിയിൽ നിന്നും വ്യത്യസ്തമായി കാണപ്പെട്ടു. രാവിലെ താഴേക്ക് വീണതിന് പിന്നാലെ ബാങ്കിംഗ് സൂചിക ശക്തമായ റേഞ്ചിനുള്ളിൽ നിന്നു. പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഇതിനുള്ളത്.
1. Uptrendline support (മഞ്ഞ വര)
2. ട്രെൻഡ് ലൈനിന് അടുത്തുള്ള 21-Day EMA.
3. 38000ന് അടുത്തുള്ള ശക്തമായ സപ്പോർട്ട്.
നിഫ്റ്റി ബാങ്ക് നിഫ്റ്റി എന്നിവ 17450, 38000 എന്ന സപ്പോർട്ടുകൾക്ക് അടുത്തായി കാണപ്പെടുന്നു. എന്നാൽ ഇത് ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. കാരണം ഈ സപ്പോർട്ടുകൾ നഷ്ടപ്പെട്ടാൽ ബാങ്ക് നിഫ്റ്റി 36000 നിഫ്റ്റി 17150 എന്ന റേഞ്ചിലേക്ക് തള്ളപ്പെട്ടേക്കാം.
റിലയൻസ് ഓഹരി 2585 എന്ന നിലയിൽ സപ്പോർട്ട് എടുത്തതായി കാണാം. ശ്രദ്ധിക്കുക.
HDFC ഓഹരി 2400ന് അടുത്തായി സപ്പോർട്ടിലാണുള്ളത്.
5ജി മേഖലയിൽ നിന്നും മികച്ച വാർത്തകൾ വരുന്നതായി കാണാം. നിങ്ങൾ ഏത് സിമ്മാണ് ഉപയോഗിക്കുന്നത് ? കമന്റ് ചെയ്ത് അറിയിക്കുക.
ഏവരും സ്റ്റോക്ക് മാർക്കറ്റ് ഷോയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Post your comment
No comments to display